‘ഇത് സന്തോഷമുള്ള ദിനമാണ്, എല്ലാകുട്ടികള്‍ക്കും ഒരു ടീച്ചര്‍ കൂടിയായ എന്റെ പുതുവത്സരാശംസകള്‍,’ ആശംസകളുമായി ആരോഗ്യമന്ത്രി
നീണ്ട ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷം പുതുവര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ സ്ക്കൂളിലെത്തി. 10,12 ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഇന്ന് സ്കൂളില്‍ എത്തിയിരിക്കുന്നത്. 6 മാസത്തെ ഓണ്‍ലൈന്‍ ക്ലാസ്സിനു ശേഷമാണ് സ്കൂളില്‍ എത്തിയുള്ള പഠനത്തിന് വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് ക്ലാസ് മുറികള്‍ സജ്ജമാക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ മാസ്ക് ധരിക്കുകയും കൃത്യമായി സാനിറ്റൈസര്‍ ഉപയോഗിക്കുകയും വേണം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആശങ്കയുണ്ടെങ്കിലും വളരെ സന്തോഷമുള്ള ദിനമാണിതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ റിപ്പോര്‍ട്ടര്‍ ടിവിയോചട് പ്രതികരിച്ചു. ആരോഗ്യ വകുപ്പിന്രെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി […]

നീണ്ട ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷം പുതുവര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ സ്ക്കൂളിലെത്തി. 10,12 ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഇന്ന് സ്കൂളില്‍ എത്തിയിരിക്കുന്നത്. 6 മാസത്തെ ഓണ്‍ലൈന്‍ ക്ലാസ്സിനു ശേഷമാണ് സ്കൂളില്‍ എത്തിയുള്ള പഠനത്തിന് വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് ക്ലാസ് മുറികള്‍ സജ്ജമാക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ മാസ്ക് ധരിക്കുകയും കൃത്യമായി സാനിറ്റൈസര്‍ ഉപയോഗിക്കുകയും വേണം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആശങ്കയുണ്ടെങ്കിലും വളരെ സന്തോഷമുള്ള ദിനമാണിതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ റിപ്പോര്‍ട്ടര്‍ ടിവിയോചട് പ്രതികരിച്ചു. ആരോഗ്യ വകുപ്പിന്രെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
‘ഇന്ന് സന്തോഷമുള്ള ഒരു ദിവസമാണ്. ചില ആശങ്കകള്‍ ഉണ്ടെങ്കിലും. ഒരു വര്‍ഷത്തോളം സ്കൂളില്‍ കുട്ടികള്‍ എത്തുന്നില്ല എന്നത് നമുക്കൊരു വിഷമമുള്ള കാര്യം തന്നെയായിരുന്നു. ആരോഗ്യ വകുപ്പ് വളരെ കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്, സ്കൂളിന്റെ കവാടത്തില്‍ വെച്ച് കുട്ടികള്‍ കൈകള്‍ സാനിറ്റൈസ് ചെയ്ത് പ്രവേശിക്കണം. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ സ്കൂളിലേക്ക് വരാന്‍ പാടില്ല. മാസ്ക് ധരിക്കുക, ക്ലാസുകളില്‍ അകലം പാലിച്ച് ഇരിക്കുക. ആദ്യത്തെ ദിവസം ഒരു ബെഞ്ചില്‍ ഒരു കുട്ടി എന്ന നിലയിലാണ് പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. പിന്നീട് ഒരു ബെഞ്ചില്‍ രണ്ടു പേര് എന്നതിലേക്ക് മാറ്റുന്നതിനെ പറ്റി ആലോചിക്കാം. എന്തായാലും കുറേക്കാലത്തേക്ക് പഴയപോലെ അടുത്തടുത്ത് കുട്ടികള്‍ ഇരിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. അധ്യാപകരും മാസ്ക് ധരിക്കണം, സാനിറ്റൈസര്‍ ഉപയോഗിക്കണം. സംസാരിക്കുമ്പോള്‍ മാസ്ക് ധരിക്കാതിരിക്കരുത്. നന്നായിട്ട് ഈ ചിട്ടകള്‍ പാലിച്ചാല്‍ കൊവിഡിന്റെ വ്യാപനം തടയാനാവും. എല്ലാ കുട്ടികള്‍ക്കും ഒരു ടീച്ചര്‍ കൂടിയായ എന്റെ പുതുത്സരാശംസകള്‍ നേരാനും ഞാന്‍ ആഗ്രഹിക്കുന്നു,’ ശൈലജ ടീച്ചര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.