Top

‘പറയുന്നത് കുറച്ച് ആലോചിട്ട് പറയൂ’; കെ സുരേന്ദ്രനെ വെല്ലുവിളിച്ച് കെകെ ശൈലജ

അനധികൃത നിയമന ആരോപണത്തില്‍ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെ വെല്ലുവിളിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. പഴ്‌സണല്‍ സ്റ്റാഫിലെ ആര്‍ക്കും പിന്‍വാതില്‍ നിയമനം നല്‍കിയിട്ടില്ലെന്നും നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കെകെ ശൈലജ പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നും അത് തെളിയിക്കട്ടെയെന്നും ശൈലജ പറഞ്ഞു. ‘ഞാന്‍ അനധികൃതമായി എന്റെ പേഴ്‌സണല്‍ സ്റ്റാഫിനെ എടുത്തിട്ടുണ്ടോ. അങ്ങനെ എവിടെയെങ്കിലും പിഎസ്‌സിയോ എംപ്ലോയിമെന്റ് ഓഫീസ് വഴിയോ കിട്ടേണ്ടിടത്ത് എന്റെ പേഴ്‌സണല്‍ സ്റ്റാഫിനെ നിശ്ചയിച്ചിട്ടുണ്ടോ. പറയുന്നത് കുറച്ച് ആലോചിച്ചിട്ട് പറഞ്ഞാല്‍ നല്ലതാണ്.’ […]

12 Feb 2021 11:13 AM GMT

‘പറയുന്നത് കുറച്ച് ആലോചിട്ട് പറയൂ’; കെ സുരേന്ദ്രനെ വെല്ലുവിളിച്ച് കെകെ ശൈലജ
X

അനധികൃത നിയമന ആരോപണത്തില്‍ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെ വെല്ലുവിളിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. പഴ്‌സണല്‍ സ്റ്റാഫിലെ ആര്‍ക്കും പിന്‍വാതില്‍ നിയമനം നല്‍കിയിട്ടില്ലെന്നും നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കെകെ ശൈലജ പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നും അത് തെളിയിക്കട്ടെയെന്നും ശൈലജ പറഞ്ഞു.

‘ഞാന്‍ അനധികൃതമായി എന്റെ പേഴ്‌സണല്‍ സ്റ്റാഫിനെ എടുത്തിട്ടുണ്ടോ. അങ്ങനെ എവിടെയെങ്കിലും പിഎസ്‌സിയോ എംപ്ലോയിമെന്റ് ഓഫീസ് വഴിയോ കിട്ടേണ്ടിടത്ത് എന്റെ പേഴ്‌സണല്‍ സ്റ്റാഫിനെ നിശ്ചയിച്ചിട്ടുണ്ടോ. പറയുന്നത് കുറച്ച് ആലോചിച്ചിട്ട് പറഞ്ഞാല്‍ നല്ലതാണ്.’ എന്നായിരുന്നു കെകെ ശൈലജയുടെ പ്രതികരണം.

ആരോഗ്യ വകുപ്പില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നീക്കമെന്ന ആരോപണത്തിലാണ് ശെെലജയുടെ പ്രതികരണം. കേരള ഹെല്‍ത്ത് റിസര്‍ച്ച് വെല്‍ഫെയര്‍ സൊസൈറ്റിക്ക് കീഴില്‍ 10 വര്‍ഷമായി ജോലി ചെയ്യുന്ന 150 ലേറെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നീക്കം നടക്കുന്നുവെന്നായിരുന്നു ആരോപണം.

സിപിഐഎം നേതാവ് എംബി രാജേഷിനെതിരേയും സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. രാജേഷിന്റെ ഭാര്യാ സഹോദരനും അനധികൃത ജോലി നല്‍കിയെന്നായിരുന്നു ആരോപണം. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ നടന്ന നിയമനങ്ങള്‍ അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

ബിജെപി അധികാരത്തിലെത്തിയാല്‍ അനധികൃത നിയമനങ്ങളില്‍ സമഗ്ര അന്വേഷണം നടത്തുന്നുവെന്നും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തു നടന്നിട്ടുള്ള നിയമനങ്ങളിലും അന്വേഷണമുണ്ടാകുമെന്നുമാണ് ബിജെപി പറഞ്ഞു.

Next Story

Popular Stories