‘മുല്ലപ്പള്ളിയുടെ ഉള്ളിലുള്ളത് പുറത്തുവന്നു’; രൂക്ഷ വിമര്‍ശനവുമായി കെകെ ശൈലജ
കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. മുല്ലപ്പള്ളിയുടെ ഉള്ളിലുള്ളതാണ് പുറത്തുവന്നതെന്ന് കെകെ ശൈലജ പറഞ്ഞു. ബലാത്സംഗം മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമാണ്. അത് സ്ത്രീയുടെ കുറ്റമല്ലെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പള്ളിയില്നിന്നുണ്ടായത് അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പരാമര്‍ശമാണ്. ബലാത്സംഗം ചെയ്യപ്പെടുന്ന പെണ്‍കുട്ടി ആത്മാഭിമാനമുണ്ടെങ്കില്‍ ആത്മഹത്യ ചെയ്യണം എന്ന രീതിയിലാണ് മുല്ലപ്പള്ളി സംസാരിച്ചത്. മനുഷ്യ സമൂഹത്തിലെ ഏറ്റവും പൈശാചികവും നിന്ദ്യവുമായ കുറ്റകൃത്യമാണ് ബലാത്സംഗം. സ്ത്രീകളുടെയും പെണ് കുട്ടികളുടെയും അനുവാദമില്ലാതെ അവരുടെ ശരീരത്തില്‍ സ്പര്‍ശിക്കുക, മനസിനെ ആക്രമിക്കുക തുടങ്ങിയവയെല്ലാം […]

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. മുല്ലപ്പള്ളിയുടെ ഉള്ളിലുള്ളതാണ് പുറത്തുവന്നതെന്ന് കെകെ ശൈലജ പറഞ്ഞു.
ബലാത്സംഗം മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമാണ്. അത് സ്ത്രീയുടെ കുറ്റമല്ലെന്നും മന്ത്രി പറഞ്ഞു.
മുല്ലപ്പള്ളിയില്നിന്നുണ്ടായത് അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പരാമര്‍ശമാണ്. ബലാത്സംഗം ചെയ്യപ്പെടുന്ന പെണ്‍കുട്ടി ആത്മാഭിമാനമുണ്ടെങ്കില്‍ ആത്മഹത്യ ചെയ്യണം എന്ന രീതിയിലാണ് മുല്ലപ്പള്ളി സംസാരിച്ചത്. മനുഷ്യ സമൂഹത്തിലെ ഏറ്റവും പൈശാചികവും നിന്ദ്യവുമായ കുറ്റകൃത്യമാണ് ബലാത്സംഗം. സ്ത്രീകളുടെയും പെണ് കുട്ടികളുടെയും അനുവാദമില്ലാതെ അവരുടെ ശരീരത്തില്‍ സ്പര്‍ശിക്കുക, മനസിനെ ആക്രമിക്കുക തുടങ്ങിയവയെല്ലാം അതീവ നീചമായ കുറ്റകൃത്യമാണ്. അതിന് ഇരയാവുന്ന സ്ത്രീകളും പെണ്‍കുട്ടികളും ആത്മാഭിമാനമുണ്ടെങ്കില്‍ ആത്മഹത്യ ചെയ്യണമെന്ന രീതിയിലുള്ള പരാമര്‍ശം സമൂഹത്തിനാകെ അപമാനകരമാണെന്നും കെകെ ശൈലജ പറഞ്ഞു.
ആക്രമിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ ജീവന് രക്ഷിക്കാനും മറ്റേത് അക്രമവും നടത്തുന്നതിനേക്കാള്‍ നീചമായ അക്രമം നടത്തിയ അക്രമിയെ ശിക്ഷിക്കുന്നതിനുമാണ് നമ്മള് ആഗ്രഹിക്കുന്നത്. എന്നാല്‍ ആത്മാഭിമാനമുണ്ടെങ്കില്‍ ആത്മഹത്യ ചെയ്യുകയാണ് ചെയ്യുകയെന്നും അല്ലെങ്കില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നുമാണ് മുല്ലപ്പള്ളി പറഞ്ഞത്. സ്ത്രീസമൂഹത്തെക്കുറിച്ച് എങ്ങനെയാണ് ഇത്തരത്തില്‍ സംസാരിക്കാന്‍ സാധിക്കുന്നതെന്നും ശൈലജ ചോദിച്ചു.
ബലാത്സംഗം ചെയ്യപ്പെടുന്നത് സ്ത്രീകള്‍ ശ്രദ്ധിക്കാത്തതുകൊണ്ടല്ല. ഈ സമൂഹത്തിലെ ആധിപത്യ മനോഭാവം കൊണ്ടാണ്. അതിനെ എതിര്‍ക്കുന്നവരാണ് മഹാഭൂരിപക്ഷം സ്ത്രീകളും പുരുഷന്മാരും. അതിനെ എതിര്‍ക്കേണ്ടുന്ന അത്തരം കാര്യങ്ങളില്‍ വ്യക്തമായ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പറയേണ്ടുന്ന ഉന്നത രാഷ്ട്രീയ നേതൃത്വംതന്നെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് സമൂഹത്തിന് എത്രത്തോളം അപകടം വിളിച്ചുവരുത്തുമെന്ന് എല്ലാവരും ഓര്‍മ്മിപ്പിക്കണം. ഖേദം പ്രകടിപ്പിച്ചതുകൊണ്ട് മാത്രം കാര്യമില്ല. ഇടക്കിടെ ഇത്തരം പരാമര്‍ശങ്ങള്‍ അദ്ദേഹത്തില്നിന്നുണ്ടാകുന്നു എന്നത് അപലപനീയമാണ്. ആരുമിത് ആവര്‍ത്തിക്കരുത്. ഇതിന്റെ വസ്തുത എല്ലാവചരും മനസിലാക്കുകയും ഇത്തരം കാര്യങ്ങളില്‍ അതിശക്തമായ പ്രതിഷേധം ഉണ്ടാവുകയും വേണം. സ്ത്രീകളെയാകെ അപമാനിക്കുന്ന പരാമര്‍ശമാണ് മുല്ലപ്പള്ളി നടത്തിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി ഷാനിമോള്‍ ഉസ്മാന് എംഎല്‍എയും രംഗത്തെത്തിയിട്ടുണ്ട്. പരാമര്‍ശം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഷാനി മോള് ഉസ്മാന് പറഞ്ഞു.
അഭിസാരികയെ ഇറക്കി രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നും ആത്മാഭിമാനമുള്ള സ്ത്രീയാണെങ്കില്‍ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ മരിക്കുമെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം.
കോണ്‍ഗ്രസ് വഞ്ചനാദിനാചരണപ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ നിര്‍വ്യാജം ഖേദം പ്രകടിപ്പക്കുന്നതായി മുല്ലപ്പള്ളി അറിയിച്ചു.
‘ആത്മാഭിമാനമുണ്ടെങ്കില്‍ സ്ത്രീകള്‍ പിന്നീട് ബലാത്സംഗം ചെയ്യപ്പെടാതെ നോക്കിയേനെ.എന്നെ ബലാല്‍സംഗം ചെയ്തു എന്ന് പറഞ്ഞു നടക്കുന്ന ഒരു സ്ത്രീയെ കൊണ്ട് വന്ന് യു ഡി എഫിനെതിരെ ആരോപണം ഉന്നയിക്കാനുള്ള വ്യാമോഹം ജനം തിരിച്ചറിയും. പെണ്ണിനെ ഇറക്കി നാണം കെട്ട കളിക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.’ എന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.
ശിവശങ്കര്‍ കാറ്റാടിപ്പാടത്ത് കോടികളുടെ കോടികളുടെ പണമിറക്കിയത് ആരാണെന്ന് അന്വേഷിക്കണമെന്നും ജനങ്ങളെ വഞ്ചിച്ചവരാണ് ഇടത് സര്‍ക്കാര്‍. ശതകോടീശ്വരന്മാരുമായാണ് മുഖ്യമന്ത്രിയുടെ ബന്ധം. ബിനീഷ് കോടിയേരിയുടെ ഇടപെടലുകളെല്ലാം കോടിയേരി കൂടി അറിഞ്ഞുകൊണ്ടായിരുന്നുവെന്നും മുല്ലപ്പള്ളി ആരോപിച്ചു.