Top

‘പെണ്ണ് ഭരിച്ചാല്‍ എന്താ കുഴപ്പം’; കെകെ ശൈലജ ടീച്ചറുടെ ഭൂരിപക്ഷം ഇന്ന് കെഎം ഷാജിക്കുള്ള മറുപടിയാണ്

തിരുവനന്തപുരം: കേരളാ നിയമസഭാ പ്രസംഗത്തിനിടെ കെകെ ശൈലജ ടീച്ചര്‍ നടത്തിയ തീപ്പൊരി പ്രസംഗം വീണ്ടും ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ. കെ.എം ഷാജി അയോഗ്യനാക്കപ്പെട്ടപ്പോള്‍ നടത്തിയ പ്രസംഗത്തിനിടെ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശമാണ് തീപ്പൊരി പ്രസംഗത്തിന് ആധാരം. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെക്കുറിപ്പ് പരാമര്‍ശിച്ച് ഷാജി. അവിടെ പെണ്ണാണ് ഭരിക്കുന്നതെങ്കിലും ആണിന്റെ ഉശിരുള്ളവരാണെന്ന് പറഞ്ഞു. ഇതിനെ രൂക്ഷമായ ഭാഷയില്‍ പ്രതിരോധിച്ച് ‘പെണ്ണാണ് ഭരിക്കുന്നതെങ്കിലും.. എന്താ പെണ്ണിന് കുഴപ്പം… ആണിന്റെ അന്തസ്സ് കാണിച്ചുവെന്നാ.. ലജ്ജയില്ലേ ഷാനിമോള്‍ ഉസ്മാന് അടുത്തിരുന്ന് അത് […]

2 May 2021 11:46 AM GMT

‘പെണ്ണ് ഭരിച്ചാല്‍ എന്താ കുഴപ്പം’; കെകെ ശൈലജ ടീച്ചറുടെ ഭൂരിപക്ഷം ഇന്ന് കെഎം ഷാജിക്കുള്ള മറുപടിയാണ്
X

തിരുവനന്തപുരം: കേരളാ നിയമസഭാ പ്രസംഗത്തിനിടെ കെകെ ശൈലജ ടീച്ചര്‍ നടത്തിയ തീപ്പൊരി പ്രസംഗം വീണ്ടും ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ. കെ.എം ഷാജി അയോഗ്യനാക്കപ്പെട്ടപ്പോള്‍ നടത്തിയ പ്രസംഗത്തിനിടെ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശമാണ് തീപ്പൊരി പ്രസംഗത്തിന് ആധാരം. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെക്കുറിപ്പ് പരാമര്‍ശിച്ച് ഷാജി. അവിടെ പെണ്ണാണ് ഭരിക്കുന്നതെങ്കിലും ആണിന്റെ ഉശിരുള്ളവരാണെന്ന് പറഞ്ഞു. ഇതിനെ രൂക്ഷമായ ഭാഷയില്‍ പ്രതിരോധിച്ച് ‘പെണ്ണാണ് ഭരിക്കുന്നതെങ്കിലും.. എന്താ പെണ്ണിന് കുഴപ്പം… ആണിന്റെ അന്തസ്സ് കാണിച്ചുവെന്നാ.. ലജ്ജയില്ലേ ഷാനിമോള്‍ ഉസ്മാന് അടുത്തിരുന്ന് അത് കേള്‍ക്കാന്‍..’ എന്ന് ശൈലജ പറഞ്ഞു.

മട്ടന്നൂരില്‍ വന്‍ ഭൂരിപക്ഷത്തിലാണ് ആരോഗ്യമന്ത്രി കെകെ ശൈലജ വിജയിച്ചത്. 61,9035 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷം ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ ശ്രദ്ധേയനേട്ടമാണ്. ആര്‍എസ്പിയുടെ ഇല്ലിക്കല്‍ അഗസ്തിയാണ് കേരളം കണ്ട എക്കാലത്തെ കരുത്തുറ്റ ആരോഗ്യമന്ത്രി പരാജയപ്പെടുത്തിത്. 2016 ല്‍ കൂട്ടുപറമ്പില്‍ മത്സരിച്ച ശൈലജ ഇത്തവണ മട്ടന്നൂരില്‍ മണ്ഡലം മാറി പരീക്ഷിച്ചാണ് എല്‍ഡിഎഫ് പാളയത്തെ പോലും അദ്ഭുതപ്പെടുത്തിയ നേട്ടം കരസ്ഥമാക്കിയത്.

നിപ്പ, കൊവിഡ്, പ്രളയ കാലഘട്ടത്തില്‍ ആരോഗ്യവകുപ്പ് നടത്തിയ ഇടപെടല്‍ ലോകശ്രദ്ധയാകര്‍ശിച്ചിരുന്നു. ശൈലജ ടീച്ചറുടെ ഭരണ വൈഭവമാണ് റെക്കോര്‍ഡ് വിജയത്തിന് പിന്നിലെന്ന് നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു. പിണറായി മന്ത്രിസഭയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച മന്ത്രിമാരില്‍ മുന്‍പന്തിയിലാണ് ശൈലജ. വിജയ സാധ്യതയുള്ള മണ്ഡലത്തില്‍ മത്സരിക്കുന്നതല്ല പാര്‍ട്ടി തീരുമാനിക്കുന്ന സ്ഥലത്ത് വിജയം കൈവരിക്കുകയാണ് ലക്ഷ്യമെന്നും നേരത്തെ ശൈലജ പ്രതികരിച്ചിരുന്നു.

Next Story