അടുത്ത രണ്ടാഴ്ച നിര്‍ണായകം; കൊവിഡ് വ്യാപനത്തിന് സാധ്യത; മുന്നറിയിപ്പുമായി മന്ത്രി കെകെ ശൈലജ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനമുണ്ടാകാന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. അടുത്ത രണ്ടാഴ്ച കൊവിഡില്‍ ഏറെ കരുതല്‍ വേണമെന്നും വരുന്നദിവസങ്ങള് വളരെ നിര്‍ണായകമാണെന്നും മന്ത്രി അറിയിച്ചു. തെരഞ്ഞെടുപ്പിന് പിന്നാലെ കൊവിഡില്‍ വന്‍വര്‍ധനവ് ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞയും അധികാരമേല്‍ക്കലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വേണം. കൂട്ടായ്മകള്‍ പരമാവധി ഒഴിവാക്കണമെന്നും അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂയെന്നും കെകെ ശൈലജ പറഞ്ഞു. മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും സാനിറ്റൈസര്‍ ശീലമാക്കുകയും വേണം. രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും കൊവിഡ് […]

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനമുണ്ടാകാന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. അടുത്ത രണ്ടാഴ്ച കൊവിഡില്‍ ഏറെ കരുതല്‍ വേണമെന്നും വരുന്നദിവസങ്ങള് വളരെ നിര്‍ണായകമാണെന്നും മന്ത്രി അറിയിച്ചു.
തെരഞ്ഞെടുപ്പിന് പിന്നാലെ കൊവിഡില്‍ വന്‍വര്‍ധനവ് ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞയും അധികാരമേല്‍ക്കലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വേണം. കൂട്ടായ്മകള്‍ പരമാവധി ഒഴിവാക്കണമെന്നും അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂയെന്നും കെകെ ശൈലജ പറഞ്ഞു.
മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും സാനിറ്റൈസര്‍ ശീലമാക്കുകയും വേണം. രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും കൊവിഡ് പരിശോധന നടത്തണം. എല്ലാവരും സെല്‍ഫ് ലോക്ഡൗണ്‍ നിശ്ചയിക്കണം. എത്രമാത്രം വര്‍ധന ഉണ്ടാകുമെന്ന് അടുത്ത രണ്ടാഴ്ച കൊണ്ട് പറയാനാകും. വലിയ വര്‍ധനവ് പ്രവചിച്ച സമയത്തെല്ലാം ശ്രദ്ധയോടെയുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായി നിയന്ത്രിക്കാന്‍ കഴിഞ്ഞെന്നും വാക്സിന് വരുന്നത് വരെ കര്‍ശന നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നും മന്ത്രി അറിയിച്ചു.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഫലമായി വലിയ തോതില്‍ ആളുകളുടെ കൂടിച്ചേരലുകളുണ്ടായി. ഇതിനുശേഷം ചില പ്രദേശങ്ങളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനാല്‍ ഇനിയും കൊവിഡ് ബാധിതരുടെ എണ്ണം ഉയരാന്‍ സാധ്യതയുണ്ടെന്ന ഭയം നിലനില്‍ക്കുന്നെന്നും മന്ത്രി പറഞ്ഞു.