തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മികച്ച വിജയം നേടുമെന്ന് മന്ത്രി ശൈലജ; ‘വികസന നേട്ടങ്ങള്‍ കാണാതിരിക്കാന്‍ ജനങ്ങള്‍ക്ക് കഴിയില്ല’
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മികച്ച വിജയം നേടുമെന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍. പുതിയ പാര്‍ട്ടികള്‍ വന്നത് മുന്നണിയെ കൂടുതല്‍ ശക്തമാക്കിയെന്നും മന്ത്രി പറഞ്ഞു.തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ മുഖ്യമന്ത്രിക്ക് എല്ലായിടത്തും പ്രചാരണത്തിന് എത്താനാവില്ല. ഓണ്‍ലൈനിലൂടെ പരമാവധി പ്രചാരണം നടത്തുന്നുണ്ട്. സര്‍ക്കാറിന്റെ വിലയിരുത്തലാണ് തെരഞ്ഞെടുപ്പെങ്കില്‍ വികസന നേട്ടം കാണാതിരിക്കാന്‍ ജനങ്ങള്‍ക്ക് കഴിയില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തേക്കുമെന്നും മന്ത്രി ശൈലജ പറഞ്ഞു. കൊവിഡ് വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പ് ശ്രമിക്കുന്നുണ്ട്. […]

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മികച്ച വിജയം നേടുമെന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍. പുതിയ പാര്‍ട്ടികള്‍ വന്നത് മുന്നണിയെ കൂടുതല്‍ ശക്തമാക്കിയെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ മുഖ്യമന്ത്രിക്ക് എല്ലായിടത്തും പ്രചാരണത്തിന് എത്താനാവില്ല. ഓണ്‍ലൈനിലൂടെ പരമാവധി പ്രചാരണം നടത്തുന്നുണ്ട്. സര്‍ക്കാറിന്റെ വിലയിരുത്തലാണ് തെരഞ്ഞെടുപ്പെങ്കില്‍ വികസന നേട്ടം കാണാതിരിക്കാന്‍ ജനങ്ങള്‍ക്ക് കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തേക്കുമെന്നും മന്ത്രി ശൈലജ പറഞ്ഞു. കൊവിഡ് വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പ് ശ്രമിക്കുന്നുണ്ട്. കൊവിഡ് വര്‍ധന എത്ര മാത്രമുണ്ടാകും എന്ന് പ്രവചിക്കാനാവില്ല. എന്നാല്‍ സാമൂഹ്യ വ്യാപനം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. കൊവിഡ് വാക്സിന് കിട്ടിയാല്‍ വിതരണം ചെയ്യാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ശൈലജ ടീച്ചര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആള്‍ക്കൂട്ടമുണ്ട്. അത് അപകടമാണെന്നും ശൈലജ ടീച്ചര്‍ മുന്നറിയിപ്പ് നല്കി.
സാഹചര്യം മുന്‍നിര്‍ത്തി ആശുപത്രികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസിനും ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാവരും സെല്‍ഫ് ലോക്ക്ഡൗണ്‍ പാലിക്കാന്‍ തയ്യാറാകണം. അത്യാവശ്യത്തിന് അല്ലാതെ പുറത്തിറങ്ങരുത്. പ്രായമുള്ളവരും കുട്ടികളും നിര്‍ബന്ധമായും വീടുകളില്‍ തന്നെ തുടരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കൊവിഡ് രൂക്ഷമായി വ്യാപിച്ചാല്‍ സാമ്പത്തിക ശേഷിയുള്ളവര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സിക്കേണ്ടിവരും. ജനകീയ പോരാട്ടത്തിലൂടെയായിരുന്നു സംസ്ഥാനം കൊവിഡിനെ പിടിച്ച് നിര്‍ത്തിയത്. ആരോഗ്യപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ അകമഴിഞ്ഞ അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പ്രകൃതി ദുരന്തവും പകര്‍ച്ചവ്യാധിയും ഉണ്ടായപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ വേണ്ടത്ര സഹായിച്ചില്ലെന്നും ശൈലജ ടീച്ചര്‍ കുറ്റപ്പെടുത്തി. ആവശ്യപ്പെട്ട തുകയുടെ അടുത്ത് പോലും അനുവദിച്ച് കിട്ടിയിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ 10 ശതമാനം തുകയെങ്കിലും മാറ്റിവയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ച പോത്തീസിനെതിരെ രൂക്ഷവിമര്‍ശനമാണ് മന്ത്രി നടത്തിയത്. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് പോത്തീസില്‍ നടന്നത്. വില കുറച്ച് വിറ്റോളൂ, പക്ഷെ കൊവിഡ് മാനദണ്ഡം പാലിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.