
രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്നും തന്നെ ഒഴിവാക്കിയ പാര്‍ട്ടി തീരുമാനത്തോട് പ്രതികരിച്ച് കെകെ ശൈലജ. തീരുമാനം പാര്‍ട്ടിയുടേതാണെന്നും അത് പൂര്‍ണ്ണമായും അംഗീകരിക്കുന്നുവെന്നും കെകെ ശൈലജ പറഞ്ഞു. ഈ വിഷയത്തില്‍ തനിക്ക് മറ്റൊന്നും പറയാനില്ലെന്നും മുന്‍ ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിലൂടെയായിരുന്നു കെകെ ശൈലജയുടെ പ്രതികരണം.
കെകെ ശൈലജയ്ക്ക് പാര്‍ട്ടി വിപ്പ് സ്ഥാനമാണ് നിലവില്‍ നല്‍കിയിരിക്കുന്നത്. കെകെ ശൈലജക്ക് മാത്രമായി ഇളവ് വേണ്ടെന്ന് സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന് അഭിപ്രായം ഉയര്‍ത്തുകയായിരുന്നു. ഇതിനെ 88 അംഗ സമിതിയില്‍ ഭൂരിഭാഗവും പിന്തുണക്കുകയായിരുന്നുവെന്നാണ് വിവരം. കെകെ ശൈലജക്ക് ഏഴ് പേരുടെ പിന്തുണ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
എംവി ജയരാജന് കെകെ ശൈലജയെ പിന്തുണച്ചു. പിണറായി വിജയന് മാറുകയാണെങ്കില്‍ കെകെ ശൈലജയുടെ പേര് മുഖ്യമന്ത്രിസ്ഥാനത്തേക്ക് സ്ഥാനത്ത് വരെ പരിഗണിച്ചിരുന്നു. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിമാരുടെ പട്ടിക പുറത്ത് വന്നപ്പോള്‍ കെകെ ശൈലജ പട്ടികക്ക് പുറത്താണ്. നിലവില്‍ പാര്‍ട്ടി വിപ്പ് സ്ഥാനത്തേക്കാണ് കെകെ ശൈലജയെ പരിഗണിച്ചിട്ടുള്ളത്.
ആരോഗ്യ രംഗത്തെ പ്രവര്‍ത്തനത്തിന് അന്തര്‍ദേശീയ തലത്തില്‍ പോലും ശ്രദ്ധ നേടിയ പ്രവര്‍ത്തനമായിരുന്നു കെകെ ശൈലജയുടേത്. അതിനാല്‍ മന്ത്രിസ്ഥാനത്തേക്ക് ശൈലജയെ പരിഗണിക്കാത്തത് വലിയ പ്രതിഷേധത്തിന് കാരണമായേക്കാം. 60963 ന്റെ ചരിത്ര ഭൂരിപക്ഷവുമായാണ് മട്ടന്നൂരില്‍ നിന്നും ഇത്തവണ കെക ശൈലജ വിജയിച്ചത്.
കെകെ ശൈലജ രണ്ടാം ഘട്ടത്തില്‍ സ്ഥാനാര്ത്ഥിയാവണോയെന്ന കാര്യത്തില്‍ പോലും ചര്‍ച്ച നടന്നിരുന്നു. ഒടുവില്‍ വലിയ പ്രതിഷേധം ഉയര്‍ന്നതോടെ മട്ടന്നൂരില്‍ മത്സരിപ്പിക്കുകയായിരുന്നു. കെകെ ശൈലജയെ മാറ്റി നിര്‍ത്തിയതില്‍ സിപിഐഎം ദേശീയ നേതൃത്വത്തിനും അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സിപിഐഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ തെരഞ്ഞെടുത്ത് സിപിഐഎം മന്ത്രിമാരായി എംവി ഗോവിന്ദന്, കെ രാധാകൃഷ്ണന്, കെഎന്‍ ബാലഗോപാല്‍, പി രാജീവ്, വിഎന്‍ വാസവന്, സജി ചെറിയാന്, വി ശിവന്‍കുട്ടി, മുഹമ്ദ് റിയാസ്, ഡോ. ആര് ബിന്ദു, വീണാ ജോര്‍ജ്, വി അബ്ദുള്‍ റഹ്മാന്, എന്നിവരെ നിശ്ചയിച്ചു. സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി എംബി രാജേഷിനേയും പാര്‍ട്ടി വിപ്പായി കെകെ ശൈലജയേയും തെരഞ്ഞെടുത്തു. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി ടിപി രാമകൃഷ്ണനേും തെരഞ്ഞെടുത്തു.
- TAGS:
- KK Shailaja
- LDF Govt