Top

‘വളരാന്‍ വിടാത്ത പാര്‍ട്ടിയാണ് സിപിഐഎമ്മെങ്കില്‍, നാട്ടിന്‍ പുറത്ത് വളര്‍ന്ന ശൈലജ എങ്ങനെ ഇവിടെ വരെയെത്തി’; പഴയ അഭിമുഖം വൈറല്‍

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ നിന്ന് ശൈലജ ടീച്ചറെ ഒഴിവാക്കിയതിനെതിരെ സോഷ്യല്‍മീഡിയയില്‍ വാക്കുപോരുകളും അഭിപ്രായപ്രകടനങ്ങളും തുടരുകയാണ്. പുരുഷാധിപത്യമാണ് സിപിഐഎമ്മില്‍ നടക്കുന്നതെന്നും സ്ത്രീകളെ രാഷ്ട്രീയമായി വളരാന്‍ അനുവദിക്കാത്ത പാര്‍ട്ടിയാണിതെന്നുമെന്ന തരത്തിലുള്ള അഭിപ്രായങ്ങളാണ് കൂടുതലായും ഉയരുന്നത്. ഇതിനിടയാണ് കെകെ ശൈജലയുടെ പഴയൊരു അഭിമുഖം വീണ്ടും വൈറലാകുന്നത്. വളരാന്‍ വിടാത്ത പാര്‍ട്ടിയാണ് സിപിഐഎമെന്ന ആരോപണത്തോട് ശൈലജ ടീച്ചര്‍ പ്രതികരിക്കുന്ന അഭിമുഖത്തിന്റെ ഭാഗമാണ് വൈറലാകുന്നത്. അതില്‍ ശൈലജ ടീച്ചര്‍ പറയുന്നത് ഇങ്ങനെ: ”പാര്‍ട്ടി എന്നോട് പറഞ്ഞു, ടീച്ചര്‍ ആരോഗ്യവകുപ്പാണ് കൈകാര്യം ചെയ്യേണ്ടതെന്ന്. […]

18 May 2021 6:14 AM GMT

‘വളരാന്‍ വിടാത്ത പാര്‍ട്ടിയാണ് സിപിഐഎമ്മെങ്കില്‍, നാട്ടിന്‍ പുറത്ത് വളര്‍ന്ന ശൈലജ എങ്ങനെ ഇവിടെ വരെയെത്തി’; പഴയ അഭിമുഖം വൈറല്‍
X

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ നിന്ന് ശൈലജ ടീച്ചറെ ഒഴിവാക്കിയതിനെതിരെ സോഷ്യല്‍മീഡിയയില്‍ വാക്കുപോരുകളും അഭിപ്രായപ്രകടനങ്ങളും തുടരുകയാണ്. പുരുഷാധിപത്യമാണ് സിപിഐഎമ്മില്‍ നടക്കുന്നതെന്നും സ്ത്രീകളെ രാഷ്ട്രീയമായി വളരാന്‍ അനുവദിക്കാത്ത പാര്‍ട്ടിയാണിതെന്നുമെന്ന തരത്തിലുള്ള അഭിപ്രായങ്ങളാണ് കൂടുതലായും ഉയരുന്നത്. ഇതിനിടയാണ് കെകെ ശൈജലയുടെ പഴയൊരു അഭിമുഖം വീണ്ടും വൈറലാകുന്നത്. വളരാന്‍ വിടാത്ത പാര്‍ട്ടിയാണ് സിപിഐഎമെന്ന ആരോപണത്തോട് ശൈലജ ടീച്ചര്‍ പ്രതികരിക്കുന്ന അഭിമുഖത്തിന്റെ ഭാഗമാണ് വൈറലാകുന്നത്.

അതില്‍ ശൈലജ ടീച്ചര്‍ പറയുന്നത് ഇങ്ങനെ: ”പാര്‍ട്ടി എന്നോട് പറഞ്ഞു, ടീച്ചര്‍ ആരോഗ്യവകുപ്പാണ് കൈകാര്യം ചെയ്യേണ്ടതെന്ന്. അപ്പോള്‍ ഞാന്‍ തമാശയ്ക്ക് പറഞ്ഞു, ഏതെങ്കിലും ചെറിയ വകുപ്പ് നല്‍കിയാല്‍ മതിയെന്ന്. ആദ്യമായിട്ട് മന്ത്രിയാവുന്നതല്ലേ. അപ്പോള്‍ കോടിയേരിയൊക്കെ തമാശയാക്കി. ഇത്രയും നല്ല വകുപ്പ് തന്നിട്ട് നിങ്ങള്‍ എന്ന് പറഞ്ഞ്. ആരോഗ്യവകുപ്പ് ഒരുപാട് ചെയ്യാനുള്ള വകുപ്പാണ്. ഒരു തെറ്റിദ്ധാരണയുണ്ട്, സിപിഐഎമ്മിനകത്ത് എന്തോ അടിച്ചമര്‍ത്തലുണ്ടെന്നും വളരാന്‍ വിടില്ലെന്ന തരത്തില്‍. അങ്ങനെ വളരാന്‍ വിട്ടാത്ത പാര്‍ട്ടിയാണിതെങ്കില്‍ നാട്ടിന്‍ പുറത്ത് ജനിച്ച് വളര്‍ന്ന ശൈലജ ടീച്ചര്‍ ഇങ്ങനെ ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന വിധത്തില്‍ എത്തി ചേരില്ലല്ലോ.”

ടീച്ചർ ❤

Posted by Abhirami S Kumar on Tuesday, May 18, 2021

അതേസമയം, മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതികരണവുമായി കെകെ ശൈലജയും രംഗത്തെത്തി. താന്‍ മാത്രമല്ല, കഴിഞ്ഞപ്രാവശ്യമുള്ള മന്ത്രിമാരാരും ഇത്തവണ തുടരുന്നില്ലെന്ന് ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശൈലജ ടീച്ചര്‍ ഒറ്റയ്ക്ക് നടത്തിയതല്ല. അത് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ടീം വര്‍ക്കാണ്. ഏത് പ്രശ്‌നമായാലും സോഷ്യല്‍മീഡിയയില്‍ അഭിപ്രായപ്രകടനങ്ങളുണ്ടാകും. ഇങ്ങനെയൊരു അഭിപ്രായപ്രകടനത്തിന്റെ കാര്യമില്ലെന്നാണ് താന്‍ കരുതുന്നതെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

ശൈലജ ടീച്ചറുടെ പ്രതികരണം: ”ഞാന്‍ മാത്രമല്ല. കഴിഞ്ഞപ്രാവശ്യമുള്ള മന്ത്രിമാരാരും തുടരുന്നില്ല. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശൈലജ ടീച്ചര്‍ ഒറ്റയ്ക്ക് നടത്തിയതല്ല. അത് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ടീം വര്‍ക്കാണ്. ഒരുപാട് ഉദ്യോഗസ്ഥന്‍മാര്‍, നാട്ടുകാര്‍, എല്ലാവരും ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനമാണ്. മന്ത്രിസഭയിലെ എല്ലാവരും മികച്ച പ്രകടനമാണ് നടത്തിയത്. പാര്‍ട്ടിയെന്നെ മന്ത്രിയായി തീരുമാനിച്ചു. ഞാന്‍ നന്നായി പ്രവര്‍ത്തിച്ചു. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ ആരോഗ്യമന്ത്രി ഒറ്റയ്ക്കല്ല നയിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ മന്ത്രിമാരും വകുപ്പുകളും ചേര്‍ന്നാണ് നയിച്ചത്. ആരോഗ്യമന്ത്രിയെന്ന നിലയില്‍ എന്റെ പങ്ക് ഞാന്‍ നിര്‍വഹിച്ചിട്ടുണ്ട്.”

”ഏത് പ്രശ്‌നമായാലും സോഷ്യല്‍മീഡിയയില്‍ അഭിപ്രായപ്രകടനങ്ങളുണ്ടാകും. ഇങ്ങനെയൊരു അഭിപ്രായപ്രകടനത്തിന്റെ കാര്യമില്ലെന്നാണ് ഞാന്‍ കരുതുന്നത്. പുതിയ തലമുറയ്ക്ക് അവസരം കിട്ടുമ്പോള്‍ അവര്‍ നന്നായി പ്രവര്‍ത്തിക്കും. ജനങ്ങള്‍ക്ക് എന്നോട് സ്‌നേഹമുണ്ടെന്ന കാര്യം വലിയ സന്തോഷമുണ്ടാക്കുന്നു. എന്നോട്് മാത്രമല്ല, മന്ത്രിസഭയിലെ എല്ലാവരോടും ജനങ്ങള്‍ക്ക് സ്‌നേഹമുണ്ട്. അതുകൊണ്ട് ആണല്ലോ ഈ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നത്. ആ സ്‌നേഹത്തിന്റെ എന്റെ നന്ദി.”

ഇതിനിടെ, ശൈലജ ടീച്ചറെ ഒഴിവാക്കിയതില്‍ ആര്‍ക്കും അതൃപ്തിയില്ലെന്ന് വ്യക്തമാക്കി എംവി ഗോവിന്ദന്‍ മാഷും രംഗത്തെത്തി. അതൃപ്തിയുണ്ടെന്നത് മാധ്യമസൃഷ്ടിയാണെന്നും ഒരു ടേം മന്ത്രിസ്ഥാനം, രണ്ടു തവണ എംഎല്‍എ സ്ഥാനം എന്നിങ്ങനെയാണ് പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളതെന്നും ഗോവിന്ദന്‍ മാഷ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

ഗോവിന്ദന്‍ മാഷ് പറഞ്ഞത്: ”മികച്ച പ്രകടനം തന്നെയാണ് കഴിഞ്ഞമന്ത്രിസഭയിലെ എല്ലാവരും കാഴ്ച വച്ചത്. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളിലൂടെ ശൈലജ ടീച്ചര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ശൈലജ ടീച്ചറെ ഒഴിവാക്കിയതില്‍ ആര്‍ക്കും അതൃപ്തിയില്ല. എല്ലാം വെറുതെ പറയുന്നതാണ്. ഒരു ടേം മന്ത്രിസ്ഥാനം രണ്ടു തവണ എംഎല്‍എ സ്ഥാനം അങ്ങനെയാണ് പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളത്. പാര്‍ട്ടിയില്‍ പുതിയ പുതിയ ആളുകള്‍ വരട്ടെ. സംഘടനാ നേതൃത്വത്തിലേക്കും പുതിയ ആളുകള്‍ വരട്ടെ. പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ നില്‍ക്കുന്നവര്‍ സംഘടാനപ്രവര്‍ത്തനത്തിലേക്കും സംഘടനാരംഗത്തില്‍ നിന്നുള്ളവര്‍ പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലേക്കും മാറും. അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും മാറി പുതിയ കേഡര്‍മാര്‍ക്ക് നല്ലരീതിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കി പാര്‍ട്ടി മുന്നോട്ടു പോകുകയാണ്.” രണ്ടാം പിണറായി സര്‍ക്കാരിലെ വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും ഊഹാപോഹങ്ങള്‍ വച്ച് ചര്‍ച്ച നടത്തേണ്ട കാര്യമില്ലെന്നും എംവി ഗോവിന്ദന്‍ മാഷ് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

ശൈലജ ടീച്ചറെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കരുതെന്ന് സിപിഐഎം സംസ്ഥാന സമിതിയില്‍ ആവശ്യപ്പെട്ടത് ഏഴ് പേരായിരുന്നു. എംവി ജയരാജന്‍, അനന്തഗോപന്‍, സൂസന്‍ കോടി, സതീദേവി, സുജാത, പി രാജേന്ദ്രന്‍, കെ രാജഗോപാല്‍ എന്നിവരാണ് ശൈലജ ടീച്ചറെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ഒരാള്‍ക്ക് മാത്രമായി ഇളവ് നല്‍കാന്‍ സാധിക്കില്ലെന്ന നിലപാട് കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിക്കുകയായിരുന്നു. മുഖ്യമന്ത്രി ഒഴികെ ഒരുവട്ടം മന്ത്രിയായ ആര്‍ക്കും ഇളവ് നല്‍കേണ്ടതില്ലെന്നാണ് യോഗം തീരുമാനിച്ചത്.

Next Story