Top

‘ബേജാറാവേണ്ട’; ഒരു വിളിക്കപ്പുറം അങ്ങനെ ഒരു മന്ത്രി ഉണ്ടായിരുന്നു; ഫോണ്‍ വിളി വിവാദങ്ങള്‍ക്കിടെ ശൈലജ ടീച്ചറുടെ പഴയ ശബ്ദരേഖ വൈറല്‍

കൂട്ടുകാര്‍ക്ക് സഹായം തേടി വിളിച്ച വിദ്യാര്‍ത്ഥിയെ ശകാരിക്കുന്ന കൊല്ലം എംഎല്‍എ മുകേഷ്, ഭര്‍തൃഗൃഹത്തിലെ പീഡനം പറയാന്‍ വിളിച്ച യുവതിയോട് ഒരു അനുകമ്പയുമില്ലാതെ സംസാരിച്ച മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ കെസി ജോസഫൈന്‍ എന്നിവരുടെ ഫോണ്‍സംഭാഷണങ്ങള്‍ പുറത്തു വന്നത് വലിയ വിവാദങ്ങളാണ് അടുത്തിടെയായി സംസ്ഥാനത്തുണ്ടാക്കിയത്. ഇതിനിടയില്‍ തങ്ങള്‍ക്കേതു സമയത്തും വിളിച്ച് പരാതിയോ പരിഭവമോ പറയാമായിരുന്ന മുന്‍ ആരോഗ്യമന്ത്രിയെ സമൂഹ മാധ്യമങ്ങളിലൂടെ ഓര്‍ക്കുകയാണ് ജനങ്ങള്‍. മുന്‍മന്ത്രി കെകെ ശൈലജ പരാതി പറയാന്‍ വിളിച്ച ഒരു പിതാവിനോട് അനുകമ്പയോടെ സംസാരിക്കുന്നതും പരാതിക്കിടയാക്കിയ […]

7 July 2021 1:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ബേജാറാവേണ്ട’; ഒരു വിളിക്കപ്പുറം അങ്ങനെ ഒരു മന്ത്രി ഉണ്ടായിരുന്നു; ഫോണ്‍ വിളി വിവാദങ്ങള്‍ക്കിടെ ശൈലജ ടീച്ചറുടെ പഴയ ശബ്ദരേഖ വൈറല്‍
X

കൂട്ടുകാര്‍ക്ക് സഹായം തേടി വിളിച്ച വിദ്യാര്‍ത്ഥിയെ ശകാരിക്കുന്ന കൊല്ലം എംഎല്‍എ മുകേഷ്, ഭര്‍തൃഗൃഹത്തിലെ പീഡനം പറയാന്‍ വിളിച്ച യുവതിയോട് ഒരു അനുകമ്പയുമില്ലാതെ സംസാരിച്ച മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ കെസി ജോസഫൈന്‍ എന്നിവരുടെ ഫോണ്‍സംഭാഷണങ്ങള്‍ പുറത്തു വന്നത് വലിയ വിവാദങ്ങളാണ് അടുത്തിടെയായി സംസ്ഥാനത്തുണ്ടാക്കിയത്.

ഇതിനിടയില്‍ തങ്ങള്‍ക്കേതു സമയത്തും വിളിച്ച് പരാതിയോ പരിഭവമോ പറയാമായിരുന്ന മുന്‍ ആരോഗ്യമന്ത്രിയെ സമൂഹ മാധ്യമങ്ങളിലൂടെ ഓര്‍ക്കുകയാണ് ജനങ്ങള്‍. മുന്‍മന്ത്രി കെകെ ശൈലജ പരാതി പറയാന്‍ വിളിച്ച ഒരു പിതാവിനോട് അനുകമ്പയോടെ സംസാരിക്കുന്നതും പരാതിക്കിടയാക്കിയ ഡോക്ടറെ ശകാരിക്കുകയും ചെയ്യുന്ന ഫോണ്‍സംഭാഷണത്തിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. മുകേഷ്, കെസി ജോസഫൈന്‍ എന്നിവരുടെ ഫോണ്‍സംഭാഷണങ്ങളുണ്ടാക്കിയ പൊല്ലാപ്പുകള്‍ക്കിടെയാണ് ഈ ഫോണ്‍സംഭാഷണം വൈറലാവുന്നത്.

തൃപ്പൂണിത്തറ സ്വദേശിയാണ് തന്റെ മകള്‍ക്ക് ആന്റി റാബീസ് കുത്തി വെപ്പെടുക്കാന്‍ ഡോക്ടര്‍ തയ്യാറായില്ലെന്നു പരാതി പറഞ്ഞ് ശൈലജ ടീച്ചറെ വിളിച്ചത്. പത്തുവയസ്സുകാരിയായ മകളെ പട്ടി കടിച്ചതിനെതുടര്‍ന്ന് മൂന്ന് ഡോസ് കുത്തിവെപ്പ് നടത്തുകയും നാലാമത്തെ ഡോസ് കുത്തിവെപ്പിനായി ആശുപത്രിയില്‍ എത്തിയതായിരുന്നു യുവാവ്. സമയം വൈകി എത്തിയതിനാല്‍ ഇന്നെടുക്കാന്‍ പറ്റില്ല നാളെ വാ എന്ന് പറഞ്ഞ് ആശുപത്രി ജീവനക്കാര്‍ ഇയാളെ മടക്കി അയക്കാന്‍ ശ്രമിച്ചു. ചീട്ടു കൈയ്യിലില്ലെന്ന് പറഞ്ഞ് ഇയാളെ ആദ്യം മടക്കിയിരുന്നു. അഞ്ച് കിലോ മീറ്റര്‍ അപ്പുറത്തുള്ള വീട്ടില്‍ നിന്നും ചീട്ടമായി എത്തിയപ്പോഴാണ് നാളെ വരാന്‍ ആശുപത്രി അധികൃതര്‍ ഇയാളോട് പറഞ്ഞത്. കുത്തിവെപ്പ് ഒരെണ്ണം മുടങ്ങിയാല്‍ ആദ്യം മുതലേ വീണ്ടും കുത്തിവെപ്പ് നടത്തേണ്ടി വരുമെന്നതിനാല്‍ ഇന്നു തന്നെ കുത്തിവെപ്പ് നടത്തണമെന്ന് യുവാവ് പറഞ്ഞു. എന്നാല്‍ ഇതിന് ഡോക്ടര്‍ വഴങ്ങിയില്ല.

ഇതോടെയാണ് യുവാവ് അന്നത്തെ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെ ഫോണില്‍ വിളിച്ചത്. ഇയാളുടെ പരാതി പൂര്‍ണമായും കേട്ട ശൈലജ ടീച്ചര്‍ ഡോക്ടറുമായി സംസാരിച്ചു. കുട്ടിക്ക് ഇന്നു തന്നെ കുത്തിവെപ്പ് കൊടുക്കണമെന്നു പറഞ്ഞ ശൈലജ ടീച്ചര്‍ സര്‍ക്കാര്‍ സര്‍വീസല്ലേ കുറച്ചു ബുദ്ധിമുട്ടാവുമെന്നും ഡോക്ടറെ ഓര്‍മ്മപ്പെടുത്തി.

തൃപ്പൂണിത്തറ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ഷെറിനോടാണ് ആരോഗ്യ മന്ത്രി സംസാരിച്ചത്. എന്താണ് കുത്തിവെപ്പെടുക്കാഞ്ഞതെന്ന് ഡോക്ടര്‍ ശൈലജ ടീച്ചറോട് വിശദീകരിക്കുന്നുണ്ട്. എന്നാല്‍ ആദ്യം മടക്കിയപ്പോള്‍ അഞ്ച് കിലോ മീറ്റര്‍ ദൂരം താണ്ടി യുവാവ് വീണ്ടും ചീട്ടുമായി വന്നിട്ടും കുട്ടിക്ക് കുത്തിവെപ്പ് നല്‍കാത്തത് ന്യായീകരിക്കാനില്ലെന്നും എത്ര നല്ല സേവനം ആരോഗ്യപ്രവര്‍ത്തകര്‍ ചെയ്താലും ഇത്തരം പ്രവൃത്തികളിലൂടെ അതെല്ലാം ഇല്ലാതായിപ്പോവുകയാണെന്നും ഡോക്ടറെ ശൈലജ ടീച്ചര്‍ ഓര്‍മ്മിപ്പിച്ചു.

ഡോക്ടര്‍മാരെ സംരക്ഷിക്കാനാണ് ഞാന്‍ മന്ത്രിയായി നില്‍ക്കുന്നത് പക്ഷെ ഡോക്ടര്‍മാര്‍ രോഗികളോട് ക്ഷമയോടെ സംസാരിക്കാത്തത് അംഗീകരിക്കാനിവില്ലെന്നും ശൈലജ ടീച്ചര്‍ പറയുന്നു. ഒടുവില്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയ മന്ത്രി കുത്തിവെപ്പിന് വന്ന യുവാവിന്റെ മകളോടും ഫോണില്‍ സംസാരിച്ചു. പേടിക്കേണ്ടെന്നു പറഞ്ഞ ടീച്ചര്‍ കുട്ടിയുടെ പേരുള്‍പ്പെടെ ചോദിച്ചാണ് ഫോണ്‍ വെച്ചത്.

Next Story