Top

‘നിബന്ധനകള്‍ കൃത്യമായി പാലിച്ചാല്‍ രണ്ടാഴ്ച കൊണ്ട് രോഗികള്‍ കുറയും’; ജനം സഹകരിക്കണമെന്ന് ശൈലജ ടീച്ചര്‍

ലോക്ഡൗണ്‍ നിബന്ധനകള്‍ കൃത്യമായി പാലിച്ചാല്‍ രണ്ടാഴ്ച കൊണ്ട് കൊവിഡ് രോഗികളുടെ എണ്ണം കുറച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍. ലോക്ഡൗണിലൂടെ മാത്രമേ രോഗവ്യാപനം നിയന്ത്രിക്കാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് ജനങ്ങള്‍ സഹകരിക്കണമെന്ന് ശൈലജ ടീച്ചര്‍ ആവശ്യപ്പെട്ടു. കെകെ ശൈലജയുടെ വാക്കുകള്‍: ”മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മെയ് 8 രാവിലെ 6 മുതല്‍ മെയ് 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ആയിരിക്കും. കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണിത്. കോവിഡ് 19 രണ്ടാം തരംഗം നിയന്ത്രണാതീതമായി മാറുന്നത് […]

6 May 2021 4:17 AM GMT

‘നിബന്ധനകള്‍ കൃത്യമായി പാലിച്ചാല്‍ രണ്ടാഴ്ച കൊണ്ട് രോഗികള്‍ കുറയും’; ജനം സഹകരിക്കണമെന്ന് ശൈലജ ടീച്ചര്‍
X

ലോക്ഡൗണ്‍ നിബന്ധനകള്‍ കൃത്യമായി പാലിച്ചാല്‍ രണ്ടാഴ്ച കൊണ്ട് കൊവിഡ് രോഗികളുടെ എണ്ണം കുറച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍. ലോക്ഡൗണിലൂടെ മാത്രമേ രോഗവ്യാപനം നിയന്ത്രിക്കാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് ജനങ്ങള്‍ സഹകരിക്കണമെന്ന് ശൈലജ ടീച്ചര്‍ ആവശ്യപ്പെട്ടു.

കെകെ ശൈലജയുടെ വാക്കുകള്‍: ”മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മെയ് 8 രാവിലെ 6 മുതല്‍ മെയ് 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ആയിരിക്കും. കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണിത്. കോവിഡ് 19 രണ്ടാം തരംഗം നിയന്ത്രണാതീതമായി മാറുന്നത് തടയണം. സമ്പൂര്‍ണ ലോക്ക്ഡൗണിലൂടെ മാത്രമേ രോഗവ്യാപനം നമുക്ക് നിയന്ത്രിക്കുവാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് എല്ലാവരും സഹകരിക്കണം. ലോക്ക് ഡൗണ്‍ നിബന്ധനകള്‍ കൃത്യമായി പാലിച്ചാല്‍ രണ്ടാഴ്ചകൊണ്ട് കേസുകള്‍ കുറച്ചു കൊണ്ടുവരാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്ക്ഡൗണുമായി എല്ലാവരും സഹകരിക്കുക.”

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുത്തത്. മെയ് 8 ന് രാവിലെ 6 മുതല്‍ മെയ് 16 വരെയാണ് സംസ്ഥാനം അടച്ചിടുന്നത്. സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ കാലയളവില്‍ അനാവശ്യമായി ജനം പുറത്തിറങ്ങിയാല്‍ പാന്‍ഡമിക് ആക്ട് കേസെടുക്കാന്‍ സര്‍ക്കാര്‍ പോലീസിന് നിര്‍ദ്ധേശം നല്‍കി. അവശ്യ സര്‍വ്വീസുകള്‍ അല്ലാതെ മറ്റു സര്‍വ്വീസുകള്‍ക്ക് അനുമതി ഉണ്ടാകില്ല. ചരക്ക് ഗതാഗതത്തിന്നും നിയന്ത്രണങ്ങള്‍ ഉണ്ടാകാനിടയില്ല.

അതേസമയം, പൊതുഗതാഗതം പൂര്‍ണ്ണമായും ഒഴിവാക്കിയേക്കും. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ട്രെയിന്‍ ഗതാഗതം മതിയെന്നാണ് ദക്ഷിണ റെയില്‍വേയുടേയും തീരുമാനം. സംസ്ഥാനത്തിന് അകത്തേക്ക് വരുന്നതിനും, പുറത്തേക്ക് പോകുന്നതിനും കര്‍ശന നിയന്ത്രണം ഉണ്ടാകും. ജില്ലാ അതിര്‍ത്തികളിലും ആരോഗ്യ പ്രവര്‍ത്തകരുടെ സാധിധ്യം ഉറപ്പാക്കി പരിശോധന നടത്തും. ജനങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങുന്നതിന് അടക്കം സമയം ക്രമീകരിച്ച് കടകള്‍ തുറന്നേക്കും. ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കേണ്ടന്നും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാനും സര്‍ക്കാര്‍ നിര്‍ദ്ധേശിച്ചിട്ടുണ്ട്. രോഗവ്യാപനം പിടിച്ചു നിര്‍ത്താന്‍ ലോക് ഡൗണ്‍ അല്ലാതെ മറ്റുമാര്‍ഗങ്ങള്‍ അല്ലാതെന്ന വിദഗ്ദ സമിതിയുടെ നിര്‍ദ്ദേശാനുസരണമാണ് സംസ്ഥാനം അടച്ചിടുന്നത്.

Next Story