അതിതീവ്ര കൊവിഡ്; നിതാന്ത ജാഗ്രത വേണമെന്ന് മന്ത്രി ശൈലജ
സംസ്ഥാനത്ത് ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിതാന്ത ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വൈറസിന് പകര്‍ച്ച ശേഷി കൂടുതല്‍ ആയതിനാല്‍ കൂടുതല്‍ പേരിലേക്ക് പകരാതെ തടയേണ്ടതുണ്ട്. വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച് 14 ജില്ലകളിലും പഠനം നടത്തുന്നുണ്ട്. നിലവില്‍ പുതിയ വൈറസ് ബാധയുടെ പരിശോധന റീജിയണല്‍ ലാബുകളില്‍ മാത്രമേ നടത്താന്‍ കഴിയു. രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ സംസ്ഥാനത്ത് പരിശോധന നടത്തുന്നതില്‍ ഐസിഎംആറുമായി ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും മന്ത്രി ശൈലജ പറഞ്ഞു. പുതിയ ജനിതക […]

സംസ്ഥാനത്ത് ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിതാന്ത ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വൈറസിന് പകര്‍ച്ച ശേഷി കൂടുതല്‍ ആയതിനാല്‍ കൂടുതല്‍ പേരിലേക്ക് പകരാതെ തടയേണ്ടതുണ്ട്. വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച് 14 ജില്ലകളിലും പഠനം നടത്തുന്നുണ്ട്. നിലവില്‍ പുതിയ വൈറസ് ബാധയുടെ പരിശോധന റീജിയണല്‍ ലാബുകളില്‍ മാത്രമേ നടത്താന്‍ കഴിയു. രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ സംസ്ഥാനത്ത് പരിശോധന നടത്തുന്നതില്‍ ഐസിഎംആറുമായി ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും മന്ത്രി ശൈലജ പറഞ്ഞു.
പുതിയ ജനിതക വകഭേദം വന്ന വൈറസിന് പകരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഇന്നലെ മന്ത്രി പറഞ്ഞിരുന്നു. അതിനാല്‍ നാം വളരെ കരുതിയിരിക്കണം. എല്ലാവരും സ്വമേധയാ വെളിപ്പെടുത്താന്‍ തയ്യാറാകാണം. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആരെങ്കിലുമുണ്ടെങ്കില്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണ്. ഭയപ്പെടേണ്ട കാര്യമില്ല. ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്നതാണ്. നല്ല ശ്രദ്ധയോട് കൂടിയിരിക്കുക. മാസ്ക് ധരിക്കുക, ഇടയ്ക്കിടയ്ക്ക് കൈകള്‍ ശുചിയാക്കുക, സാമൂഹ്യ അകലം പാലിക്കുക എന്നിവ ഇനിയും തുടരേണ്ടതാണ്.
ഈ സാഹചര്യത്തില്‍ പ്രായമുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. റിവേഴ്സ് ക്വാറന്റൈന് ആവശ്യമാണ്. ആരോഗ്യ വകുപ്പ് നന്നായി പ്രവര്‍ത്തിച്ചതുകൊണ്ട് മരണനിരക്ക് നന്നായി കുറയ്ക്കാന്‍ സാധിച്ചു. ഇനിയും ശ്രദ്ധിക്കേണ്ടതുണ്ട്. കോവിഡ് വ്യാപനം പൂര്‍ണമായി നിലച്ചിട്ടില്ല. പ്രതിദിനം 20,000 കേസുകളുണ്ടാകുമെന്ന് പറഞ്ഞെങ്കിലും അതില്‍ നിന്നും താഴ്ത്തിക്കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്.
പുതിയ വൈറസിനെ കണ്ട സ്ഥിതിക്ക് നിരീക്ഷണം ശക്തിപ്പെടുത്തുന്നതാണ്. എയര്‍പോര്‍ട്ടിലും സീപോര്‍ട്ടിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. എയര്‍പോട്ടിനോടനുബന്ധിച്ചുള്ള കോവിഡ് പരിശോധനാ സംവിധാനം ശക്തിപ്പെടുത്തി. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വന്നവരെ കണ്ടെത്തി നിരീക്ഷിച്ചുവരുന്നു. എല്ലാവരും സ്വയം ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കേണ്ടതാണ്. ക്വാറന്റൈനിലുള്ള എല്ലാവരും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടാണെന്നും മന്ത്രി വ്യക്തമാക്കി.