‘ബിജെപി നേതാവിനല്ല കത്തയക്കുന്നത്, പ്രധാനമന്ത്രിക്കാണ്’; കെ സുരേന്ദ്രന് ആരോഗ്യ മന്ത്രിയുടെ മറുപടി
മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡുമായി ബന്ധപ്പെട്ട് അനാവശ്യ ഭീതിപരത്തുന്നെന്നും ഇടയ്ക്കിടയ്ക്ക് പ്രധാനമന്ത്രിക്ക് അനാവശ്യമായി കത്തയക്കുന്നുമെന്ന ബിജെപിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ആരോഗ്യ മന്ത്രി കെകെ ശൈലജ. ബിജെപി നേതാവിനല്ല രാജ്യത്തിന്റെ പ്രധാനമന്ത്രിക്കാണ് കത്തയക്കുന്നതെന്നും പ്രധാനമന്ത്രിയോടല്ലാതെ ആരോടാണ് ചോദിക്കുകയെന്നും കെകെ ശൈലജ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. ബിജെപി പാര്‍ട്ടി നേതാവിനല്ല കത്തയക്കുന്നത്. പ്രധാനമന്ത്രിക്കല്ലേ. ഏത് പാര്‍ട്ടിയുടേതായാലും കേന്ദ്രം ഭരിക്കുമ്പോള്‍ ഞങ്ങളുടെ പ്രധാനമന്ത്രിയല്ലേ. പ്രധാനമന്ത്രിയോടല്ലാതെ ആരോടാണ് ചോദിക്കുകയെന്നും ആരോഗ്യമന്ത്രി ചോദിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് മുഖ്യമന്ത്രി അനാവശ്യ ഭീതിപരത്തുന്നെന്ന […]

മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡുമായി ബന്ധപ്പെട്ട് അനാവശ്യ ഭീതിപരത്തുന്നെന്നും ഇടയ്ക്കിടയ്ക്ക് പ്രധാനമന്ത്രിക്ക് അനാവശ്യമായി കത്തയക്കുന്നുമെന്ന ബിജെപിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ആരോഗ്യ മന്ത്രി കെകെ ശൈലജ. ബിജെപി നേതാവിനല്ല രാജ്യത്തിന്റെ പ്രധാനമന്ത്രിക്കാണ് കത്തയക്കുന്നതെന്നും പ്രധാനമന്ത്രിയോടല്ലാതെ ആരോടാണ് ചോദിക്കുകയെന്നും കെകെ ശൈലജ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
ബിജെപി പാര്‍ട്ടി നേതാവിനല്ല കത്തയക്കുന്നത്. പ്രധാനമന്ത്രിക്കല്ലേ. ഏത് പാര്‍ട്ടിയുടേതായാലും കേന്ദ്രം ഭരിക്കുമ്പോള്‍ ഞങ്ങളുടെ പ്രധാനമന്ത്രിയല്ലേ. പ്രധാനമന്ത്രിയോടല്ലാതെ ആരോടാണ് ചോദിക്കുകയെന്നും ആരോഗ്യമന്ത്രി ചോദിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് മുഖ്യമന്ത്രി അനാവശ്യ ഭീതിപരത്തുന്നെന്ന ആരോപണം ഇന്നലെ ഉന്നയിച്ചത്. സംസ്ഥാനത്ത് കൊവിഡ് വാക്സിന് ഉല്പാദിപ്പിക്കാന് പ്രത്യേക സംവിധാനം കൊണ്ടുവരുമെന്ന പറഞ്ഞ മുഖ്യമന്ത്രി പ്രത്യേക മുന വെച്ചുകൊണ്ടാണ് വാക്സിന് ഇല്ലെന്ന് പറഞ്ഞ് കേന്ദ്രത്തിന് കത്തയക്കുന്നത്. പതിവുപോലെ ഒരു കാര്യവും ചെയ്യാതെ കത്തയക്കുക. ജനങ്ങളില്‍ ഭീതിപരത്തുക. അനാവശ്യമായി ജനങ്ങളെ സ്മ്മര്ദ്ദത്തിലാക്കുക അതിനിടയില്‍കൂടി കേന്ദ്ര വിരുദ്ധ രാഷ്ട്രായം ശക്തിപ്പെടുത്താനാവുമോ എന്ന് നോക്കുകയുമാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും കെ സുരേന്ദ്രന് പറഞ്ഞു.