Top

‘ആര്‍ക്കും അതൃപ്തിയില്ല, എല്ലാം പാര്‍ട്ടി തീരുമാനം’; ശൈലജ ടീച്ചറെ ഒഴിവാക്കിയതില്‍ ഗോവിന്ദന്‍ മാഷ്

രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിസഭയില്‍ നിന്ന് ശൈലജ ടീച്ചറെ ഒഴിവാക്കിയതില്‍ ആര്‍ക്കും അതൃപ്തിയില്ലെന്ന് എംവി ഗോവിന്ദന്‍ മാഷ്. അതൃപ്തിയുണ്ടെന്നത് മാധ്യമസൃഷ്ടിയാണെന്നും ഒരു ടേം മന്ത്രിസ്ഥാനം, രണ്ടു തവണ എംഎല്‍എ സ്ഥാനം എന്നിങ്ങനെയാണ് പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളതെന്നും ഗോവിന്ദന്‍ മാഷ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. ഗോവിന്ദന്‍ മാഷ് പറഞ്ഞത്: ”മികച്ച പ്രകടനം തന്നെയാണ് കഴിഞ്ഞമന്ത്രിസഭയിലെ എല്ലാവരും കാഴ്ച വച്ചത്. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളിലൂടെ ശൈലജ ടീച്ചര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ശൈലജ ടീച്ചറെ ഒഴിവാക്കിയതില്‍ ആര്‍ക്കും അതൃപ്തിയില്ല. എല്ലാം വെറുതെ പറയുന്നതാണ്. ഒരു […]

18 May 2021 3:49 AM GMT

‘ആര്‍ക്കും അതൃപ്തിയില്ല, എല്ലാം പാര്‍ട്ടി തീരുമാനം’; ശൈലജ ടീച്ചറെ ഒഴിവാക്കിയതില്‍ ഗോവിന്ദന്‍ മാഷ്
X

രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിസഭയില്‍ നിന്ന് ശൈലജ ടീച്ചറെ ഒഴിവാക്കിയതില്‍ ആര്‍ക്കും അതൃപ്തിയില്ലെന്ന് എംവി ഗോവിന്ദന്‍ മാഷ്. അതൃപ്തിയുണ്ടെന്നത് മാധ്യമസൃഷ്ടിയാണെന്നും ഒരു ടേം മന്ത്രിസ്ഥാനം, രണ്ടു തവണ എംഎല്‍എ സ്ഥാനം എന്നിങ്ങനെയാണ് പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളതെന്നും ഗോവിന്ദന്‍ മാഷ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

ഗോവിന്ദന്‍ മാഷ് പറഞ്ഞത്: ”മികച്ച പ്രകടനം തന്നെയാണ് കഴിഞ്ഞമന്ത്രിസഭയിലെ എല്ലാവരും കാഴ്ച വച്ചത്. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളിലൂടെ ശൈലജ ടീച്ചര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ശൈലജ ടീച്ചറെ ഒഴിവാക്കിയതില്‍ ആര്‍ക്കും അതൃപ്തിയില്ല. എല്ലാം വെറുതെ പറയുന്നതാണ്. ഒരു ടേം മന്ത്രിസ്ഥാനം രണ്ടു തവണ എംഎല്‍എ സ്ഥാനം അങ്ങനെയാണ് പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളത്. പാര്‍ട്ടിയില്‍ പുതിയ പുതിയ ആളുകള്‍ വരട്ടെ. സംഘടനാ നേതൃത്വത്തിലേക്കും പുതിയ ആളുകള്‍ വരട്ടെ. പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ നില്‍ക്കുന്നവര്‍ സംഘടാനപ്രവര്‍ത്തനത്തിലേക്കും സംഘടനാരംഗത്തില്‍ നിന്നുള്ളവര്‍ പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലേക്കും മാറും. അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും മാറി പുതിയ കേഡര്‍മാര്‍ക്ക് നല്ലരീതിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കി പാര്‍ട്ടി മുന്നോട്ടു പോകുകയാണ്.” രണ്ടാം പിണറായി സര്‍ക്കാരിലെ വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും ഊഹാപോഹങ്ങള്‍ വച്ച് ചര്‍ച്ച നടത്തേണ്ട കാര്യമില്ലെന്നും എംവി ഗോവിന്ദന്‍ മാഷ് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

അതേസമയം, പാര്‍ട്ടി തീരുമാനത്തോട് പ്രതികരിച്ച് കെകെ ശൈലജ ടീച്ചറും രംഗത്തെത്തി. തീരുമാനം പാര്‍ട്ടിയുടേതാണെന്നും അത് പൂര്‍ണ്ണമായും അംഗീകരിക്കുന്നുവെന്നും കെകെ ശൈലജ പറഞ്ഞു. ഈ വിഷയത്തില്‍ തനിക്ക് മറ്റൊന്നും പറയാനില്ലെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

പാര്‍ലമെന്ററി പാര്‍ട്ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സി.പി.ഐഎം സംസ്ഥാന കമ്മിറ്റിയാണ് തീരുമാനിച്ചത്. മന്ത്രിമാരായി എം.വി ഗോവിന്ദന്‍, കെ.രാധാകൃഷ്ണന്‍, കെ.എന്‍ ബാലഗോപാല്‍, പി.രാജീവ്, വി.എന്‍.വാസവന്‍, സജി ചെറിയാന്‍, വി.ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ഡോ.ആര്‍.ബിന്ദു, വീണാ ജോര്‍ജ്, വി.അബ്ദുള്‍ റഹ്മാന്‍ എന്നിവരെ നിശ്ചയിച്ചു. സ്പീക്കറായി എം.ബി രാജേഷിനേയും തെരഞ്ഞെടുത്തു. പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറിയായി ടി.പി രാമകൃഷ്ണനേയും തീരുമാനിച്ചു. യോഗത്തില്‍ എളമരം കരീം അധ്യക്ഷത വഹിച്ചു. പി.ബി അംഗങ്ങളായ എസ്.രാമചന്ദ്രന്‍പിള്ള, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം.എ ബേബി എന്നിവര്‍ പങ്കെടുത്തു.

Next Story