Top

ശബരിമലയില്‍ എന്‍എസ്എസിനെതിരെ ഇടത് നേതാക്കള്‍; കോണ്‍ഗ്രസില്‍ ചേര്‍ന്ന് മുണ്ട് മുറുക്കി ഉടുക്കണമെന്ന് എംഎം മണി; രാഷ്ട്രീയത്തില്‍ ഇടപെട്ട് കുറ്റം പറയുന്നതെന്തിനെന്ന് കെകെ ശൈലജ

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടരി സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എംഎം മണി. നാമജപ ഘോഷയാത്രക്ക് ആളെ സംഘടിപ്പിക്കുന്നത് സുകുമാരന്‍ നായരാണെന്നും അദ്ദേഹത്തിന്റെ നിലപാട് യുഡിഎഫിനെ സഹായിക്കാന്‍ വേണ്ടിയാണെന്നും എംഎം മണി പറഞ്ഞു. സുകുമാരന്‍ നായര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് മുണ്ട് മുറുക്കി ഉടുക്കണമെന്നും എംഎം മണി പറഞ്ഞു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് എംഎം മണി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിഷയം ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ്. കോടതിയുടെ വിധി വന്നതിന് ശേഷം സര്‍ക്കാര്‍ […]

24 March 2021 1:22 AM GMT

ശബരിമലയില്‍ എന്‍എസ്എസിനെതിരെ ഇടത് നേതാക്കള്‍; കോണ്‍ഗ്രസില്‍ ചേര്‍ന്ന് മുണ്ട് മുറുക്കി ഉടുക്കണമെന്ന് എംഎം മണി; രാഷ്ട്രീയത്തില്‍ ഇടപെട്ട് കുറ്റം പറയുന്നതെന്തിനെന്ന് കെകെ ശൈലജ
X

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടരി സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എംഎം മണി. നാമജപ ഘോഷയാത്രക്ക് ആളെ സംഘടിപ്പിക്കുന്നത് സുകുമാരന്‍ നായരാണെന്നും അദ്ദേഹത്തിന്റെ നിലപാട് യുഡിഎഫിനെ സഹായിക്കാന്‍ വേണ്ടിയാണെന്നും എംഎം മണി പറഞ്ഞു. സുകുമാരന്‍ നായര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് മുണ്ട് മുറുക്കി ഉടുക്കണമെന്നും എംഎം മണി പറഞ്ഞു.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് എംഎം മണി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിഷയം ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ്. കോടതിയുടെ വിധി വന്നതിന് ശേഷം സര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിക്കും. സര്‍വ്വകക്ഷി യോഗം ചേര്‍ന്ന് കൂട്ടായ ആലോചനക്ക് ശേഷമാകും സര്‍ക്കാര്‍ തീരുമാനം എടുക്കുക. അതുവരെ വിഷയത്തില്‍ ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും എംഎം മണി പറഞ്ഞു.

ശബരിമല വിഷയത്തില്‍ എന്‍എസ്എസ് നിലപാടിനെ വിമര്‍ശിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ രംഗത്തെത്തി. എന്‍എസ്എസ് ഒരിക്കലും അങ്ങനെ ചെയ്യേണ്ടതില്ലാത്തതാണ്. ഞങ്ങളാരും എന്‍എസ്എസിനെ ആവശ്യമില്ലാതെ വിമര്‍ശിക്കാനോ പുകഴ്ത്താനോ പോകാറില്ല. അവര്‍ നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെടാത്ത സ്ഥിതിയായിരുന്നു നേരത്തെ. ഇപ്പോള്‍ എന്തിനാണ് നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെട്ട് കുറ്റം പുറയുന്നത്. ഇടത്പക്ഷത്തെ കുറ്റം പറയുന്നത് എന്‍എസ്എസിന്റെ അണികള്‍ക്ക് പോലും ഇഷ്ടമാവില്ല.’ എന്നായിരുന്നു ശൈലജ ടീച്ചറുടെ പ്രതികരണം.

അതേസമയം ശബരിമല വിഷയത്തിന്റെ പേരില്‍ എന്‍എസ്എസിനെതിരെ ചില ഇടതുപക്ഷ നേതാക്കള്‍ നടത്തുന്ന വിമര്‍ശനം അതിരുകടക്കുന്നതാണെന്ന് കഴിഞ്ഞ ദിവസം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. വിശ്വാസ സംരക്ഷണത്തിനും സാമൂഹിക നീതിക്കും എക്കാലവും നിലനില്‍ക്കുന്ന എന്‍എസ്എസ് ഇത്തരം വിമര്‍ശനങ്ങളെ അര്‍ഹിക്കുന്ന പരിഗണനയോടെ തള്ളികളയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Next Story