Top

‘എന്‍റെ പരിശോധനാ ഫലം നെഗറ്റീവാണ്, ഒന്നിച്ചുനിന്നാല്‍ പതിനായിരങ്ങളെ മരണത്തില്‍ നിന്ന് രക്ഷിക്കാം’; കെ.കെ ശൈലജ

കണ്ണൂര്‍: മകനും മരുമകള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ക്വാറന്റീനില്‍ കഴിയുകയായിരുന്ന ആരോഗ്യമന്ത്രി കെകെ ശൈലജ കൊവിഡ് നെഗറ്റീവ്. മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മകന്‍ കോവിഡ് പോസിറ്റീവ് ആയതിനാല്‍ പ്രൈമറി കോണ്‍ടാക്ട് എന്ന നിലയിലാണ് ക്വാറന്റീനില്‍ കഴിഞ്ഞത്. എനിക്ക് രോഗലക്ഷണമൊന്നും ഉണ്ടായിരുന്നില്ല. ഇന്ന് എല്ലാവരും ടെസ്റ്റ് ചെയ്തു. എല്ലാവരും നെഗറ്റീവ് ആയി. കെകെ ശൈലജ ഫെയിസ്ബുക്കില്‍ കുറിച്ചു. ആരോഗ്യമന്ത്രിയുടെ ഫെയിസ്ബുക്ക് പോസ്റ്റ് വായിക്കാം കഴിഞ്ഞ പത്തു ദിവസമായി ക്വാറന്റയിനില്‍ കഴിയുകയായിരുന്നു. മകന്‍ കോവിഡ് പോസിറ്റീവ് ആയതിനാല്‍ […]

28 April 2021 10:00 AM GMT

‘എന്‍റെ പരിശോധനാ ഫലം നെഗറ്റീവാണ്, ഒന്നിച്ചുനിന്നാല്‍ പതിനായിരങ്ങളെ മരണത്തില്‍ നിന്ന് രക്ഷിക്കാം’; കെ.കെ ശൈലജ
X

കണ്ണൂര്‍: മകനും മരുമകള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ക്വാറന്റീനില്‍ കഴിയുകയായിരുന്ന ആരോഗ്യമന്ത്രി കെകെ ശൈലജ കൊവിഡ് നെഗറ്റീവ്. മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മകന്‍ കോവിഡ് പോസിറ്റീവ് ആയതിനാല്‍ പ്രൈമറി കോണ്‍ടാക്ട് എന്ന നിലയിലാണ് ക്വാറന്റീനില്‍ കഴിഞ്ഞത്. എനിക്ക് രോഗലക്ഷണമൊന്നും ഉണ്ടായിരുന്നില്ല. ഇന്ന് എല്ലാവരും ടെസ്റ്റ് ചെയ്തു. എല്ലാവരും നെഗറ്റീവ് ആയി. കെകെ ശൈലജ ഫെയിസ്ബുക്കില്‍ കുറിച്ചു.

ആരോഗ്യമന്ത്രിയുടെ ഫെയിസ്ബുക്ക് പോസ്റ്റ് വായിക്കാം

കഴിഞ്ഞ പത്തു ദിവസമായി ക്വാറന്റയിനില്‍ കഴിയുകയായിരുന്നു. മകന്‍ കോവിഡ് പോസിറ്റീവ് ആയതിനാല്‍ പ്രൈമറി കോണ്‍ടാക്ട് എന്ന നിലയിലാണ് ക്വാറന്റിനില്‍ നിന്നത്. എനിക്ക് രോഗലക്ഷണമൊന്നും ഉണ്ടായിരുന്നില്ല. ഇന്ന് എല്ലാവരും ടെസ്റ്റ് ചെയ്തു. എല്ലാവരും നെഗറ്റീവ് ആയി.ഇത്രയും ദിവസം ഓണ്‍ലൈന്‍ മീറ്റിങ് വഴിയും ഫോണ്‍ വഴിയും ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളെല്ലാം നിര്‍വഹിച്ചിട്ടുണ്ട്.
നാം വളരെയേറെ ശ്രദ്ധിക്കേണ്ട ദിവസങ്ങളാണിത്.

രണ്ടാം തരംഗത്തിന്റെ ഭാഗമായി കേരളത്തിലും കേസുകള്‍ കൂടിയിട്ടുണ്ട് ആശുത്രികളിലെ സൗകര്യം വര്‍ദ്ധിപ്പിച്ചും ഓക്‌സിജന്‍ അടക്കമുള്ള കാര്യങ്ങള്‍ കൃത്യമായി സംഘടിപ്പിച്ചും നാം അതിനെ നേരിടുന്നുണ്ട്. ജാഗ്രതയോടെയുള്ള ഇടപെടല്‍ കൊണ്ടാണ് മരണനിരക്ക് കുറക്കാന്‍ കഴിയുന്നത്. ആയിരക്കണക്കിന് ആളുകളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണത്. ഗവണ്മെണ്ടിന്റെ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും അനുസരിക്കണം.നമുക്ക് വീണ്ടുംകോവിഡ് വ്യാപനം കുറച്ച് പതിനായിരങ്ങളെ മരണത്തില്‍ നിന്ന് രക്ഷിക്കാം.

അതേസമയം കേരളത്തില്‍ ഇന്ന്35,013 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5287, കോഴിക്കോട് 4317, തൃശൂര്‍ 4107, മലപ്പുറം 3684, തിരുവനന്തപുരം 3210, കോട്ടയം 2917, ആലപ്പുഴ 2235, പാലക്കാട് 1920, കണ്ണൂര്‍ 1857, കൊല്ലം 1422, ഇടുക്കി 1251, പത്തനംതിട്ട 1202, കാസര്‍ഗോഡ് 872, വയനാട് 732 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,190 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.34 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,54,92,489 സാമ്പിളുകളാണ് പരിശോധിച്ചത്.

Next Story