Top

2021 ഓപ്പണ്‍ സൊസൈറ്റി പുരസ്‌കാരം കെ കെ ശൈലജയ്ക്ക്

സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റിയുടെ 2021 ഓപ്പണ്‍ സൊസൈറ്റി പ്രൈസിന് മുന്‍ ആരോഗ്യമന്ത്രിയും സിപിഐഎം സെക്രട്ടറിയറ്റ് അംഗവുമായ കെ കെ ശൈലജ അര്‍ഹയായി. കൊവിഡ് മഹാമാരി നിയന്ത്രിക്കുന്നതിലെ സമയോചിതമായ ഇടപെടലുകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം. പൊതുപ്രവര്‍ത്തക എന്ന നിലയില്‍ പൊതുജനാരോഗ്യത്തിനായി നടത്തിയ സേവനങ്ങളാണ് ശൈലജ ടീച്ചറെ പുരസ്‌കാരനര്‍ഹയാക്കിയതെന്ന് സംഘാടകര്‍ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച വിയന്നയിലാണ് പുരസ്‌കാര സമര്‍പ്പണം. 2020ല്‍ നോബല്‍ പുരസ്‌കാര ജേതാവ് സ്വെറ്റ്‌ലാന അലക്‌സിയേവിച്ചിനായിരുന്നു ഓപ്പണ്‍ സൊസൈറ്റിപ്രൈസ്. പ്രമുഖ തത്ത്വചിന്തകനായ കാള്‍ പോപ്പര്‍, യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍, […]

19 Jun 2021 12:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

2021 ഓപ്പണ്‍ സൊസൈറ്റി പുരസ്‌കാരം കെ കെ ശൈലജയ്ക്ക്
X

സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റിയുടെ 2021 ഓപ്പണ്‍ സൊസൈറ്റി പ്രൈസിന് മുന്‍ ആരോഗ്യമന്ത്രിയും സിപിഐഎം സെക്രട്ടറിയറ്റ് അംഗവുമായ കെ കെ ശൈലജ അര്‍ഹയായി. കൊവിഡ് മഹാമാരി നിയന്ത്രിക്കുന്നതിലെ സമയോചിതമായ ഇടപെടലുകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം. പൊതുപ്രവര്‍ത്തക എന്ന നിലയില്‍ പൊതുജനാരോഗ്യത്തിനായി നടത്തിയ സേവനങ്ങളാണ് ശൈലജ ടീച്ചറെ പുരസ്‌കാരനര്‍ഹയാക്കിയതെന്ന് സംഘാടകര്‍ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച വിയന്നയിലാണ് പുരസ്‌കാര സമര്‍പ്പണം.

2020ല്‍ നോബല്‍ പുരസ്‌കാര ജേതാവ് സ്വെറ്റ്‌ലാന അലക്‌സിയേവിച്ചിനായിരുന്നു ഓപ്പണ്‍ സൊസൈറ്റിപ്രൈസ്. പ്രമുഖ തത്ത്വചിന്തകനായ കാള്‍ പോപ്പര്‍, യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍, ചെക് പ്രസിഡന്റും നാടകകൃത്തുമായ വക്ലാവ് ഹാവല്‍, ലോകപ്രശസ്ത സാമ്പത്തിക ചിന്തകന്‍ ജോസഫ് സ്റ്റിഗ്ലിറ്റ്‌സ് തുടങ്ങിയവരൊക്കെയാണ് ഈ പുരസ്‌കാരം മുന്‍പ് നേടിയിട്ടുള്ളത്.

കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശൈലജ ടീച്ചറുടെ നേതൃത്വം മുമ്പും നിരവധി പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. 2020 ജൂണ്‍ 23 ന് ഐക്യരാഷ്ട്രസഭ തന്നെ ശൈലജ ടീച്ചറെ ആദരിക്കുകയും യുഎന്‍ പൊതുസേവന ദിനത്തില്‍ സ്പീക്കറായി ക്ഷണിക്കുകയും ചെയ്തിരുന്നു.

ബ്രിട്ടനിലെ പ്രോസ്‌പെക്ട് മാഗസിന്‍ 2020-ലെ ലോകത്തെ മികച്ച ആശയങ്ങളുടെ ഗണത്തിലും കെ കെ ഷൈലജ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്താ അര്‍ഡേനെ പിന്തള്ളിയായിരുന്നു അന്ന് കൊവിഡ് കാലത്തെ ആശയങ്ങള്‍ പ്രായോഗികതലത്തില്‍ എത്തിച്ച 50 പേരില്‍ നിന്ന് ഒന്നാം സ്ഥാനത്തെത്തേക്ക് ശൈലജ ടീച്ചറെത്തിയത്.

ആരോഗ്യമന്ത്രിസ്ഥാനത്തുനിന്ന് പടിയിറങ്ങിയശേഷം അടുത്തിടെ പൊതുജനാരോഗ്യ നേതൃത്വത്തിനുള്ള പ്രഥമ ഐഎച്ച് ഡബ്ല്യു ജനനി പുരസ്‌കാരത്തിനും കെ കെ ശൈലജ അര്‍ഹയായി. വനിതാ ആരോഗ്യദിനത്തോടനുബന്ധിച്ചുള്ള ഇന്റഡ്രേറ്റഡ് ഹെല്‍ത്ത് ആന്‍ഡ് വെല്‍ബീയിങ് കൗണ്‍സില്‍ സംഘടിപ്പിച്ച വിര്‍ച്വല്‍ മീറ്റിംഗിലായിരുന്നു പ്രഖ്യാപനം.

Also Read: ‘രാജ്യം ആപത്തില്‍ ആണെന്നറിയുമ്പോള്‍ ഒരു പേരുമാത്രമേ കേള്‍ക്കാറുള്ളൂ..രാഹുല്‍ജി’; പിറന്നാളാശംസകള്‍ നേര്‍ന്ന് രമ്യാ ഹരിദാസ്

Next Story