Top

ആരോഗ്യമന്ത്രിയുടെ മകനും ഭാര്യക്കും കൊവിഡ്-19; ലക്ഷണങ്ങില്ല, ക്വാറന്റൈനില്‍ പ്രവേശിക്കുകയാണെന്ന് കെകെ ശൈലജ

ആരോഗ്യമന്ത്രി കെകെ ശൈലജയുടെ മകന്‍ ശോഭിത്തിനും ഭാര്യക്കും കൊവിഡ്-19 സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും ക്വാറന്റൈനില്‍ പ്രവേശിക്കുകയാണെന്ന് കെകെ ശൈലജ അറിയിച്ചു. വരും ദിവസങ്ങളില്‍ ഓണ്‍ലൈന്‍ യോഗങ്ങള്‍ മാത്രമായിരിക്കുമെന്നും കെകെ ശൈലജ അറിയിച്ചു. പ്രിയമുള്ളവരെഎന്റെ മകന്‍ ശോഭിത്തുംഭാര്യയും കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. അവരുമായി പ്രൈമറി കോണ്‍ടാക്ട് വന്നതിനാല്‍ ഞാന്‍ ക്വാറന്റയിനില്‍ കഴിയാന്‍ തീരുമാനിച്ചിരിക്കുകയാണ്.എനിക്ക് രോഗ ലക്ഷണങ്ങള്‍ ഒന്നും ഇല്ല.കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ മാത്രമാണ് നടത്തിയിരുന്നത്.തുടര്‍ന്നുള്ള ദിവസങ്ങളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ വഴിയും ഫോണ്‍ […]

20 April 2021 12:37 AM GMT

ആരോഗ്യമന്ത്രിയുടെ മകനും ഭാര്യക്കും കൊവിഡ്-19; ലക്ഷണങ്ങില്ല, ക്വാറന്റൈനില്‍ പ്രവേശിക്കുകയാണെന്ന് കെകെ ശൈലജ
X

ആരോഗ്യമന്ത്രി കെകെ ശൈലജയുടെ മകന്‍ ശോഭിത്തിനും ഭാര്യക്കും കൊവിഡ്-19 സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും ക്വാറന്റൈനില്‍ പ്രവേശിക്കുകയാണെന്ന് കെകെ ശൈലജ അറിയിച്ചു. വരും ദിവസങ്ങളില്‍ ഓണ്‍ലൈന്‍ യോഗങ്ങള്‍ മാത്രമായിരിക്കുമെന്നും കെകെ ശൈലജ അറിയിച്ചു.

പ്രിയമുള്ളവരെ
എന്റെ മകന്‍ ശോഭിത്തുംഭാര്യയും കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. അവരുമായി പ്രൈമറി കോണ്‍ടാക്ട് വന്നതിനാല്‍ ഞാന്‍ ക്വാറന്റയിനില്‍ കഴിയാന്‍ തീരുമാനിച്ചിരിക്കുകയാണ്.എനിക്ക് രോഗ ലക്ഷണങ്ങള്‍ ഒന്നും ഇല്ല.കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ മാത്രമാണ് നടത്തിയിരുന്നത്.തുടര്‍ന്നുള്ള ദിവസങ്ങളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ വഴിയും ഫോണ്‍ വഴിയും ഇടപെട്ട് നടത്തുന്നതാണ്. കെകെ ശൈലജ.

ഏപ്രില്‍ 14 നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ്-19 മുക്തനായത്. മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ഏഴംഗസംഘമാണ് ചികിത്സക്ക് മേല്‍നോട്ടം വഹിച്ചത്.

ഏപ്രില്‍ എട്ടിനാണ് മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് നേരത്ത കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്കും രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ലക്ഷണങ്ങളൊന്നും അദ്ദേഹത്തിന് പ്രകടമല്ലായിരുന്നു.

Next Story