‘വെല്ലുവിളികളെ വനിതാ നേതാക്കള്‍ മറികടക്കുന്നത് ലോകത്തിന് കാണിച്ചതിന് നന്ദി’; ജസീന്ത ആര്‍ഡനെ അഭിനന്ദിച്ച് കെകെ ശൈലജ
ന്യൂസിലന്റില്‍ ഭരണത്തുടര്‍ച്ച നേടിയ പ്രധാനമന്ത്രിയും ലേബര്‍ പാര്‍ട്ടി നേതാവുമായ ജസീന്ത ആര്‍ഡനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. പുതിയ തുടക്കത്തിന് അഭിനന്ദനമറിയിക്കുന്നു. വനിത നേതാക്കള്‍ എങ്ങനെയാണ് വെല്ലുവിളികളെ നേരിടുന്നത് എന്ന് ലോകത്ത് മുന്നില്‍ കാണിച്ച് കൊടുത്തതിന് നന്ദിയെന്നും മന്ത്രി ട്വീറ്റ് ചെയ്തു. ‘പുതിയ തുടക്കത്തിന് എല്ലാവിധ ആശംസകളും. കൊവിഡ് മഹാമാരിയെ നിങ്ങള്‍ക്ക് ഫലപ്രദമായി നേരിട്ടു. വനിതാ നേതാക്കള്‍ എങ്ങനെയാണ് വെല്ലുവിളികളെ നേരിടുന്നതെന്ന് ലോകത്തിന് കാണിച്ചു കൊടുത്തതിന് നന്ദി’, കെകെ ശൈലജ ട്വീറ്റ് ചെയ്തു. ജസീന്തയുടെ വിജയം കൊവിഡ് […]

ന്യൂസിലന്റില്‍ ഭരണത്തുടര്‍ച്ച നേടിയ പ്രധാനമന്ത്രിയും ലേബര്‍ പാര്‍ട്ടി നേതാവുമായ ജസീന്ത ആര്‍ഡനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. പുതിയ തുടക്കത്തിന് അഭിനന്ദനമറിയിക്കുന്നു. വനിത നേതാക്കള്‍ എങ്ങനെയാണ് വെല്ലുവിളികളെ നേരിടുന്നത് എന്ന് ലോകത്ത് മുന്നില്‍ കാണിച്ച് കൊടുത്തതിന് നന്ദിയെന്നും മന്ത്രി ട്വീറ്റ് ചെയ്തു.
‘പുതിയ തുടക്കത്തിന് എല്ലാവിധ ആശംസകളും. കൊവിഡ് മഹാമാരിയെ നിങ്ങള്‍ക്ക് ഫലപ്രദമായി നേരിട്ടു. വനിതാ നേതാക്കള്‍ എങ്ങനെയാണ് വെല്ലുവിളികളെ നേരിടുന്നതെന്ന് ലോകത്തിന് കാണിച്ചു കൊടുത്തതിന് നന്ദി’, കെകെ ശൈലജ ട്വീറ്റ് ചെയ്തു.
ജസീന്തയുടെ വിജയം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും വികസനപ്രവര്‍ത്തനങ്ങള്‍ക്കും വീണ്ടും പൊതുജനങ്ങളുടെ അംഗീകാരമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
ആഴ്ചകള്‍ക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ജസീന്ത ഗവര്‍ണര്‍ ജനറലിനെ അറിയിച്ചിട്ടുണ്ട്. തനിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലേബര്‍ പാര്‍ട്ടിക്കുണ്ട്. 120ല്‍ 64 സീറ്റുകള്‍ ലേബര്‍ പാര്‍ട്ടിക്ക് ലഭിച്ചു.
1996ന് ശേഷം ആദ്യമായാണ് ഒരു പാര്‍ട്ടിയ്ക്ക് ന്യൂസിലാന്‍ഡില്‍ ഇത്തരമൊരു ചരിത്രവിജയം നേടാനാകുന്നത്. ന്യൂസിലന്‍ഡിലെ പ്രധാനപ്രതിപക്ഷ പാര്‍ട്ടിയായ നാഷണല്‍ പാര്‍ട്ടിയ്ക്ക് അവസാനഘട്ടത്തില്‍ 27 ശതമാനം വോട്ടാണ് ലഭിച്ചത്. പരാജയം അംഗീകരിച്ചുകഴിഞ്ഞതായും ജെസീന്ഡയേയും ലേബര്‍ പാര്‍ട്ടിയേയും അഭിനന്ദിക്കുന്നതായും നാഷണല്‍ പാര്‍ട്ടി വക്താക്കള്‍ അറിയിച്ചു.
കഴിഞ്ഞ 20 വര്‍ഷത്തിലെ ഏറ്റവും ദാരുണ പരാജയമാണ് നാഷണല്‍ പാര്‍ട്ടി നേരിട്ടത്. ജസീന്തയ്ക്ക് അന്താരാഷ്ട്രതലത്തില്‍ത്തന്നെ ലഭിച്ചിരുന്ന പിന്തുണ ലേബര്‍ പാര്‍ട്ടിയ്ക്ക് ഗുണം ചെയ്തുവെന്നാണ് വിലയിരുത്തല്‍. ആര്ഡന് ചരിത്രം സൃഷ്ടിക്കുമെന്ന് സര്‍വ്വേകളും പോളുകളും പ്രവചിച്ചിരുന്നു.