‘സഖാവിന്റെ പിറന്നാളും പുതിയ നിയമസഭയുടെ തുടക്കവും ഒരുമിച്ച് വന്ന യാദൃശ്ചികതയില്‍ സന്തോഷം’; ആശംസിച്ച് കെകെ ശൈലജ
മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം കൂടി പങ്കുവെച്ചുകൊണ്ടാണ് കെകെ ശൈലജ ആശംസയറിയിച്ചിരിക്കുന്നത്.
24 May 2021 1:52 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസ അറിയിച്ചുകൊണ്ടുള്ള മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജയുടെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. നവ കേരളത്തിന്റെ നിര്‍മാണത്തിന് സാര്‍ത്ഥകമായ നേതൃത്വം നല്കുന്ന സഖാവ് പിണറായിയുടെ പിറന്നാളും പുതിയ നിയമസഭയുടെ തുടക്കവും ഒരുമിച്ച് വന്നത് യാദൃശ്ചികമാണ് എങ്കിലും ഏറെ സന്തോഷമുള്ള കാര്യമാണെന്ന് കെകെ ശൈലജ പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം കൂടി പങ്കുവെച്ചുകൊണ്ടാണ് കെകെ ശൈലജ ആശംസയറിയിച്ചിരിക്കുന്നത്. 76-ാം വയസിലേക്ക് കടന്ന പിണറായി വിജയന് രാഷ്ട്രീയ, കലാ സാംസ്കാരിക, സിനിമാ മേഖലയിലുള്ള പ്രമുഖര്‍ പിറന്നാള്‍ ആശംസയറിയിച്ചിരുന്നു.
കെകെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചത്:
നവ കേരളത്തിന്റെ നിർമാണത്തിന് സാർത്ഥകമായ നേതൃത്വം നൽകുന്ന സഖാവ് പിണറായിയുടെ പിറന്നാളും പുതിയ നിയമസഭയുടെ തുടക്കവും ഒരുമിച്ച് വന്നത് യാദൃശ്ചികമാണ് എങ്കിലും ഏറെ സന്തോഷമുള്ള കാര്യമാണ്. കേരള രാഷ്ട്രീയത്തിന്റെ ചുക്കാൻ പിടിക്കുന്ന മുഖ്യമന്ത്രിക്ക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.
അതേസമയം പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനം രാവിലെ ഒന്‍പത് മണിക്ക് ആരംഭിച്ചു. അക്ഷരമാലാ ക്രമത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടക്കുന്ന സമ്മേളനത്തില്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്തത് വള്ളിക്കുന്നത്തുനിന്നുള്ള മുസ്ലീം ലീഗ് എംഎല്‍എ പി അബ്ദുള്‍ ഹമീദാണ്. 53 പേരാണ് പുതുതായി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആകെ അംഗങ്ങളുടെ 37 % പുതുമുഖങ്ങളാണ്. കഴിഞ്ഞ സഭയിലെ 75 അംഗങ്ങള്‍ വീണ്ടും വിജയിച്ചു. 2016 ന് മുമ്പ് അംഗങ്ങളായിരുന്നു 12 പേര് സഭയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
ടിപി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചാണ് വടകരയില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെകെ രമ ച്ചാണ് ആദ്യ സമ്മേളനത്തിനെത്തിയത്.സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫും മത്സരിക്കുന്നുണ്ട്. പിസി വിഷ്ണുനാഥാണ് സ്ഥാനാര്‍ത്ഥിയായി. തൃത്താലയില്‍ നിന്നുള്ള എംബി രാജേഷാണ് എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. പ്രതിപക്ഷ ബ്ലോക്കില്‍ രണ്ടാം നിലയിലെ ആദ്യസീറ്റിലാണ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ തൊട്ടടുത്ത സീറ്റില്‍ എംവി ഗോവിന്ദന് മാസ്റ്ററാണ്.