Top

‘മറ്റൊന്നും പറയാനില്ലാത്തതിനാലാണ് വളരെ മോശം പരാമര്‍ശം നടത്തുന്നത്’; പൂതന പരാമര്‍ശത്തില്‍ കെകെ ശൈലജ

കടകംപള്ളി സുരേന്ദ്രനെതിരായ പൂതന പരാമര്‍ശത്തില്‍ ശോഭാ സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. വളരെ മോശം പരാമര്‍ശം നടത്തുന്നത് മറ്റൊന്നും പറയാനില്ലാത്തതിനാലാണെന്നും ഇത്തരം കാര്യങ്ങളൊന്നും ജനം അംഗീകരിക്കില്ലെന്നും ശൈലജ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു കെകെ ശൈലജയുടെ പ്രതികരണം. ശബരിമല വിഷയം പറഞ്ഞ് ബിജെപി ജനങ്ങളെ വഞ്ചിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിവിധി നടപ്പിലാക്കുക മാത്രമാണ് ചെയ്തതെന്നും കെകെ ശൈലജ പറഞ്ഞു. വിശ്വാസികളെ ദ്രോഹിക്കാന്‍ വന്ന പൂതനയാണ് കടകംപള്ളി സുരേന്ദ്രന്‍ എന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ വിമര്‍ശനം. ജനം വിലയിരുത്തും എന്ന് […]

24 March 2021 12:29 AM GMT

‘മറ്റൊന്നും പറയാനില്ലാത്തതിനാലാണ് വളരെ മോശം പരാമര്‍ശം നടത്തുന്നത്’; പൂതന പരാമര്‍ശത്തില്‍ കെകെ ശൈലജ
X

കടകംപള്ളി സുരേന്ദ്രനെതിരായ പൂതന പരാമര്‍ശത്തില്‍ ശോഭാ സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. വളരെ മോശം പരാമര്‍ശം നടത്തുന്നത് മറ്റൊന്നും പറയാനില്ലാത്തതിനാലാണെന്നും ഇത്തരം കാര്യങ്ങളൊന്നും ജനം അംഗീകരിക്കില്ലെന്നും ശൈലജ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു കെകെ ശൈലജയുടെ പ്രതികരണം.

ശബരിമല വിഷയം പറഞ്ഞ് ബിജെപി ജനങ്ങളെ വഞ്ചിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിവിധി നടപ്പിലാക്കുക മാത്രമാണ് ചെയ്തതെന്നും കെകെ ശൈലജ പറഞ്ഞു. വിശ്വാസികളെ ദ്രോഹിക്കാന്‍ വന്ന പൂതനയാണ് കടകംപള്ളി സുരേന്ദ്രന്‍ എന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ വിമര്‍ശനം. ജനം വിലയിരുത്തും എന്ന് കടകംപള്ളി മറുപടി നല്‍കി. കഴിഞ്ഞ ദിവസം കഴക്കൂട്ടത്തെ എന്‍ഡിഎ കണ്‍വെന്‍ഷനില്‍ വെച്ചായിരുന്നു ശോഭാ സുരേന്ദ്രന്റെ പരാമര്‍ശം.

പരാമര്‍ശത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് ബിഎസ് സജി തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Next Story