‘ചാണകം പൂശിയാല്‍ കൊവിഡ് മാറുമെന്ന് ബിജെപിക്കാര്‍ മാത്രമല്ല, കോണ്‍ഗ്രസുകാരും വിശ്വസിക്കുന്നു’; ക്രിയാത്മക പ്രതിപക്ഷ നേതാവാകാന്‍ സതീശന് കഴിയട്ടെയെന്നും ശൈലജ
ചാണകം പൂശിയാല്‍ കൊവിഡ് മാറുമെന്ന് ബിജെപിക്കാര്‍ മാത്രമല്ല, കോണ്‍ഗ്രസുകാരും വിശ്വസിക്കുന്നുണ്ടെന്ന് സിപിഐഎം വിപ്പ് കെകെ ശൈലജ. കോണ്‍ഗ്രസ് അന്ധവിശ്വാസങ്ങുടെ പിന്നാലെ പോകുകയാണ്. നെഹ്റുവിന്റെ ശാസ്ത്രീയ മാര്‍ഗങ്ങള്‍ പിന്തുടരാന് കോണ്‍ഗ്രസിന് കഴിയണമെന്നും ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രേമേയചര്‍ച്ചക്ക് തുടക്കം കുറിച്ച് കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ”മഹാമാരി കാലത്ത് ജനങ്ങളെ എങ്ങനെ ചേര്‍ത്ത് പിടിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുന്നതാണ് നയപ്രഖ്യാപനം. ഏതൊരു കേരളീയനും അഭിമാനിക്കാവുന്ന നേട്ടമാണ് നയപ്രഖ്യാപനത്തില്‍ കണ്ടത്. വികസിത രാജ്യങ്ങള്‍ വരെ പകച്ച് നിന്ന കാലത്ത് മഹാദുരന്തം […]
31 May 2021 3:56 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ചാണകം പൂശിയാല്‍ കൊവിഡ് മാറുമെന്ന് ബിജെപിക്കാര്‍ മാത്രമല്ല, കോണ്‍ഗ്രസുകാരും വിശ്വസിക്കുന്നുണ്ടെന്ന് സിപിഐഎം വിപ്പ് കെകെ ശൈലജ. കോണ്‍ഗ്രസ് അന്ധവിശ്വാസങ്ങുടെ പിന്നാലെ പോകുകയാണ്. നെഹ്റുവിന്റെ ശാസ്ത്രീയ മാര്‍ഗങ്ങള്‍ പിന്തുടരാന് കോണ്‍ഗ്രസിന് കഴിയണമെന്നും ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രേമേയചര്‍ച്ചക്ക് തുടക്കം കുറിച്ച് കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു.
”മഹാമാരി കാലത്ത് ജനങ്ങളെ എങ്ങനെ ചേര്‍ത്ത് പിടിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുന്നതാണ് നയപ്രഖ്യാപനം. ഏതൊരു കേരളീയനും അഭിമാനിക്കാവുന്ന നേട്ടമാണ് നയപ്രഖ്യാപനത്തില്‍ കണ്ടത്. വികസിത രാജ്യങ്ങള്‍ വരെ പകച്ച് നിന്ന കാലത്ത് മഹാദുരന്തം കേരളം നേരിട്ടു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് കൊവിഡിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മികച്ചതാണ്. ”
”ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്നുള്ള അനുഭവം നാം ഓര്‍ക്കണം. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ബഹുജനങ്ങളെ അണിനിരത്തി കോവിഡിനെ നേരിട്ടു. കോവിഡ് എന്ന വിപത്തിനെ നേരിട്ട കേരളത്തിലെ ഭരണസംവിധാനത്തെ കുറിച്ച് ലോകം ചര്‍ച്ച ചെയ്തു.” ഗുഡ് ഗവര്‍ണേഴ്സിന്റെ തുടര്‍ച്ചയാണ് നയപ്രഖ്യാപനമെന്നും കെകെ ശൈലജ പറഞ്ഞു.
ക്രിയാത്മക പ്രതിപക്ഷത്തിന്റെ നേതാവാകാന്‍ വി ഡി സതീശന് കഴിയട്ടെയെന്നും കെ കെ ശൈലജ ആശംസിച്ചു. സതീശന്റെ ക്രിയാത്മക നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് പിന്തുണച്ചില്ല. പ്രളയം വന്നപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന കൊടുക്കരുതെന്ന് വരെ കഴിഞ്ഞ സര്‍ക്കാരിലെ പ്രതിപക്ഷം പറഞ്ഞു. സംസ്ഥാനത്തിന്റെ യശസ് തകര്‍ക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്നും ശൈലജ ടീച്ചര്‍ കുറ്റപ്പെടുത്തി.
- TAGS:
- BJP
- CONGRESS
- Covid 19
- KK Shailaja