കെകെ രമയ്ക്ക് മേല്‍ സമ്മര്‍ദ്ദം; വടകരയില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും
തിരുവനന്തപുരം: വടകര സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തേക്കുമെന്ന് യുഡിഎഫ് ചെയര്മാന് എംഎം ഹസന് പ്രഖ്യാപിച്ചതോടെ ആര്‍എംപി നേതാവ് കെകെ രമയ്ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമായി. വടകര മണ്ഡലത്തില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിയായി രമ തന്നെ മത്സരിക്കണമെന്ന ആവശ്യമാണ് ശക്തമായത്. ആര്‍എംപി സംസ്ഥാന കമ്മറ്റി കെകെ രമയുടെ പേരാണ് വടകരയിലേക്ക് നിര്‍ദേശിച്ചത്. എന്നാല്‍ ഒഞ്ചിയം ഏരിയാ കമ്മറ്റി സംസ്ഥാന സെക്രട്ടറിയായ എന്‍ വേണു മത്സരിക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതോടെ മണ്ഡലത്തില്‍ ആര് മത്സരിക്കണമെന്ന തീരുമാനം എടുക്കുന്നതില്‍ താമസം വരികയായിരുന്നു. പിന്നീട് കെകെ […]

തിരുവനന്തപുരം: വടകര സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തേക്കുമെന്ന് യുഡിഎഫ് ചെയര്മാന് എംഎം ഹസന് പ്രഖ്യാപിച്ചതോടെ ആര്‍എംപി നേതാവ് കെകെ രമയ്ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമായി. വടകര മണ്ഡലത്തില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിയായി രമ തന്നെ മത്സരിക്കണമെന്ന ആവശ്യമാണ് ശക്തമായത്.
ആര്‍എംപി സംസ്ഥാന കമ്മറ്റി കെകെ രമയുടെ പേരാണ് വടകരയിലേക്ക് നിര്‍ദേശിച്ചത്. എന്നാല്‍ ഒഞ്ചിയം ഏരിയാ കമ്മറ്റി സംസ്ഥാന സെക്രട്ടറിയായ എന്‍ വേണു മത്സരിക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതോടെ മണ്ഡലത്തില്‍ ആര് മത്സരിക്കണമെന്ന തീരുമാനം എടുക്കുന്നതില്‍ താമസം വരികയായിരുന്നു.
പിന്നീട് കെകെ രമ താന്‍ മത്സരിക്കാനില്ലെന്ന് പറഞ്ഞിരുന്നു. ഇതോടെ എന്‍ വേണു സ്ഥാനാര്‍ത്ഥിയാവും എന്ന് കരുതിയിരിക്കേയാണ് എംഎം ഹസന് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതോടെ കെകെ രമ തന്നെ മത്സരിക്കണമെന്നും യുഡിഎഫ് പിന്തുണ ഉറപ്പ് വരുത്തണമെന്ന ആവശ്യം ശക്തമായത്.
ഇപ്പോള്‍ കെകെ രമ തന്നെ മണ്ഡലത്തില്‍ മത്സരിക്കട്ടെ എന്ന നിലയിലേക്ക് ഒഞ്ചിയത്തെ ആര്‍എംപി നേതാക്കളും എത്തി തുടങ്ങിയിട്ടുണ്ട്. ഇതോടെ കെകെ രമ തന്നെ സ്ഥാനാര്‍ത്ഥിയാവാനുള്ള സാധ്യത ഏറി.