Top

സ്‌നേഹത്തിന്റെ, കരുതലിന്റെ, ചേര്‍ത്ത് നിര്‍ത്തലിന്റെ, രാഷ്ട്രീയം’; പ്രിയങ്ക ഗാന്ധിയുടെ ഹാത്രസ് സന്ദര്‍ശനത്തില്‍ കെകെ രമ

ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും സന്ദര്‍ശിച്ചതില്‍ പ്രതികരിച്ച് ആര്‍എംപിഐ നേതാവ് കെകെ രമ. പെണ്‍കുട്ടിയുടെ മാതാവിനെ ചേര്‍ത്തു നിര്‍ത്തി ആശ്വസിപ്പിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് രമയുടെ പ്രതികരണം. ‘സ്‌നേഹത്തിന്റെ, കരുതലിന്റെ, ചേര്‍ത്ത് നിര്‍ത്തലിന്റെ, രാഷ്ട്രീയം’ എന്നാണ് കെകെ രമ അഭിപ്രായപ്പെട്ടത്. പ്രിയങ്ക ഗാന്ധിയുടെ മറ്റൊരു ചിത്രവും കെകെ രമ പോസ്റ്റ് ചെയ്തിരുന്നു. നിര്‍ഭയമായ ഒന്നിനെയും നിങ്ങള്‍ക്ക് തോല്‍പ്പിക്കാനാവില്ല എന്നാണ് ഈ ചിത്രത്തിന്റെ തലക്കെട്ട്. അനീതി […]

3 Oct 2020 8:37 PM GMT

സ്‌നേഹത്തിന്റെ, കരുതലിന്റെ, ചേര്‍ത്ത് നിര്‍ത്തലിന്റെ, രാഷ്ട്രീയം’; പ്രിയങ്ക ഗാന്ധിയുടെ ഹാത്രസ് സന്ദര്‍ശനത്തില്‍ കെകെ രമ
X

ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും സന്ദര്‍ശിച്ചതില്‍ പ്രതികരിച്ച് ആര്‍എംപിഐ നേതാവ് കെകെ രമ. പെണ്‍കുട്ടിയുടെ മാതാവിനെ ചേര്‍ത്തു നിര്‍ത്തി ആശ്വസിപ്പിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് രമയുടെ പ്രതികരണം.

‘സ്‌നേഹത്തിന്റെ, കരുതലിന്റെ, ചേര്‍ത്ത് നിര്‍ത്തലിന്റെ, രാഷ്ട്രീയം’ എന്നാണ് കെകെ രമ അഭിപ്രായപ്പെട്ടത്. പ്രിയങ്ക ഗാന്ധിയുടെ മറ്റൊരു ചിത്രവും കെകെ രമ പോസ്റ്റ് ചെയ്തിരുന്നു. നിര്‍ഭയമായ ഒന്നിനെയും നിങ്ങള്‍ക്ക് തോല്‍പ്പിക്കാനാവില്ല എന്നാണ് ഈ ചിത്രത്തിന്റെ തലക്കെട്ട്.

സ്നേഹത്തിന്റെ …കരുതലിന്റെ …ചേർത്ത് നിർത്തലിന്റെ …രാഷ്ട്രീയം..

K.K Rema द्वारा इस दिन पोस्ट की गई शनिवार, 3 अक्तूबर 2020

നിർഭയമായ ഒന്നിനെയും നിങ്ങൾക്കു തോൽപ്പിക്കാനാവില്ല.

K.K Rema द्वारा इस दिन पोस्ट की गई शनिवार, 3 अक्तूबर 2020

അനീതി സംഭവിക്കുന്നിടത്തെല്ലാം തങ്ങള്‍ എത്തിക്കൊണ്ടിരിക്കുമെന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്കയും പറഞ്ഞിരുന്നു. ഹാത്രസില്‍ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് യുവതിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷമാണ് ഇരുവരുടേയും പ്രതികരണം. മനീഷ വാത്മീകിയുടെ കുടുംബത്തിനെ മകളെ അവസാനമായി ഒരു നോക്ക് കാണാന്‍ പോലും സാധിച്ചില്ലെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി.

ഹാത്രസിലെ അമ്മയുടെ കണ്ണുനീരും വേദനയും നേരിട്ട് അനുഭവിച്ചു. അമ്മ ഒറ്റയ്ക്കാണെന്ന് കരുതരുതെന്നും അവരുടെ വേദന എന്റേതുകൂടിയാണെന്നും ഞാന്‍ പറഞ്ഞു. നീതി കിട്ടും വരെ എന്നെന്നേക്കുമായി അവരുടെ കൂടെ നില്‍ക്കുമെന്ന് ഉറപ്പുകൊടുത്തിട്ടുണ്ടെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

Popular Stories

    Next Story