Top

‘വടകരയില്‍ കെകെ രമ തന്നെ മത്സരിക്കും’; യുഡിഎഫ് പിന്തുണക്കുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വടകര നിയോജക മണ്ഡലത്തില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിയായി കെകെ രമ തന്നെ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നേരത്തെ വടകര സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് യുഡിഎഫ് ചെയര്‍മാന്‍ എംഎം ഹസന്‍ പറഞ്ഞിരുന്നു. എംഎം ഹസന്റെ പ്രഖ്യാപനത്തോടെ കെകെ രമയ്ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമായിരുന്നു. വടകര മണ്ഡലത്തില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിയായി രമ തന്നെ മത്സരിക്കണമെന്ന ആവശ്യമാണ് ശക്തമായത്. ആര്‍എംപി സംസ്ഥാന കമ്മറ്റി കെകെ രമയുടെ പേരാണ് വടകരയിലേക്ക് നിര്‍ദേശിച്ചത്. എന്നാല്‍ ഒഞ്ചിയം ഏരിയാ […]

15 March 2021 7:57 AM GMT

‘വടകരയില്‍ കെകെ രമ തന്നെ മത്സരിക്കും’; യുഡിഎഫ് പിന്തുണക്കുമെന്ന് രമേശ് ചെന്നിത്തല
X

തിരുവനന്തപുരം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വടകര നിയോജക മണ്ഡലത്തില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിയായി കെകെ രമ തന്നെ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നേരത്തെ വടകര സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് യുഡിഎഫ് ചെയര്‍മാന്‍ എംഎം ഹസന്‍ പറഞ്ഞിരുന്നു.

എംഎം ഹസന്റെ പ്രഖ്യാപനത്തോടെ കെകെ രമയ്ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമായിരുന്നു. വടകര മണ്ഡലത്തില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിയായി രമ തന്നെ മത്സരിക്കണമെന്ന ആവശ്യമാണ് ശക്തമായത്.

ആര്‍എംപി സംസ്ഥാന കമ്മറ്റി കെകെ രമയുടെ പേരാണ് വടകരയിലേക്ക് നിര്‍ദേശിച്ചത്. എന്നാല്‍ ഒഞ്ചിയം ഏരിയാ കമ്മറ്റിയില്‍ സംസ്ഥാന സെക്രട്ടറിയായ എന്‍ വേണു മത്സരിക്കണമെന്ന അഭിപ്രായമാണ് ഉയര്‍ന്നത് ഇതോടെ മണ്ഡലത്തില്‍ ആര് മത്സരിക്കണമെന്ന തീരുമാനം എടുക്കുന്നതില്‍ താമസം വരികയായിരുന്നു.

പിന്നീട് കെകെ രമ താന്‍ മത്സരിക്കാനില്ലെന്ന് പറഞ്ഞിരുന്നു. ഇതോടെ എന്‍ വേണു സ്ഥാനാര്‍ത്ഥിയാവും എന്ന് കരുതിയിരിക്കേയാണ് എംഎം ഹസന്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതോടെ കെകെ രമ തന്നെ മത്സരിക്കണമെന്നും യുഡിഎഫ് പിന്തുണ ഉറപ്പ് വരുത്തണമെന്ന ആവശ്യം ശക്തമായത്.

ഇപ്പോള്‍ കെകെ രമ തന്നെ മണ്ഡലത്തില്‍ മത്സരിക്കട്ടെ എന്ന നിലയിലേക്ക് ഒഞ്ചിയത്തെ ആര്‍എംപി നേതാക്കളും എത്തി തുടങ്ങിയിട്ടുണ്ട്. ഇതോടെ കെകെ രമ തന്നെ സ്ഥാനാര്‍ത്ഥിയാവാനുള്ള സാധ്യത ഏറി.

Next Story