മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമോപദേശകനായി കെകെ രവീന്ദ്രനാഥിന് നിയമനം
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമോപദേശകനായി അഡ്വ. കെകെ രവീന്ദ്രനാഥിനെ നിയമിച്ചു. മുന്‍ അഡിഷണല്‍ അഡ്വക്കേറ്റ് ജനറലായ രവീന്ദ്രനാഥ് കണ്ണൂര്‍ കോടിയേരി സ്വദേശിയാണ്. സീനിയര്‍ ലീഗല്‍ കൗണ്‍സില്‍ പദവിയിലാണ് നിയമനം. മുന്‍ പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറലും സ്റ്റേറ്റ് അറ്റോര്‍ണിയുമായിരുന്നു കെകെ രവീന്ദ്രനാഥ്. ‘എന്തും ചെയ്യാന്‍ മടിക്കാത്ത അക്രമികള്‍ക്ക് സിപിഐഎം രാഷ്ട്രീയ അഭയം നല്കുന്നു, കേരളം ക്രിമിനലുകളുടെ നാടാകുന്നോ?’;ചോദ്യമെറിഞ്ഞ് മുല്ലപ്പള്ളി ചീഫ് സെക്രട്ടറിയുടെ നിയമോപദേശകനായി മൂവാറ്റുപുഴ കോടതിയിലെ ലീഗല്‍ അഡൈ്വസറായ രഞ്ജിത്തിനെയും നിയമിച്ചു. ആദ്യമാണ് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നിയമോപദേശകരെ നിയമിക്കുന്നത്. […]
29 Jun 2021 9:23 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമോപദേശകനായി അഡ്വ. കെകെ രവീന്ദ്രനാഥിനെ നിയമിച്ചു. മുന്‍ അഡിഷണല്‍ അഡ്വക്കേറ്റ് ജനറലായ രവീന്ദ്രനാഥ് കണ്ണൂര്‍ കോടിയേരി സ്വദേശിയാണ്. സീനിയര്‍ ലീഗല്‍ കൗണ്‍സില്‍ പദവിയിലാണ് നിയമനം. മുന്‍ പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറലും സ്റ്റേറ്റ് അറ്റോര്‍ണിയുമായിരുന്നു കെകെ രവീന്ദ്രനാഥ്.
ചീഫ് സെക്രട്ടറിയുടെ നിയമോപദേശകനായി മൂവാറ്റുപുഴ കോടതിയിലെ ലീഗല്‍ അഡൈ്വസറായ രഞ്ജിത്തിനെയും നിയമിച്ചു. ആദ്യമാണ് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നിയമോപദേശകരെ നിയമിക്കുന്നത്. ഒന്നാം പിണറായി സര്‍ക്കാരില്‍ ലെയ്സണ്‍ ഓഫീസറായി അഡ്വ. വേലപ്പനെ നിയമിച്ചിരുന്നു.
സെക്രട്ടേറിയറ്റ് മാന്വല്‍ 112 അനുസരിച്ച് നിയമ വകുപ്പില്‍ നിന്ന് സര്‍ക്കാരിന് നിയമോപദേശം തേടാം. ജില്ലാ ജഡ്ജിയാണ് നിയമ സെക്രട്ടറിയായി വരുന്നത്.
- TAGS:
- Pinarayi Vijayan