രക്തസാക്ഷിയുടെ ഭാര്യ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; പിന്തുണച്ച് കെകെ രമ
കണ്ണൂര്‍: കണ്ണൂരിലെ എല്‍ഡിഎഫ് വനിതാ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച് ആര്‍എംപി നേതാവ് കെകെ രമ. രാമന്തളി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍വി സജിനിയെ പിന്തുണച്ചുകൊണ്ട് കെകെ രമ ഫേസ്ബുക്കില്‍ കുറിച്ച കമന്റിന് ഇതിനകം മികച്ച പിന്തുണയാണ് ലഭിച്ചത്. ‘ഈ സ്ഥാനാര്‍ത്ഥിയെ നെഞ്ചോട് ചേര്‍ക്കുന്നു. ഹൃദയാഭിവാദ്യങ്ങള്‍’ എന്നായിരുന്നു കെകെ രമയുടെ കമന്റ്. കണ്ണൂരിലെ സിപിഐഎം പാര്‍ട്ടി രക്തസാക്ഷി ധനരാജിന്റെ ഭാര്യയാണ് എന്‍വി സജിനി. സജിനിക്ക് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററിന് താഴെയായിരുന്നു കെകെ രമയുടെ […]

കണ്ണൂര്‍: കണ്ണൂരിലെ എല്‍ഡിഎഫ് വനിതാ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച് ആര്‍എംപി നേതാവ് കെകെ രമ. രാമന്തളി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍വി സജിനിയെ പിന്തുണച്ചുകൊണ്ട് കെകെ രമ ഫേസ്ബുക്കില്‍ കുറിച്ച കമന്റിന് ഇതിനകം മികച്ച പിന്തുണയാണ് ലഭിച്ചത്.
‘ഈ സ്ഥാനാര്‍ത്ഥിയെ നെഞ്ചോട് ചേര്‍ക്കുന്നു. ഹൃദയാഭിവാദ്യങ്ങള്‍’ എന്നായിരുന്നു കെകെ രമയുടെ കമന്റ്. കണ്ണൂരിലെ സിപിഐഎം പാര്‍ട്ടി രക്തസാക്ഷി ധനരാജിന്റെ ഭാര്യയാണ് എന്‍വി സജിനി. സജിനിക്ക് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററിന് താഴെയായിരുന്നു കെകെ രമയുടെ കമന്റ്.
2016 ലായിരുന്നു ധനരാജ് കൊല്ലപ്പെട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രതികള്‍. കേസ് വിചാരണ നടപടികളിലേക്ക് നീങ്ങുകയാണ്.
