‘ഒടുവില്‍ നീതി, സത്യം ജയിക്കും’; അഭയകേസില്‍ കോടതി വിധി സ്വാഗതം ചെയ്ത് കെകെ രമ
അഭയകേസിലെ കോടതി വിധിയില്‍ പ്രതികരിച്ച് ആര്‍എംപി നേതാവ് കെകെ രമ. ഒടുവില്‍ നീതി, സത്യം ജയിക്കും എന്ന് കെകെ രമ ഫേസ്ബുക്കില്‍ കുറിച്ചു.വിധിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമും രംഗത്തെത്തിയിരുന്നു. ഒരുപാട് വൈകിയെങ്കിലും ഒടുവില്‍ അഭയക്ക് നീതി ലഭിച്ചെന്നാണ് ബല്‍റാമിന്റെ പ്രതികരണം. പ്രലോഭനങ്ങള്‍ക്ക് കീഴടങ്ങാത്ത രാജുവിന്റെ നീതി ബോധത്തിനും സല്യൂട്ട് എന്നും ബല്‍റാം പറഞ്ഞു. സിസ്റ്റര്‍ അഭയകൊല്ലപ്പെട്ട കേസില്‍ ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്ന് സിബിഐ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്. കേരളം […]

അഭയകേസിലെ കോടതി വിധിയില്‍ പ്രതികരിച്ച് ആര്‍എംപി നേതാവ് കെകെ രമ. ഒടുവില്‍ നീതി, സത്യം ജയിക്കും എന്ന് കെകെ രമ ഫേസ്ബുക്കില്‍ കുറിച്ചു.
വിധിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമും രംഗത്തെത്തിയിരുന്നു. ഒരുപാട് വൈകിയെങ്കിലും ഒടുവില്‍ അഭയക്ക് നീതി ലഭിച്ചെന്നാണ് ബല്‍റാമിന്റെ പ്രതികരണം.
പ്രലോഭനങ്ങള്‍ക്ക് കീഴടങ്ങാത്ത രാജുവിന്റെ നീതി ബോധത്തിനും സല്യൂട്ട് എന്നും ബല്‍റാം പറഞ്ഞു. സിസ്റ്റര്‍ അഭയകൊല്ലപ്പെട്ട കേസില്‍ ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്ന് സിബിഐ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്. കേരളം കാത്തിരിക്കുന്ന അഭയകേസില്‍ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയുടെ വിധി വരുന്നത് 28 വര്‍ഷത്തെ നിയമവ്യവഹാരങ്ങള്‍ക്ക് ശേഷമാണ്.കൊലകുറ്റം തെളിഞ്ഞെന്ന് കോടതി. ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും.
അഭയകൊല്ലപ്പെട്ട കേസില്‍ ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരായി പ്രഖ്യാപിക്കുന്നതാണ് കോടതി വിധി. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്.
കേരളം കാത്തിരിക്കുന്ന അഭയകേസില്‍ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയുടെ വിധി വരുന്നത് 28 വര്‍ഷത്തെ നിയമവ്യവഹാരങ്ങള്‍ക്ക് ശേഷമാണ്. കൊലകുറ്റം തെളിഞ്ഞെന്ന് കോടതി. ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും.
1992 മാര്‍ച്ച് 27-നാണ് കോട്ടയം പയസ്സ് ടെന്ത് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കാണപ്പെട്ടത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. സിബിഐ അന്വേഷണം തുടങ്ങി 15 വര്‍ഷത്തിനുശേഷമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് സിബിഐ ആശ്രയിച്ചത്.
അഭയാ കേസിലെ വിധിയില്‍ കോടതിക്ക് നന്ദിയെന്നായിരുന്നു അഭയയുടെ സഹോദരന് ബിജു തോമസിന്റെ പ്രതികരണം. ദൈവത്തിന് നന്ദിയെന്ന് അഭയയുടെ കുടുംബം പ്രതികരിച്ചു. കേസില്‍ സത്യം തെളിഞ്ഞുവെന്നും സഹോദരന് പറഞ്ഞു. എന്നാല്‍ വിധി പ്രസ്താവത്തിന് പിന്നാലെ സിസ്റ്റര്‍ സെഫി പൊട്ടികരയുകയായിരുന്നു.വിധിയില്‍ സന്തോഷമാണെന്ന് സിബിഐ മുന്‍ സ്പെഷ്യല്‍ ഡയറക്ടര്‍ എംഎല് ശര്‍മ പ്രതികരിച്ചു. പഴയ കേസ് ആയതിനാല്‍ കുടുതല്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിധിയില്‍ സന്തോഷമെന്നായിരുന്നു കേസിലെ മുഖ്യസാക്ഷി അടക്കാ രാജുവിന്റേയും പ്രതികരണം. സിസ്റ്റര്‍ അഭയക്ക് നീതി ലഭിച്ചെന്നും അടയ്ക്കാ രാജു പറഞ്ഞു.
- TAGS:
- Abhaya Case