‘രാജി മാത്രം പോരാ’; വനിതാ കമ്മീഷന് തലപ്പത്ത് നിയമിക്കുന്നത് സിപിഐഎം നേതാക്കളെ: പാര്‍ട്ടി നിയന്ത്രണത്തിലുള്ള കമ്മീഷന് ആവശ്യമില്ലെന്ന് കെകെ രമ
വനിതാ കമ്മീഷന് അധ്യക്ഷ സ്ഥാനത്തു നിന്നും എംസി ജോസഫൈന് രാജിവെച്ചതിനെ സ്വാഗതം ചെയ്ത് വടകര എംഎല്‍എ കെകെ രമ. രാജി തീരുമാനം നീതി യുക്തമാണെന്നും ജോസഫൈന് വനിതാ കമ്മീഷന് അധ്യക്ഷ സ്ഥാനത്ത് യോഗ്യല്ലെന്നത് യാഥാര്‍ത്ഥ്യമാണെന്നും കെകെ രമ പറഞ്ഞു. എനനാല്‍ ജോസഫൈന്റെ വിഷയം മാത്രമല്ല ഇതെന്നും സിപിഐഎം ഉന്നത നേതാക്കളെ വനിതാ കമ്മീഷന്റെ തലപ്പേത്തേക്ക് നിയമിക്കുന്നത് ഇതോടെ നിര്‍ത്തണമെന്നും കെകെ രമ പറഞ്ഞു. വനിതാ കമ്മീഷന് പൂര്‍ണമായും സിപിഐഎമ്മിന്റെ നിയന്ത്രണത്തിലാണെന്നും അതു കൊണ്ടാണ് വാളയാര്‍ കേസ് പികെ […]
25 Jun 2021 3:10 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വനിതാ കമ്മീഷന് അധ്യക്ഷ സ്ഥാനത്തു നിന്നും എംസി ജോസഫൈന് രാജിവെച്ചതിനെ സ്വാഗതം ചെയ്ത് വടകര എംഎല്‍എ കെകെ രമ. രാജി തീരുമാനം നീതി യുക്തമാണെന്നും ജോസഫൈന് വനിതാ കമ്മീഷന് അധ്യക്ഷ സ്ഥാനത്ത് യോഗ്യല്ലെന്നത് യാഥാര്‍ത്ഥ്യമാണെന്നും കെകെ രമ പറഞ്ഞു. എനനാല്‍ ജോസഫൈന്റെ വിഷയം മാത്രമല്ല ഇതെന്നും സിപിഐഎം ഉന്നത നേതാക്കളെ വനിതാ കമ്മീഷന്റെ തലപ്പേത്തേക്ക് നിയമിക്കുന്നത് ഇതോടെ നിര്‍ത്തണമെന്നും കെകെ രമ പറഞ്ഞു. വനിതാ കമ്മീഷന് പൂര്‍ണമായും സിപിഐഎമ്മിന്റെ നിയന്ത്രണത്തിലാണെന്നും അതു കൊണ്ടാണ് വാളയാര്‍ കേസ് പികെ ശശിക്കെതിരായ കേസ് തുടങ്ങിയവയില്‍ വനിതാ കമ്മീഷന് ഇടപെടാന്‍ സാധിക്കാഞ്ഞതെന്നും കെകെ രമ കുറ്റപ്പെടുത്തി.
തികച്ചും സ്വതന്ത്രമായ പദവിയും പ്രവര്‍ത്തന സ്വാതന്ത്ര്യം വനിതാ കമ്മീഷന് കൊടുത്തില്ലെങ്കില്‍ ഈ കമ്മീഷന്റെ ആവശ്യമില്ല. പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള കമ്മീഷനെ നമുക്ക് ആവശ്യമില്ലെന്നും കെകെ രമ പറഞ്ഞു.
ഗാര്‍ഹിക പീഡന പരാതി അറിയിക്കാന്‍ വിളിച്ച യുവതിയോട് മോശമായി സംസാരിച്ചെന്ന വിവാദത്തില്‍ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് വനിതാ കമ്മീഷന് അധ്യക്ഷ സ്ഥാനം എംസി ജോസഫൈന് രാജി വെച്ചത്. ജോസഫൈനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്നതടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്ത സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് നടപടി. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ജോസഫൈന് നടത്തിയ പരാമര്‍ശം വ്യാപകമായ വിമര്‍ശനം ഏറ്റവാങ്ങിയ പശ്ചാത്തലത്തിലാണ് തീരുമാനം. യോഗത്തിലും കൂട്ട വിമര്‍ശനം നേരിട്ടതിന് പിന്നാലെയാണ് നടപടി.
കമ്മീഷന്റെ കാലാവധി തീരാന്‍ എട്ട് മാസങ്ങള്‍ ബാക്കിനില്‍ക്കെയാണ് രാജി സന്നദ്ധത അറിയിക്കുന്നത്. തന്റെ നിലപാട് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പിന് സമാനമായി തന്നെ എം സി ജോസഫൈന് നിലപാട് വിശദീകരിച്ചെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ കൂട്ട വിമര്‍ശനമാണ് ഉയര്‍ന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇപി ജയരാജന് ഉള്‍പ്പെടെ കടുത്ത നിലപാടാണ് യോഗത്തില്‍ സ്വീകരിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
- TAGS:
- kk rama
- MC Josephine