‘ഭീഷണി നാഗ്പൂരിലെ ആപ്പീസില് വെച്ചാല്‍ മതി’ കിസാന്‍സഭ നേതാവിനെ വധിക്കുമെന്ന സംഘപരിവാര്‍ ഭീഷണിയില്‍ കെകെ രാഗേഷ്
മഹാരാഷ്ട്ര കിസാന്‍സഭ സെക്രട്ടറിയെ വധിക്കുമെന്ന് സംഘപരിവാര്‍ ഭീഷണിക്കെതിരെ കെകെ രാഗേഷ്. സംഘപരിവാറിന്റെ ആ ഭീഷണി നാഗ്പൂരിലെ ആപ്പീസില് വെച്ചാല്‍ മതിയെന്നും അജിത്ത് നര്‍വാലെയെ ജനങ്ങള്‍ സംരക്ഷിച്ചോളുമെന്നും അദ്ദേഹം പറഞ്ഞു. രാഗേഷിന്റെ വാക്കുകള്‍: മഹാരാഷ്ട്ര കിസാന്‍സഭ സെക്രട്ടറിയെ വധിക്കുമെന്ന് സംഘപരിവാര്‍. ഡോ. അജിത്ത് നര്‍വാലെയെ ജനങ്ങള്‍ സംരക്ഷിച്ചോളും. ഭീഷണി നാഗ്പൂരിലെ ആപ്പീസില് വെച്ചാല്‍ മതി. വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരെയുള്ള സമരം അവസാനിപ്പിച്ചില്ലെങ്കില്‍ കര്‍ഷകനേതാക്കളെ വധിക്കുമെന്നാണ് സംഘപരിവാര്‍ അനുകൂലികള്‍ ഭീഷണി മുഴക്കിയത്. അജിത് നവാലയെ വധിക്കുമെന്ന് സംഘ്പരിവാര്‍ അനുയായികള്‍ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി […]

മഹാരാഷ്ട്ര കിസാന്‍സഭ സെക്രട്ടറിയെ വധിക്കുമെന്ന് സംഘപരിവാര്‍ ഭീഷണിക്കെതിരെ കെകെ രാഗേഷ്. സംഘപരിവാറിന്റെ ആ ഭീഷണി നാഗ്പൂരിലെ ആപ്പീസില് വെച്ചാല്‍ മതിയെന്നും അജിത്ത് നര്‍വാലെയെ ജനങ്ങള്‍ സംരക്ഷിച്ചോളുമെന്നും അദ്ദേഹം പറഞ്ഞു.
രാഗേഷിന്റെ വാക്കുകള്‍: മഹാരാഷ്ട്ര കിസാന്‍സഭ സെക്രട്ടറിയെ വധിക്കുമെന്ന് സംഘപരിവാര്‍. ഡോ. അജിത്ത് നര്‍വാലെയെ ജനങ്ങള്‍ സംരക്ഷിച്ചോളും. ഭീഷണി നാഗ്പൂരിലെ ആപ്പീസില് വെച്ചാല്‍ മതി.
വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരെയുള്ള സമരം അവസാനിപ്പിച്ചില്ലെങ്കില്‍ കര്‍ഷകനേതാക്കളെ വധിക്കുമെന്നാണ് സംഘപരിവാര്‍ അനുകൂലികള്‍ ഭീഷണി മുഴക്കിയത്. അജിത് നവാലയെ വധിക്കുമെന്ന് സംഘ്പരിവാര്‍ അനുയായികള്‍ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി സന്ദേശം അയച്ചതായാണ് പരാതി. കര്‍ഷകനേതാക്കള്‍ക്കെതിരെ വധഭീഷണി മുഴക്കുന്നവരെ കണ്ടെത്തി അവര്‍ക്കെതിരെ കടുത്ത നടപടി കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കിസാന്‍ സഭ ആവശ്യപ്പെട്ടു.
കര്‍ഷകസമരത്തെ തകര്‍ക്കാനായി സമരവേദികളില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തുന്നതായി കര്‍ഷകനേതാക്കള്‍ മുന്‍പ് തന്നെ ആരോപിച്ചിരുന്നു. ബിജെപി സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ അജിത് നവാലയെ വെടിവെച്ചിടുമെന്ന് ഭീഷണി സന്ദേശത്തിലൂടെ അക്രമികള്‍ പറയുന്നു. സംഘ്പരിവാര്‍ തങ്ങള്‍ക്കെതിരെ നടത്തുന്ന ഭീഷണിയെ കിസാന്‍ സഭ അപലപിച്ചു.
അതിര്‍ത്തികളില്‍ നടക്കുന്ന അക്രമസംഭവങ്ങളെല്ലാം സംഘപരിവാര്‍ ഗൂഢാലോചനയുടെ ഭാഗമാണെന്നും സംഘ്പരിവാര്‍ ഗൂണ്ടകള്‍ക്കെതിരെ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നും കിസാന്‍ സഭ നേതാക്കള്‍ ആരോപിച്ചു. ഉത്തര്‍പ്രദേശ്, ഹരിയാന പൊലീസിന്റെ അകമഴിഞ്ഞ സഹായമുള്ളതിനാലാണ് സംഘ്പരിവാര്‍ ഗുണ്ടകള്‍ക്ക് ഈവിധത്തില്‍ അക്രമം നടത്താന്‍ സാധിക്കുന്നതെന്നും കിസാന്‍ സഭ ആരോപിച്ചു.
റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയ്ക്ക് സമീപവും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സിംഘു അതിര്ത്തിയിലുമുണ്ടായ സംഘര്‍ഷങ്ങള്‍ സംഘ്പരിവാര്‍ പ്ലാന്‍ ചെയ്ത് നടപ്പിലാക്കിയതാണെന്ന് കിസാന്‍ സഭ ആരോപിക്കുന്നു. അതിര്‍ത്തി പ്രദേശങ്ങളില്‍ സംഘര്‍ഷം കനത്തപ്പോള്‍ പൊലീസ് ലാത്തിവീശുകയും കണ്ണീര് വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു.