Top

മഹേശന്റെ ആത്മഹത്യ: വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ കേസെടുക്കാന്‍ നിര്‍ദേശം

ആലപ്പുഴ: എസ്എന്‍ഡിപി യൂണിയന്‍ നേതാവ് കെകെ മഹേശന്റെ ആത്മഹത്യയില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയും തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെയും കേസെടുക്കാന്‍ നിര്‍ദേശം. ആലപ്പുഴ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് നിര്‍ദേശം നല്‍കിയത്. വെള്ളാപ്പള്ളി ഒന്നാം പ്രതിയും, തുഷാര്‍ രണ്ടാം പ്രതി, മാനേജര്‍ അശോകന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ക്രിമിനല്‍ ഗൂഢാലോചന, ആത്മഹത്യാ പ്രേരണ കുറ്റം അടക്കം ചുമത്തി കേസ് എടുക്കണമെന്നാണ് മാരാരിക്കുളം പൊലീസ് കോടതി നല്‍കിയ നിര്‍ദ്ദേശം. മഹേശന്റെ ഭാര്യ ഉഷാകുമാരി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായിരുന്ന […]

21 Dec 2020 3:55 AM GMT

മഹേശന്റെ ആത്മഹത്യ: വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ കേസെടുക്കാന്‍ നിര്‍ദേശം
X

ആലപ്പുഴ: എസ്എന്‍ഡിപി യൂണിയന്‍ നേതാവ് കെകെ മഹേശന്റെ ആത്മഹത്യയില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയും തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെയും കേസെടുക്കാന്‍ നിര്‍ദേശം. ആലപ്പുഴ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് നിര്‍ദേശം നല്‍കിയത്. വെള്ളാപ്പള്ളി ഒന്നാം പ്രതിയും, തുഷാര്‍ രണ്ടാം പ്രതി, മാനേജര്‍ അശോകന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

ക്രിമിനല്‍ ഗൂഢാലോചന, ആത്മഹത്യാ പ്രേരണ കുറ്റം അടക്കം ചുമത്തി കേസ് എടുക്കണമെന്നാണ് മാരാരിക്കുളം പൊലീസ് കോടതി നല്‍കിയ നിര്‍ദ്ദേശം. മഹേശന്റെ ഭാര്യ ഉഷാകുമാരി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായിരുന്ന കെ കെ മഹേശന്‍. മഹേശന്റെ ആത്മഹത്യയില്‍ മാസങ്ങള്‍ക്ക് മുന്‍പ് വെള്ളാപ്പള്ളി നടേശനെ മാരാരിക്കുളം പൊലീസ് ചോദ്യം ചെയ്തിരുന്നു. മഹേശന്‍ മരിക്കുന്നതിന് മുമ്പ് പുറത്തുവിട്ട കത്തുകളിലെ ആരോപണങ്ങളാണ് അന്വേഷണ സംഘം ചോദിച്ചറിഞ്ഞത്. സാമ്പത്തിക തിരിമറി, മാനസിക പീഡനം തുടങ്ങിയ കാര്യങ്ങള്‍ ഈ കത്തിലുണ്ടായിരുന്നു. ആത്മഹത്യാ കുറിപ്പില്‍ വെള്ളാപ്പള്ളി നടേശന്റെയും സഹായി അശോകന്റെയും പേരുകള്‍ എഴുതിയിരുന്നു. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് വെള്ളാപ്പള്ളി നടേശനുമായും കെ എല്‍ അശോകനുമായും മഹേശന്‍ ഫോണില്‍ സംസാരിച്ചിരുന്നു.

Next Story