Top

‘ഡല്‍ഹിയില്‍ നിന്ന് വയനാട്ടില്‍ വന്ന് ഒരുത്തന്‍ മത്സരിച്ചു’; വോട്ടിംഗിനിടെ മര്‍ദ്ദനമേറ്റ ദമ്പതികള്‍ക്ക് ഒരു ലക്ഷം നല്‍കി ട്വന്റി20 സാബുവിന്റെ പ്രസംഗം

കിഴക്കമ്പലത്ത് പ്രതിഷേധം മറികടന്ന് വോട്ട് ചെയ്ത ദമ്പതികളെ പണം നല്‍കി അനുമോദിച്ച് ട്വന്റി20 ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു ജേക്കബ്. അക്രമം നേരിട്ട് വോട്ട് ചെയ്യാന്‍ കാണിച്ച ധൈര്യത്തെ അനുമോദിച്ച് ഒരു ലക്ഷം രൂപയാണ് ദമ്പതികള്‍ക്ക് സാബു ജേക്കബ് സമ്മാനിച്ചത്. കിഴക്കമ്പലത്തിന്റെ ധീരപുത്രന്‍മാരാണ് ഇവരെന്ന് പറഞ്ഞുകൊണ്ടാണ് സാബു ജേക്കബ് ഒരു ലക്ഷം രൂപ സമ്മാനിച്ചത്. തുടര്‍ന്ന് പറഞ്ഞത് ഇങ്ങനെ: ‘ഡല്‍ഹിയില്‍ നിന്ന് വയനാട്ടില്‍ വന്ന് ഒരുത്തന്‍ മത്സരിച്ചു. ഇവിടെ വയനാട്ടില്‍ നിന്ന് കിഴക്കമ്പലത്ത് വന്ന് താമസിക്കുന്നവര്‍ക്ക് വോട്ട് […]

17 Dec 2020 8:43 AM GMT

‘ഡല്‍ഹിയില്‍ നിന്ന് വയനാട്ടില്‍ വന്ന് ഒരുത്തന്‍ മത്സരിച്ചു’; വോട്ടിംഗിനിടെ മര്‍ദ്ദനമേറ്റ ദമ്പതികള്‍ക്ക് ഒരു ലക്ഷം നല്‍കി ട്വന്റി20 സാബുവിന്റെ പ്രസംഗം
X

കിഴക്കമ്പലത്ത് പ്രതിഷേധം മറികടന്ന് വോട്ട് ചെയ്ത ദമ്പതികളെ പണം നല്‍കി അനുമോദിച്ച് ട്വന്റി20 ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു ജേക്കബ്. അക്രമം നേരിട്ട് വോട്ട് ചെയ്യാന്‍ കാണിച്ച ധൈര്യത്തെ അനുമോദിച്ച് ഒരു ലക്ഷം രൂപയാണ് ദമ്പതികള്‍ക്ക് സാബു ജേക്കബ് സമ്മാനിച്ചത്.

കിഴക്കമ്പലത്തിന്റെ ധീരപുത്രന്‍മാരാണ് ഇവരെന്ന് പറഞ്ഞുകൊണ്ടാണ് സാബു ജേക്കബ് ഒരു ലക്ഷം രൂപ സമ്മാനിച്ചത്. തുടര്‍ന്ന് പറഞ്ഞത് ഇങ്ങനെ: ‘ഡല്‍ഹിയില്‍ നിന്ന് വയനാട്ടില്‍ വന്ന് ഒരുത്തന്‍ മത്സരിച്ചു. ഇവിടെ വയനാട്ടില്‍ നിന്ന് കിഴക്കമ്പലത്ത് വന്ന് താമസിക്കുന്നവര്‍ക്ക് വോട്ട് അവകാശം നിഷേധിച്ച രാഷ്ട്രീയക്കാരെ എന്താണ് പറയേണ്ടത്. ഇവര്‍ക്കെതിരെ പോരാടാന്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ട്വിന്റി20 മത്സരിക്കും. ഇങ്ങനെയുള്ള തെമ്മാടികളെ തളച്ചേ പറ്റൂ.’

വോട്ടെടുപ്പുദിനത്തില്‍ ഭാര്യ ബ്രിജിത്തയ്‌ക്കൊപ്പം വോട്ടു ചെയ്യാനെത്തിയ വയനാട് സ്വദേശി പ്രിന്റുവിനെ എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നാണ് ട്വന്റി20 കൂട്ടായ്മയുടെ ആരോപണം. കിഴക്കമ്പലം പഞ്ചായത്ത് സെക്രട്ടറി നല്‍കിയ രേഖകളുമായാണ് പ്രിന്റുവും ബ്രിജിത്തും വോട്ട് ചെയ്യാനെത്തിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടെങ്കില്‍ മാത്രമെ, വോട്ട് ചെയ്യാന്‍ അനുവദിക്കുകയുള്ളുവെന്ന് പറഞ്ഞ് എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഇവരെ തടയുകയായിരുന്നു.

Next Story