ട്വന്റി 20യുടെ പിന്തുണ ലഭിച്ചിട്ടും എല്‍ഡിഎഫിന് ലഭിച്ചത് 1200 വോട്ടിന്റെ ലീഡ് മാത്രം; ഈ കണക്കില്‍ പ്രതീക്ഷയര്‍പ്പിച്ച് യുഡിഎഫ്
കിഴക്കമ്പലം പഞ്ചായത്തില്‍ വീണ്ടും വിജയം നേടാനാണ് ട്വന്റി 20യുടെ ശ്രമം. 19ല്‍ 17 സീറ്റ് നേടിയാണ് കഴിഞ്ഞ തവണ ട്വന്റി 20 വിജയിച്ചു കയറിയത്. ഇത്തവണ മുഴുവന്‍ സീറ്റുകളിലും വിജയിക്കുമെന്നാണ് സംഘടന പറയുന്നത്. വളരെ നേരത്തെ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി 20 പ്രചരണം ആരംഭിച്ചിരുന്നു. തങ്ങളുടെ കോട്ടയായിരുന്ന കിഴക്കമ്പലം കൊണ്ടുപോയ ട്വന്റി 20ക്കെതിരെ ശക്തമായ പോരാട്ടം ഇത്തവണ കാഴ്ചവെക്കുമെന്നാണ് യുഡിഎഫ് പറയുന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായിരുന്നു ട്വന്റി 20 പിന്തുണ. എന്നിട്ടും പഞ്ചായത്തില്‍ 1200 […]

കിഴക്കമ്പലം പഞ്ചായത്തില്‍ വീണ്ടും വിജയം നേടാനാണ് ട്വന്റി 20യുടെ ശ്രമം. 19ല്‍ 17 സീറ്റ് നേടിയാണ് കഴിഞ്ഞ തവണ ട്വന്റി 20 വിജയിച്ചു കയറിയത്. ഇത്തവണ മുഴുവന്‍ സീറ്റുകളിലും വിജയിക്കുമെന്നാണ് സംഘടന പറയുന്നത്.
വളരെ നേരത്തെ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി 20 പ്രചരണം ആരംഭിച്ചിരുന്നു. തങ്ങളുടെ കോട്ടയായിരുന്ന കിഴക്കമ്പലം കൊണ്ടുപോയ ട്വന്റി 20ക്കെതിരെ ശക്തമായ പോരാട്ടം ഇത്തവണ കാഴ്ചവെക്കുമെന്നാണ് യുഡിഎഫ് പറയുന്നത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായിരുന്നു ട്വന്റി 20 പിന്തുണ. എന്നിട്ടും പഞ്ചായത്തില്‍ 1200 വോട്ടിന്റെ മാത്രം ഭൂരിപക്ഷമാണ് എല്‍ഡിഎഫിന് നേടാനായത്. ഈ കണക്കിലാണ് യുഡിഎഫിന്റെ പ്രതീക്ഷ.
മൂന്ന് മുന്നണികളും ട്വന്റി 20ക്കെതിരെ ഇത്തവണ സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ കിഴക്കമ്പലത്തെ പോരാട്ടം ഇക്കുറി കനക്കും.