Top

കിറ്റെക്‌സ് വിഷയം; അധികാരതുടര്‍ച്ചയില്‍ സിപിഐഎം അഹങ്കരിക്കണ്ടെന്ന് പി കെ കൃഷ്ണദാസ്

കിറ്റെക്‌സ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി കെ കൃഷ്ണദാസ്. കേരളത്തിലെ വ്യവസായങ്ങളെ ചവിട്ടി പുറത്താക്കി തെലുങ്കാനയിലേക്കും കര്‍ണാടകയിലേക്കും അയക്കുന്ന ജോലിയാണ് പിണറായി സര്‍ക്കാര്‍ നടത്തുന്നത്. കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് ജോലി കൊടുക്കാന്‍ യാതൊരു പദ്ധതിയുമില്ല. ആരെങ്കിലും തൊഴിലു കൊടുക്കുന്നുണ്ടെങ്കില്‍ അവരെ ഇവിടെ നിന്നും ചവിട്ടിപ്പുറത്താക്കുകയാണെന്നും പി കെ കൃഷ്ണദാസ് വിമര്‍ശിച്ചു. കേരളത്തിലെ വ്യവസായങ്ങളെ ചവിട്ടി പുറത്താക്കി ക്വട്ടേഷന്‍ സംഘത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന പണിയാണ് പിണറായി സര്‍ക്കാര്‍ നടത്തുന്നതെന്നും കൃഷ്ണദാസ് ആരോപിച്ചു. […]

12 July 2021 5:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കിറ്റെക്‌സ് വിഷയം; അധികാരതുടര്‍ച്ചയില്‍ സിപിഐഎം അഹങ്കരിക്കണ്ടെന്ന് പി കെ കൃഷ്ണദാസ്
X

കിറ്റെക്‌സ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി കെ കൃഷ്ണദാസ്. കേരളത്തിലെ വ്യവസായങ്ങളെ ചവിട്ടി പുറത്താക്കി തെലുങ്കാനയിലേക്കും കര്‍ണാടകയിലേക്കും അയക്കുന്ന ജോലിയാണ് പിണറായി സര്‍ക്കാര്‍ നടത്തുന്നത്. കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് ജോലി കൊടുക്കാന്‍ യാതൊരു പദ്ധതിയുമില്ല. ആരെങ്കിലും തൊഴിലു കൊടുക്കുന്നുണ്ടെങ്കില്‍ അവരെ ഇവിടെ നിന്നും ചവിട്ടിപ്പുറത്താക്കുകയാണെന്നും പി കെ കൃഷ്ണദാസ് വിമര്‍ശിച്ചു.

കേരളത്തിലെ വ്യവസായങ്ങളെ ചവിട്ടി പുറത്താക്കി ക്വട്ടേഷന്‍ സംഘത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന പണിയാണ് പിണറായി സര്‍ക്കാര്‍ നടത്തുന്നതെന്നും കൃഷ്ണദാസ് ആരോപിച്ചു. കേരളത്തില്‍ തഴച്ചുവളരുന്നത് ക്വട്ടേഷന്‍ സംഘങ്ങളാണ്. ഈ സംഘങ്ങളെ സംഘങ്ങളെ ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറിയായി മാറുകയാണ് സിപിഐഎമ്മും പോഷക സംഘടനകളെന്നുമായിരുന്നു ബിജെപി നേതാവിന്റെ ആരോപണം.

എന്നാല്‍ അധികാര തുടര്‍ച്ച ലഭിച്ചതുകൊണ്ട് എല്ലാം നേടിയെടുത്തു എന്ന് സിപിഐഎം അഹങ്കരിക്കേണ്ടതില്ലെന്നും തുടര്‍ ഭരണം ലഭിച്ചയിടത്തൊക്കെ സിപിഐഎമ്മിന് രാഷ്ട്രീയ പതനം ഉണ്ടായിട്ടുണ്ടെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു. മതിലകത്ത് വിദ്യാസാഗര്‍ ബലിദാന ദിന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നതിനിടെയായിരുന്നു പി കെ കൃഷ്ണദാസിന്റെ പ്രതികരണം.

Also Read: ‘നാടിനെ അപമാനിച്ചു, കേരളത്തെ വേണ്ടാത്ത കിറ്റെക്‌സിനെ മലയാളിക്കും വേണ്ട’; സോഷ്യല്‍മീഡിയയില്‍ ബഹിഷ്‌കരണ ക്യാമ്പയിന്‍

അതേസമയം, കിറ്റെക്സ് വിഷയത്തില്‍ സാബുജേക്കബിനെതിരെ രൂക്ഷ വിമര്‍ശനമാണ് പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എ ഉന്നയിച്ചത്. ഏതു നിക്ഷേപകരാണെങ്കിലും നിയമം പാലിക്കണമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ഒപ്പം നിയമങ്ങള്‍ ദുരുപയോഗം ചെയ്ത് സര്‍ക്കാര്‍ നിക്ഷേപകരെ ഉപദ്രവിക്കരുതെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

രാഷ്ട്രീയക്കാര്‍ നിക്ഷേപകരോട് രാഷ്ട്രീയം കാണിക്കരുത്. നിക്ഷേപകരും രാഷ്ട്രീയം കളിക്കരുത്. കിറ്റക്സില്‍ ഇത് രണ്ടും സംഭവിച്ചു. ഇതോടെ കേരളം നിക്ഷേപസൗഹൃദമല്ലെന്ന സന്ദേശം പുറത്തേക്ക് പോയി പോകുന്നവര്‍ പോകട്ടെയെന്ന നിലപാട് വലിയ ദോഷമുണ്ടാക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കിറ്റക്സിനെ രാഷ്ട്രീയമായി ഉപയോഗിച്ചത് ഇടതു മുന്നണിയാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും വിഷയങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്ന് വ്യവസായ മന്ത്രി എന്ന നിലയില്‍ താന്‍ ഇടപെടുകയും പരിഹരിക്കുകയും ചെയ്തതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേരളത്തിനെതിരായ പ്രചരണം ലോകം മുഴുവനുമെത്തിക്കാനാണ് കിറ്റെകസ് എംഡിയുടെ ശ്രമമെന്നായിരുന്നു സാബു ജേക്കബിന്റെ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി രംഗത്തെത്തിയ വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞത്. ഈ സംവാദം തുടര്‍ന്നു കൊണ്ടു പോവുന്നതില്‍ സര്‍ക്കാരിന് താല്‍പര്യമില്ലെന്നും ഓരോരുത്തര്‍ക്കും അവരുടെ നിലവാരമനുസരിച്ച് എന്ത് വേണമെങ്കിലും പറയാമെന്നും പി രാജീവ് പ്രതികരിച്ചു.

Also Read: കര്‍ണാടകയുടെ ഡാം പദ്ധതിയ്‌ക്കെതിരെ തമിഴ്‌നാട്; പദ്ധതി പിന്‍വലിക്കണമെന്ന് കേന്ദ്രത്തോട് സ്റ്റാലിന്‍

Next Story