ഓഹരി താഴേക്ക് തന്നെ; തെലങ്കാന ട്രെന്‍ഡ് നിലനിര്‍ത്താനാവാതെ കിറ്റെക്‌സ്
തെലങ്കാനയിലേക്ക് കൂടുമാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെ ഓഹരി വിപണിയിലുണ്ടാക്കിയ മുന്നേറ്റം നിലനിര്‍ത്താനാവാതെ കിറ്റെക്‌സ്. കേരളം വ്യവസായിക സൗഹൃദ സംസ്ഥാനമല്ലെന്ന ആരോപണവും തെലങ്കാന കൂടുമാറ്റവും കിറ്റെക്‌സിന് ആദ്യഘട്ടത്തില്‍ വലിയ നേട്ടമുണ്ടാക്കിയെങ്കിലും ഈ ട്രെന്‍ഡ് ഇല്ലാതാവുന്നുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ഇതോടെ കമ്പനി ചെയർമാന്‍ സാബു ജേക്കബിന്‍റെ വാദങ്ങള്‍ക്കും തിരിച്ചടിയാവും. കേരളത്തിലെ കൂടുമാറ്റമാണ് ഓഹരി നേട്ടത്തിന് കാരണമെന്നായിരുന്നു നേരത്തെ സാബു പറഞ്ഞത്. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്ക് ശേഷം വ്യാഴാഴ്ച്ചയാണ് കിറ്റെക്‌സ് ഓഹരി മൂല്യം കുപ്പുകുത്തി തുടങ്ങിയത്. വ്യാഴായ്ച്ച 217.80 രൂപയ്ക്കാണ് കമ്പനി വ്യാപാരം […]
17 July 2021 3:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തെലങ്കാനയിലേക്ക് കൂടുമാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെ ഓഹരി വിപണിയിലുണ്ടാക്കിയ മുന്നേറ്റം നിലനിര്‍ത്താനാവാതെ കിറ്റെക്‌സ്. കേരളം വ്യവസായിക സൗഹൃദ സംസ്ഥാനമല്ലെന്ന ആരോപണവും തെലങ്കാന കൂടുമാറ്റവും കിറ്റെക്‌സിന് ആദ്യഘട്ടത്തില്‍ വലിയ നേട്ടമുണ്ടാക്കിയെങ്കിലും ഈ ട്രെന്‍ഡ് ഇല്ലാതാവുന്നുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ഇതോടെ കമ്പനി ചെയർമാന്‍ സാബു ജേക്കബിന്‍റെ വാദങ്ങള്‍ക്കും തിരിച്ചടിയാവും. കേരളത്തിലെ കൂടുമാറ്റമാണ് ഓഹരി നേട്ടത്തിന് കാരണമെന്നായിരുന്നു നേരത്തെ സാബു പറഞ്ഞത്.
തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്ക് ശേഷം വ്യാഴാഴ്ച്ചയാണ് കിറ്റെക്‌സ് ഓഹരി മൂല്യം കുപ്പുകുത്തി തുടങ്ങിയത്. വ്യാഴായ്ച്ച 217.80 രൂപയ്ക്കാണ് കമ്പനി വ്യാപാരം തുടങ്ങിയത്. പിന്നീട് ഇത് 223.90ലേക്ക് ഉയര്‍ന്നു. എന്നാല്‍ ഈ മുന്നേറ്റം നിലനിന്നില്ല. വ്യാഴാഴ്ച്ചത്തെ വ്യാപാരം ക്ലോസ് ചെയ്യുമ്പോള്‍ മൂല്യം 183.65 രൂപയിലേക്ക് താഴ്ന്നു. വെള്ളിയാഴ്ച്ചയും ഇറക്കം തുടര്‍ന്നു. വെള്ളിയാഴ്ച്ച വിപണി ഒരുഘട്ടത്തില്‍ 167.65 രൂപയിലേക്ക് കൂപ്പുകുത്തിയിരുന്നു. നേരത്തെ മൂന്ന് ദിവസം തുടര്‍ച്ചയായി അപ്പര്‍ പ്രൈസ് ബാന്‍ഡിലേക്ക് കിറ്റെക്സ് എത്തിയിരുന്നു.

183.65 രൂപയിലാണ് വെള്ളിയാഴ്ച്ച വിപണനം അവസാനിപ്പിച്ചത്. ഇന്ന് 177.00 രൂപയ്ക്ക് വിപണി തുറന്നു. ഉച്ചയ്ക്ക് ശേഷം 176ല്‍ വിപണനം പുരോ?ഗമിക്കുകയാണ്. തെലങ്കാന ട്രെന്‍ഡ് അധിക നാള്‍ നിലനില്‍ക്കില്ലെന്ന സൂചനയാണ് ഇപ്പോള്‍ വിപണിയില്‍ നിന്നും പുറത്തുവരുന്നത്. ജൂലൈ ആറിന് 108.75 രൂപയായിരുന്നു കിറ്റെക്‌സിന്റെ ഓഹരി മൂല്യം. ഇതിലേക്ക് അധികം വൈകാതെ തന്നെ തിരികെയെത്തിയേക്കും. നിലവിലെ ഇറക്കം വന്‍ തകര്‍ച്ചയാണെന്ന് വിലയിരുത്താനാവില്ലെങ്കിലും തെലങ്കാന ട്രെന്‍ഡ് മാറുന്നുവെന്ന് വ്യക്തമാവും.