Top

തെലങ്കാന വ്യവസായ മന്ത്രിയെ പുകഴ്ത്തി സാബു എം ജേക്കബ്; ‘കേരളം പഠിക്കേണ്ടതുണ്ട്’

തെലങ്കാന സര്‍ക്കാരിനൊപ്പം വ്യവസായ മന്ത്രിയേയും പുകഴിത്തി കിറ്റെക്‌സ് എംഡി സാബു എം ജേക്കബ്. വ്യവസായിയുടെ പ്രശ്‌നങ്ങള്‍ പറയുമ്പോള്‍ നിമിഷങ്ങള്‍ക്കകം പരിഹാരം കാണുന്ന മന്ത്രിയാണെന്നും ഒരു സാങ്കേതിക വിദഗ്ധന്റെ കഴിവോട് കൂടിയാണ് അദ്ദേഹം കാര്യങ്ങള്‍ ചെയ്യുന്നതെന്നും സാബു എം ജേക്കബ് പറഞ്ഞു. കേരള സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനം ഉയര്‍ത്തുന്നതിനിടെയാണ് തെലങ്കാന വ്യവസായ മന്ത്രിയെ പുകഴ്ത്തി സാബു രംഗത്തെത്തുന്നത്. കട തുറക്കുന്നതിനെ ചൊല്ലിത്തര്‍ക്കം; കോഴിക്കോട് പൊലീസും വ്യാപാരികളും തമ്മില്‍ സംഘര്‍ഷം ‘ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ നമ്മള്‍ ഒരു മന്ത്രിയേയും രാഷ്ട്രീയ […]

12 July 2021 1:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തെലങ്കാന വ്യവസായ മന്ത്രിയെ പുകഴ്ത്തി സാബു എം ജേക്കബ്; ‘കേരളം പഠിക്കേണ്ടതുണ്ട്’
X

തെലങ്കാന സര്‍ക്കാരിനൊപ്പം വ്യവസായ മന്ത്രിയേയും പുകഴിത്തി കിറ്റെക്‌സ് എംഡി സാബു എം ജേക്കബ്. വ്യവസായിയുടെ പ്രശ്‌നങ്ങള്‍ പറയുമ്പോള്‍ നിമിഷങ്ങള്‍ക്കകം പരിഹാരം കാണുന്ന മന്ത്രിയാണെന്നും ഒരു സാങ്കേതിക വിദഗ്ധന്റെ കഴിവോട് കൂടിയാണ് അദ്ദേഹം കാര്യങ്ങള്‍ ചെയ്യുന്നതെന്നും സാബു എം ജേക്കബ് പറഞ്ഞു. കേരള സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനം ഉയര്‍ത്തുന്നതിനിടെയാണ് തെലങ്കാന വ്യവസായ മന്ത്രിയെ പുകഴ്ത്തി സാബു രംഗത്തെത്തുന്നത്.

കട തുറക്കുന്നതിനെ ചൊല്ലിത്തര്‍ക്കം; കോഴിക്കോട് പൊലീസും വ്യാപാരികളും തമ്മില്‍ സംഘര്‍ഷം

‘ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ നമ്മള്‍ ഒരു മന്ത്രിയേയും രാഷ്ട്രീയ നേതാവിനേയുമാണ് കാണുന്നത്. എന്നാല്‍ ഒരു സംസ്ഥാനത്തിന്റെ സിഇഒവിനെ കാണുന്ന പ്രതീതിയായിരുന്നു വ്യവസായ മന്ത്രിയുമായുള്ള ചര്‍ച്ച. ഒരു സാങ്കേതിക വിദഗ്ധന്റെ കഴിവോട് കൂടി പ്രാക്ടിക്കല്‍ ആയി സംസാരിക്കുന്ന വ്യക്തി. വ്യവസായിയുടെ പ്രശ്‌നം പറയുമ്പോള്‍ ഒരു മണിക്കൂറില്‍ പരിഹാരം കാണുന്ന മന്ത്രി. അവിടെയാണ് നമ്മള്‍ പഠിക്കേണ്ടത്. മാലിന്യം പുറത്തേക്ക് വിടുന്നുവെന്നതാണ് നമുക്കെതിരെയേുള്ള പ്രചാരണം. ഇവിടെ ഉപയോഗിക്കുന്നത് ലോകത്ത് ഏറ്റവും മികച്ച സാങ്കേതിക വിദ്യയാണ്. കുടിവെള്ളം കുപ്പിയില്‍ നിറക്കുന്ന നിലവാരത്തിലാണ് ട്രീറ്റ് ചെയ്യുന്നത്. ഏത് സാങ്കേതിക വിദ്യ ഉപയോഗിച്ചാലും അത് പൊതുസമൂഹത്തിന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. എന്നാല്‍ മാലിന്യത്തിന്റെ ഉത്തരവാദിത്തം തങ്ങള്‍ക്കാണെന്നാണ് തെലങ്കാന സര്‍ക്കാര്‍ പറഞ്ഞത്.’ സാബു എം ജേക്കബ് പറഞ്ഞു.

കൊങ്കുനാട്: തമിഴ്‌നാടിനെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നെന്ന് ഡിഎംകെയും കോണ്‍ഗ്രസും; ഭയമെന്തിനെന്ന് ബിജെപി, വിവാദം കത്തുന്നു

വ്യവസായ സൗഹൃദമെന്ന് അവകാശപ്പെടുന്ന കേരളം പൊട്ടകിണറ്റിലെ തവളയാണെന്നും കിറ്റെക്‌സ് എംഡി വിമര്‍ശിച്ചു. ഒപ്പം വ്യവസായം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന തെലങ്കാന തനിക്ക് മുന്നിലേക്ക് വെച്ച സൗകര്യങ്ങളെകുറിച്ചും സാബു എം ജേക്കബ് വിശദീകരിച്ചു. കമ്പനിക്ക് അധികമായി വരുന്ന ചെലവ് സര്‍ക്കാര്‍ വഹിക്കും, കമ്പനിയില്‍ നിന്നും പുറന്തള്ളുന്ന മാലിന്യത്തിന്റെ നിര്‍മാര്‍ജ്ജനോത്തരവാദിത്തം സര്‍ക്കാരിനാണ്, പരിശോധനയുടെ പേരില്‍ ഉദ്യോഗസ്ഥര്‍ കയറിയിറങ്ങില്ലായെന്ന ഉറപ്പ്, ജലം, മുടങ്ങാത്ത വൈദ്യൂതി, കുറഞ്ഞ വിലക്ക് ഭൂമി എന്നിവ കിട്ടും, ഐപാസ് സംവിധാനം എന്നിവയാണ് തെലങ്കാന സര്‍ക്കാര്‍ സാബുവിന് മുന്നിലേക്ക് വെച്ച ഓഫറുകള്‍.

Next Story