‘കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ കിറ്റെക്സിന് ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്നു’; ഇനി അറിയേണ്ടത് സാബുവിന്റെ നിലപാട്
കര്‍ണാടകയിലേക്ക് കിറ്റെക്സ് കൂടുമാറുമോയെന്ന് ഉടനറിയാം. കേരളാ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ച കിറ്റെക്സ് ചെയര്മാന് രംഗത്തുവന്നിരുന്നു. പിന്നാലെ നടക്കുന്ന നീക്കങ്ങള്‍ കര്‍ണാടകയിലേക്ക് കിറ്റെക്സിന്റെ ചുവടുമാറ്റത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നതാണ്. നേരത്തെ കിറ്റെക്സിനെ ഔദ്യോഗികമായി സംസ്ഥാനത്തേക്ക് ക്ഷണിച്ച് കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ രംഗത്തുവന്നിരുന്നു. കേരളത്തില്‍ നടപ്പിലാക്കാനിരുന്ന 3500 കോടി രൂപയുടെ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കര്‍ണാടക വ്യവസായ വകുപ്പ് കിറ്റെക്സിന് ക്ഷണിച്ചിരിക്കുന്നത്. വിഷയത്തില്‍ കിറ്റെക്സ് ചെയര്മാന് സാബു എം ജേക്കബ് പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം. ബിജെപി സര്‍ക്കാര്‍ കിറ്റെക്സിന് അനുകൂലമായ […]
7 July 2021 5:28 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കര്‍ണാടകയിലേക്ക് കിറ്റെക്സ് കൂടുമാറുമോയെന്ന് ഉടനറിയാം. കേരളാ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ച കിറ്റെക്സ് ചെയര്മാന് രംഗത്തുവന്നിരുന്നു. പിന്നാലെ നടക്കുന്ന നീക്കങ്ങള്‍ കര്‍ണാടകയിലേക്ക് കിറ്റെക്സിന്റെ ചുവടുമാറ്റത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നതാണ്.
നേരത്തെ കിറ്റെക്സിനെ ഔദ്യോഗികമായി സംസ്ഥാനത്തേക്ക് ക്ഷണിച്ച് കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ രംഗത്തുവന്നിരുന്നു. കേരളത്തില്‍ നടപ്പിലാക്കാനിരുന്ന 3500 കോടി രൂപയുടെ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കര്‍ണാടക വ്യവസായ വകുപ്പ് കിറ്റെക്സിന് ക്ഷണിച്ചിരിക്കുന്നത്. വിഷയത്തില്‍ കിറ്റെക്സ് ചെയര്മാന് സാബു എം ജേക്കബ് പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം. ബിജെപി സര്‍ക്കാര്‍ കിറ്റെക്സിന് അനുകൂലമായ വ്യവസായിക സാഹചര്യമൊരുക്കാന്‍ സഹകരിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ട്വന്റി-20 കിഴക്കമ്പലത്തിന്റെ സ്ഥാപകന്‍ കൂടിയായ സാബു എം ജേക്കബുമായി രാഷ്ട്രീയ ഐക്യം സ്ഥാപിക്കാന്‍ ബിജെപി ശ്രമിക്കുമോയെന്നത് വരും ദിവസങ്ങളില്‍ അറിയാനാവും. കേരളത്തിലെ ചില പഞ്ചായത്തുകളില്‍ ട്വന്റി-20 കിഴക്കമ്പലം ചെലുത്തിയിരിക്കുന്ന സ്വാധീനത്തില്‍ ബിജെപി ആകൃഷ്ടയാണെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക ചര്‍ച്ചകളൊന്നും നടന്നതായി വിവരമില്ല. തെരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടാനാണ് നേരത്തെ ട്വന്റി-20 കിഴക്കമ്പലം തീരുമാനിച്ചത്. രാഷ്ട്രീയ പാര്‍ട്ടികളുമായി സാബു എം ജേക്കബ് ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുമോയെന്ന് വ്യക്തമല്ല.