Top

‘അവിടെ എന്ത് നടന്നാലും പുറത്ത് അറിയില്ല, അറിയിക്കില്ല’; കിറ്റെക്‌സിന്റെ ‘മൈക്രോസോഫ്റ്റ് മോഡല്‍’ തൊഴിലാളി ലയങ്ങള്‍ മഴയില്‍ തകര്‍ന്നതിനെകുറിച്ച് വാര്‍ഡ് മെമ്പര്‍

വസ്ത്ര നിര്‍മ്മാണ ശാലയായ കിറ്റെക്‌സ് കമ്പനിയിലെ തൊഴിലാളികള്‍ക്ക് താമസിക്കാന്‍ കമ്പനി ഒരുക്കിയ ഷെല്‍ട്ടറുകള്‍ മഴയിലും കാറ്റിലും തകര്‍ന്നു. കഴിഞ്ഞ വ്യാഴാഴ്ച്ച പെയ്ത മഴയിലാണ് ഷെല്‍റ്റര്‍ തകര്‍ന്നത്. കമ്പനി പ്രവര്‍ത്തിക്കുന്ന സമയമായതിനാല്‍ തൊഴിലാളികള്‍ മുറിയില്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ വലിയ അപകടം ഒഴിവായി. എന്നാല്‍ തൊഴിലാളികളുടെ സാധനങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. മഴയോടൊപ്പം പ്രദേശത്ത് കാറ്റും വീശിയതോടെ ഷെല്‍ട്ടറിന്റെ മേല്‍ക്കൂര പറന്ന് പോവുകയായിരുന്നുവെന്നും പഴയ അലൂമിനിയം ഷീറ്റുകള്‍ ഉപയോഗിച്ചാണ് മേല്‍ക്കൂര നിര്‍മ്മിച്ചിട്ടുള്ളതെന്നും പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്തെ പ്രദേശവാസി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. […]

27 March 2021 4:05 AM GMT
അനുശ്രീ പി.കെ

‘അവിടെ എന്ത് നടന്നാലും പുറത്ത് അറിയില്ല, അറിയിക്കില്ല’; കിറ്റെക്‌സിന്റെ ‘മൈക്രോസോഫ്റ്റ് മോഡല്‍’ തൊഴിലാളി ലയങ്ങള്‍ മഴയില്‍ തകര്‍ന്നതിനെകുറിച്ച് വാര്‍ഡ് മെമ്പര്‍
X

വസ്ത്ര നിര്‍മ്മാണ ശാലയായ കിറ്റെക്‌സ് കമ്പനിയിലെ തൊഴിലാളികള്‍ക്ക് താമസിക്കാന്‍ കമ്പനി ഒരുക്കിയ ഷെല്‍ട്ടറുകള്‍ മഴയിലും കാറ്റിലും തകര്‍ന്നു. കഴിഞ്ഞ വ്യാഴാഴ്ച്ച പെയ്ത മഴയിലാണ് ഷെല്‍റ്റര്‍ തകര്‍ന്നത്. കമ്പനി പ്രവര്‍ത്തിക്കുന്ന സമയമായതിനാല്‍ തൊഴിലാളികള്‍ മുറിയില്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ വലിയ അപകടം ഒഴിവായി. എന്നാല്‍ തൊഴിലാളികളുടെ സാധനങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. മഴയോടൊപ്പം പ്രദേശത്ത് കാറ്റും വീശിയതോടെ ഷെല്‍ട്ടറിന്റെ മേല്‍ക്കൂര പറന്ന് പോവുകയായിരുന്നുവെന്നും പഴയ അലൂമിനിയം ഷീറ്റുകള്‍ ഉപയോഗിച്ചാണ് മേല്‍ക്കൂര നിര്‍മ്മിച്ചിട്ടുള്ളതെന്നും പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്തെ പ്രദേശവാസി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

‘വളരെ ചെറിയ മുറികളിലാണ് തൊഴിലാളികള്‍ താമസിക്കുന്നത്. സുരക്ഷിതത്വം കുറഞ്ഞ കെട്ടിടങ്ങളാണ് നിര്‍മ്മിച്ചത്. ഇതുവരേയും മേല്‍ക്കൂര ശരിയാക്കിയിട്ടില്ല. തൊഴിലാളികളെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പഴയ അലൂമിനിയം ഷീറ്റുകള്‍കൊണ്ടാണ് മേല്‍ക്കൂര നിര്‍മ്മിച്ചിരിക്കുന്നത്. മലയാളികളും തമിഴരും അടക്കം നിരവധി പേര്‍ അവിടെ താമസിക്കുന്നുണ്ട്. നമ്മള്‍ ഇടപെട്ടാല്‍ ഇതിന്റെ പേരില്‍ കേസ് വരും.’

May be an image of standing and outdoors

കിറ്റെക്‌സ് കമ്പനിക്കുള്ളില്‍ തൊഴിലാളി യൂണിയന്‍ സംവിധാനങ്ങള്‍ ഇല്ലെന്നും പ്രദേശത്തുള്ളവരെ അവിടെ ജോലിക്ക് എടുക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ പുറത്തുള്ളവര്‍ക്ക് ഇടപെടാന്‍ കഴിയില്ല. എന്തെങ്കിലും കാര്യങ്ങളെകുറിച്ച് ചോദിച്ചാല്‍ ജോലി നഷ്ടപ്പെടുന്നത് ഓര്‍ത്ത് തൊഴിലാളികളും പ്രതികരിക്കില്ല. അതിന്റെ ഉള്ളില്‍ നടക്കുന്നതൊന്നും പുറത്ത് അറിയില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

May be an image of one or more people, outdoors and tree

സംഭവത്തെകുറിച്ച് തനിക്ക് അറിവില്ലെന്നായിരുന്നു കിറ്റെക്‌സ് കമ്പനി സ്ഥിതി ചെയ്യുന്ന ചേലക്കുളം വാര്‍ഡ് മെമ്പര്‍ അസ്മയുടെ പ്രതികരണം.
‘ കിറ്റെക്‌സ് കമ്പനിക്കുള്ളില്‍ എന്തെങ്കിലും നടന്നാല്‍ പുറത്ത് അറിയാറില്ല. നമ്മളെ അവര്‍ ഒന്നും അറിയിക്കില്ല. റോഡ് പണി നടക്കുമ്പോള്‍ പോലും അറിയിക്കാറില്ല. എല്ലാം അവരുടെ കീഴിലാണ്.

തങ്ങളുടെ തൊഴിലാളികള്‍ക്ക് താമസിക്കുന്നതിനായി മൈക്രോസോഫ്റ്റ് ഷെല്‍ട്ടറുകള്‍ കമ്പനി തന്നെ ഒരുക്കിയിട്ടുണ്ടെന്ന് ട്വന്റി-ട്വന്റി ചെയര്‍മാന്‍ കൂടിയായ സാബു എം ജേക്കബ് നേരത്തെ അവകാശപ്പെട്ടിരുന്നു. ആ ഷെല്‍റ്ററുകളാണ് ഒറ്റ മഴയില്‍ തകര്‍ന്നത്.

നിരവധി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടം തകര്‍ന്നതിനെതിരെ സാമൂഹിക മാധ്യമങ്ങളിലും രൂക്ഷവിമര്‍ശമാണ് ഉയരുന്നത്.
മൈക്കോസോഫ്റ്റ് നിലവാരത്തില്‍ ട്വന്റി 20 മുതലാളി സ്വന്തം ജീവനക്കാരെ താമസിപ്പിച്ചിരുന്ന ബംഗ്ലാവുകള്‍ ഇന്നലത്തെ കാറ്റിലും- മഴയിലും നശിച്ചുപ്പോയി!സ്വന്തം ജീവനക്കാര്‍ക്കു പോലും നിലവാരം ഉള്ള താമസ സ്ഥലം നല്‍കാന്‍ കഴിയാത്തവരാണ് കുന്നത്തുനാടും, കേരളവും, ഇന്ത്യയും പിടിക്കാന്‍ പോകുന്നത്..’ എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ വിമര്‍ശനം.

Next Story