Top

വ്യവസായ മന്ത്രിക്ക് അഭിനന്ദനങ്ങളുമായി കിറ്റക്‌സ്; പരസ്യം ദേശാഭിമാനിയില്‍

സിപിഐഎമ്മിനെ ശത്രുസ്ഥാനത്ത് നിര്‍ത്തിയാണ് പല പഞ്ചായത്തുകളിലും ട്വന്റി 20 ഭരണം പിടിച്ചെടുത്തത്. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിലും സമാന നിലപാട് സ്വീകരിച്ച ട്വന്റി 20 മാധ്യമങ്ങളില്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

24 May 2021 11:57 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വ്യവസായ മന്ത്രിക്ക് അഭിനന്ദനങ്ങളുമായി കിറ്റക്‌സ്; പരസ്യം ദേശാഭിമാനിയില്‍
X

തിരുവനന്തപുരം: വ്യവസായ മന്ത്രി പി രാജീവിന് അഭിനന്ദനങ്ങളുമായി കിറ്റക്‌സ് കമ്പനിയുടെ പരസ്യം. പി രാജീവിന്റെ ചിത്രം ഉള്‍പ്പെടെയാണ് അഭിനന്ദന കുറിപ്പ് പരസ്യ രൂപത്തില്‍ ദേശാഭിമാനി പത്രത്തില്‍ അച്ചടിച്ചിരിക്കുന്നത്. ട്വന്റി 20 പാര്‍ട്ടിയുടെ രാഷ്ട്രീയ രൂപീകരണത്തിന് വഴിയൊരുക്കിയ കിറ്റക്‌സ് പി രാജീവിനെ അഭിനന്ദിച്ചത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.

സിപിഐഎമ്മിനെ ശത്രുസ്ഥാനത്ത് നിര്‍ത്തിയാണ് പല പഞ്ചായത്തുകളിലും ട്വന്റി 20 ഭരണം പിടിച്ചെടുത്തത്. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിലും സമാന നിലപാട് സ്വീകരിച്ച ട്വന്റി 20 മാധ്യമങ്ങളില്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. എന്നാല്‍ കിറ്റക്‌സിനെ സംബന്ധിച്ചിടത്തോളം വ്യവസായ മന്ത്രിയുടെ സഹായങ്ങള്‍ അനിവാര്യവുമാണ്. നിലവില്‍ കിറ്റക്‌സ് കമ്പനിയില്‍ നിന്നുള്ള മാലിന്യങ്ങളുമായി ബന്ധപ്പെട്ട് പ്രദേശത്ത് പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്.

2013ല്‍ രൂപം നല്‍കിയ ട്വന്റി 20 ചാരിറ്റബിള്‍ ട്രസ്റ്റാണ് പിന്നീട് രാഷ്ട്രീയ കക്ഷിയായി വളരുന്നതും പഞ്ചായത്തുകളുടെ ഭരണം പിടിച്ചെടുക്കുന്നതും. കിറ്റക്‌സ് കമ്പനിയുടെ ചെയര്‍മാനായ സാബു എം ജേക്കബാണ് ട്വന്റി 20യുടെ നയപരമായ തീരുമാനങ്ങളെടുക്കുന്നത്. സാബു തോമസ് ഏകാധിപതി സ്വഭാവമുള്ള കോര്‍പ്പറേറ്റാണെന്ന് ട്വന്റി 20യില്‍ നിന്നും രാജിവെച്ച ചില നേതാക്കള്‍ ആരോപിച്ചിരുന്നു. ആദ്യകാലഘട്ടത്തില്‍ ഇടതുപക്ഷം ട്വന്റി 20ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് നയം മാറ്റി.

തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പലതവണ ആവര്‍ത്തിച്ച ശേഷമാണ് സാബു തോമസ് സമീപ പഞ്ചായത്തുകളിലേക്ക് പ്രവര്‍ത്തനം വ്യാപിക്കുന്നത്. പിന്നീട് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതോടെ നിയമസഭിലേക്കും ട്വന്റി 20 പ്രതിനിധികളെ അയച്ചു. എന്നാല്‍ ദയനീയ പ്രകടനമാണ് സ്ഥാനാര്‍ത്ഥികള്‍ കാഴ്ച്ചവെച്ചത്.

Next Story