Top

സാബുവിന്റെ യുദ്ധപ്രഖ്യാപനം കേരളത്തിനെതിരാകുന്നു; വൻകിട കമ്പനികളെ സംസ്ഥാനത്ത് നിന്ന് അകറ്റുകയാണ് ലക്ഷ്യമെന്ന് വിമർശനം

കിറ്റെക്സ് കേരളം വിടാനുള്ള തീരുമാനത്തിന് പിന്നിൽ സാബു എം ജേക്കബിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് വിമർശനം. കേരളത്തിലേക്ക് വ്യവസായികൾ എത്താതിരിക്കാൻ സാബു ജേക്കബിന്റെ ആരോപണങ്ങളും കാരണമാകുമെന്ന് നേരത്തെ വിമർശനം ഉയർന്നെങ്കിലും പിന്മാറാൻ അദ്ദേഹം തയ്യാറായില്ല. വ്യവസായ മന്ത്രി പി. രാജീവ് സാബു ജേക്കബുമായി സമവായ ചർച്ചകൾ പുരോ​ഗമിക്കുന്നതിനിടെയാണ് വമ്പൻ പദ്ധതിയിൽ നിന്ന് കിറ്റെക്സ് പിന്മാറുന്നത്. തുടർഭരണം കിട്ടിയ ശേഷം പിണറായി സർക്കാരിന് നേരിടേണ്ടി വന്ന ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയുമാണ് കിറ്റെക്സുമായി രൂപപ്പെട്ടിരിക്കുന്നത്. ഹൈക്കോടതി നേരിട്ട് ഇടപെട്ടാണ് കമ്പനിയിൽ […]

12 July 2021 5:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സാബുവിന്റെ യുദ്ധപ്രഖ്യാപനം കേരളത്തിനെതിരാകുന്നു; വൻകിട കമ്പനികളെ സംസ്ഥാനത്ത് നിന്ന് അകറ്റുകയാണ് ലക്ഷ്യമെന്ന് വിമർശനം
X

കിറ്റെക്സ് കേരളം വിടാനുള്ള തീരുമാനത്തിന് പിന്നിൽ സാബു എം ജേക്കബിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് വിമർശനം. കേരളത്തിലേക്ക് വ്യവസായികൾ എത്താതിരിക്കാൻ സാബു ജേക്കബിന്റെ ആരോപണങ്ങളും കാരണമാകുമെന്ന് നേരത്തെ വിമർശനം ഉയർന്നെങ്കിലും പിന്മാറാൻ അദ്ദേഹം തയ്യാറായില്ല. വ്യവസായ മന്ത്രി പി. രാജീവ് സാബു ജേക്കബുമായി സമവായ ചർച്ചകൾ പുരോ​ഗമിക്കുന്നതിനിടെയാണ് വമ്പൻ പദ്ധതിയിൽ നിന്ന് കിറ്റെക്സ് പിന്മാറുന്നത്. തുടർഭരണം കിട്ടിയ ശേഷം പിണറായി സർക്കാരിന് നേരിടേണ്ടി വന്ന ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയുമാണ് കിറ്റെക്സുമായി രൂപപ്പെട്ടിരിക്കുന്നത്.

ഹൈക്കോടതി നേരിട്ട് ഇടപെട്ടാണ് കമ്പനിയിൽ പരിശോധനകൾ നടത്താൻ ഉത്തരവിട്ടതെന്ന് പി രാജീവ് ആവർത്തിച്ചു വ്യക്തമാക്കിയെങ്കിലും സാബു ആരോപണങ്ങളിൽ ഉറച്ചുനിന്നു. വിഷയത്തിൽ സർക്കാർതല യോ​ഗവും നടന്നിരുന്നു. വസ്തുകളും കിറ്റെക്സിന്റെ ആരോപണങ്ങളും തമ്മിൽ വ്യത്യാസമുണ്ടെന്നും വ്യവസായ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വ്യവസായിക സൗഹൃദ സംസ്ഥാനമല്ല എന്ന സ്ഥാപിക്കുക വഴി കേരളത്തിന് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. സ്വന്തം സംസ്ഥാനത്തിന്റെ പോസ്റ്റിലേക്ക് സാബു അടിച്ച സെൽഫ് ​ഗോളാണ് ആരോപണങ്ങളെന്നും പി രാജീവ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ചെറുകിട വ്യവസായിക മേഖലയുടെ പുരോഗതിയും വൻകിട വ്യവസായിക കമ്പനികളും കേരളത്തിലേക്ക് ആകർഷിക്കാനുള്ള സർക്കാർ നീക്കങ്ങള്‍ക്കും സാബുവിന്റെ ആരോപണങ്ങൾ തിരിച്ചടിയുണ്ടാക്കും. കിറ്റെക്സിന്റെ രാഷ്ട്രീയം നോക്കിയല്ല സർക്കാർ വ്യവസായങ്ങളെ കേരളത്തിലേക്ക് ക്ഷണിക്കുന്നതെന്നും രാജീവിന്റെ വീശദീകരണത്തിൽ പറയുന്നുണ്ട്. കേരളത്തിലെ വ്യവസായികളിൽ എംഎ യൂസഫലി ഉൾപ്പെടെയുള്ളവർ പ്രശ്ന പരിഹാരത്തിന് വേണ്ടി ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സർക്കാരുമായി കൃത്യമായ ചർച്ചകൾ പോലും നടത്താൻ സാബു തയ്യാറായിരുന്നില്ല. ട്വന്റി-ട്വന്റി കിഴക്കമ്പലത്തിന്റെ അനുകൂല സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ വഴി നടക്കുന്ന പ്രചരണങ്ങളും പരോക്ഷമായി സംസ്ഥാനത്തിന്റെ വ്യവസായ മേഖലയെ ബാധിക്കും.

ഓഹരി വിപണിയിൽ മുന്നേറ്റമുണ്ടാക്കുന്നത് ഉൾപ്പെടെയുള്ള നേട്ടങ്ങൾ സാബുവിന്റെ രൂക്ഷ ആരോപണങ്ങൾക്ക് പിന്നാലെ കിറ്റെക്സിനെ തേടിയെത്തി. കേരളത്തിൽ നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് ആസ്ഥാനം മാറുമ്പോൾ കൂടുതൽ അനുകൂല സാഹചര്യങ്ങളും കമ്പനിയെ തേടിയെത്തിയിരുന്നു. ചുരുക്കത്തിൽ ആരോപണങ്ങൾ സാബുവിന് രാഷ്ട്രീയ ലാഭവും കിറ്റെക്സിന് സാമ്പത്തിക ലാഭവും ഉണ്ടാക്കിയെന്ന് സോഷ്യൽ മീഡിയയിലും വിമർശനമുണ്ട്.

Next Story