ഡ്രാഗണ്‍ ഫ്രൂട്ട് എങ്ങനെ വീട്ടില്‍ വളര്‍ത്താമെന്ന് കൃഷ്ണകുമാര്‍; ചാണകമാണോ വളമെന്ന് കമന്റ്; ‘എന്റര്‍ ദ കമലം’
കഴിഞ്ഞ ദിവസം ഗുജറാത്ത് സര്‍ക്കാര്‍ പേരു മാറ്റാന്‍ തീരുമാനിച്ച ഫല വര്‍ഗമായിരുന്നു ഡ്രാഗണ്‍ ഫ്രൂട്ട്. ഡ്രാഗണ്‍ ഫ്രൂട്ട് എന്ന പേരിനു പകരം കമലം എന്ന പേരില്‍ ഈ പഴം അറിയപ്പെടുമെന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്നത്. ഇപ്പോഴിതാ ഡ്രാഗണ്‍ ഫ്രൂട്ട് എങ്ങനെ വീട്ടില്‍ വളര്‍ത്താം എന്നതു സംബന്ധിച്ച് തയ്യാറാക്കിയ യൂട്യൂബ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടന് കൃഷ്ണകുമാര്‍. ജനുവരി 13 ന് തന്റെ […]

കഴിഞ്ഞ ദിവസം ഗുജറാത്ത് സര്‍ക്കാര്‍ പേരു മാറ്റാന്‍ തീരുമാനിച്ച ഫല വര്‍ഗമായിരുന്നു ഡ്രാഗണ്‍ ഫ്രൂട്ട്. ഡ്രാഗണ്‍ ഫ്രൂട്ട് എന്ന പേരിനു പകരം കമലം എന്ന പേരില്‍ ഈ പഴം അറിയപ്പെടുമെന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്നത്.
ഇപ്പോഴിതാ ഡ്രാഗണ്‍ ഫ്രൂട്ട് എങ്ങനെ വീട്ടില്‍ വളര്‍ത്താം എന്നതു സംബന്ധിച്ച് തയ്യാറാക്കിയ യൂട്യൂബ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടന് കൃഷ്ണകുമാര്‍. ജനുവരി 13 ന് തന്റെ യൂട്യൂബ് ചാനലിലിട്ട വീഡിയോയാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ വീണ്ടും കൃഷ്ണകുമാര്‍ പങ്കുവെച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിനു താഴെ നിരവധി ട്രോളുകളാണ് ഇപ്പോള്‍ വരുന്നത്. ഗുജറാത്ത് ബിജെപിയുടെ തീരുമാനം അറിഞ്ഞില്ലേയെന്നും ഡ്രാഗണ്‍ ഫ്രൂട്ട് അല്ല കമലം എന്നു വിളിക്കൂ എന്നുമാണ് ചിലര്‍ ട്രോളായി കമന്റ് ചെയ്തിരിക്കുന്നത്.
‘ഡ്രാഗണ്‍ ഫ്രൂട്ട് എന്ന ബൂര്‍ഷ്വാ നാമധേയം മാറ്റി കമലം എന്ന ആര്‍ഷഭാരത നാമധേയം ആക്കിയത് താങ്കള്‍ അറിഞ്ഞില്ലയോ എന്നിട്ടും ഒരു ബൂര്‍ഷ്വാ പഴത്തെ ഇങ്ങനെ വിളിക്കുന്നത് സങ്ക പ്രവര്‍ത്തകര്‍ക്ക് തന്നെ അപമാനകരമാണ്,’ പോസ്റ്റിനു താഴെ ഒരാള്‍ കമന്റ് ചെയ്തു. ഇത്തരത്തിലുള്ള നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്. ചാണകമാണോ വളം എന്നാണ് ഒരാള്‍ കമന്റ് ബോക്സില്‍ ചോദിച്ചിരിക്കുന്നത്.
നമുക്കും ഡ്രാഗൺ ഫ്രൂട്ട് കൃഷിചെയ്യാം.. നമ്മുടെ വീട്ടിൽ ❤🙏
Posted by Krishna Kumar on Wednesday, 20 January 2021
ഡ്രാഗണ്‍ ഫ്രൂട്ടിന്റെ രൂപം താമര പൂവ് പോലെ ഇരിക്കുന്നതിനാലാണ് പേര് കമലം എന്നാക്കി മാറ്റിയതെന്നായിരുന്നു പേരു മാറ്റിയതിനു ഗുജറാത്ത് മുഖ്യമന്ത്രി നല്കിയ വിശദീകരണം. താമരയുടെ സംസ്കൃതം വാക്കാണ് കമലം. പേര് മാറ്റുന്നതിനുള്ള പേറ്റന്റ് ഇതിനകം സമര്‍പ്പിച്ചിട്ടുണ്ടെന്നും വിജയ് രൂപാണി മാധ്യമങ്ങളോട് പറഞ്ഞു. ഹോര്‍ട്ടികള്‍ച്ചര്‍ ഡവലപ്മെന്റ് മിഷന്റെ ഉദ്ഘാടന വേളയിലായിരുന്നു മുഖ്യമന്ത്രി ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്.
ഡ്രാഗണ്‍ ഫ്രൂട്ട് എന്ന് പറയുന്നത് ചൈനയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്നും അതിനാലാണ് മാറ്റാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. എന്നാല്‍ ഇത്തരമൊരു തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും വിജയ് രൂപാണി പറഞ്ഞു. ഈയിടെയാണ് ബിജെപി ഗാന്ധി നഗര്‍ ഹെഡ്ക്വാട്ടേഴ്സിന്റെ പേര് ശ്രീ കമലം എന്ന് മാറ്റിയത്. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്നത്.
- TAGS:
- Krishna Kumar
- trolls