ഉവൈസിയെയും ബിജെപിയെയും പിന്നിലാക്കി; കിഷന്‍ഗഞ്ചില്‍ കോണ്‍ഗ്രസ്
ബീഹാറില്‍ അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎം അക്കൗണ്ട് തുറന്നത് കഴിഞ്ഞ വര്‍ഷം കിഷന്‍ഗഞ്ചില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ കിഷന്‍ഗഞ്ച് അവരെ ഞെട്ടിച്ചാണ് ഉവൈസിയുടെ പാര്‍ട്ടി പിടിച്ചെടുത്തത്. എന്നാല്‍ ഇക്കുറി നേരെ മറിച്ചാണ് കാര്യങ്ങള്‍. വോട്ടെണ്ണല്‍ ഫലങ്ങള്‍ പുറത്ത് വരവേ കിഷന്‍ഗഞ്ചില്‍ കോണ്‍ഗ്രസാണ് മുന്നില്‍. കോണ്‍ഗ്രസിന്റെ ഇജാഹറുള്‍ ഹുസൈന് 3000 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥി സ്വീറ്റി സിങിനെ പിന്നിലാക്കിയത്. മൂന്നാം സ്ഥാനത്താണ് എഐഎംഐഎം സ്ഥാനാര്‍ത്ഥി മൊഹമ്മദ് ഖമറുള്‍ ഹൊദ മൂന്നാം സ്ഥാനത്താണ്. ആദ്യ വിജയം നേടിയ കിഷന്‍ഗഞ്ചില്‍ […]

ബീഹാറില്‍ അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎം അക്കൗണ്ട് തുറന്നത് കഴിഞ്ഞ വര്‍ഷം കിഷന്‍ഗഞ്ചില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ കിഷന്‍ഗഞ്ച് അവരെ ഞെട്ടിച്ചാണ് ഉവൈസിയുടെ പാര്‍ട്ടി പിടിച്ചെടുത്തത്. എന്നാല്‍ ഇക്കുറി നേരെ മറിച്ചാണ് കാര്യങ്ങള്‍.
വോട്ടെണ്ണല്‍ ഫലങ്ങള്‍ പുറത്ത് വരവേ കിഷന്‍ഗഞ്ചില്‍ കോണ്‍ഗ്രസാണ് മുന്നില്‍. കോണ്‍ഗ്രസിന്റെ ഇജാഹറുള്‍ ഹുസൈന് 3000 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥി സ്വീറ്റി സിങിനെ പിന്നിലാക്കിയത്. മൂന്നാം സ്ഥാനത്താണ് എഐഎംഐഎം സ്ഥാനാര്‍ത്ഥി മൊഹമ്മദ് ഖമറുള്‍ ഹൊദ മൂന്നാം സ്ഥാനത്താണ്.
ആദ്യ വിജയം നേടിയ കിഷന്‍ഗഞ്ചില്‍ മൂന്നാം സ്ഥാനത്തായെങ്കിലും എഐഎംഐഎം മറ്റ് നാല് സീറ്റുകളില്‍ മുന്നിലാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ സീമാഞ്ചല്‍ മേഖലയിലെ 24 സീറ്റില്‍ 14 സീറ്റിലാണ് എഐഎംഐഎം മത്സരിക്കുന്നത്. ഇതില്‍ മൂന്ന് സീറ്റുകളിലാണ് മുന്നില്‍.
ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യം പ്രതീക്ഷയോടെ കണ്ടിരുന്ന സീമാഞ്ചല്‍ പ്രദേശത്ത് പല സീറ്റിലും പിന്നിലാണ്. ഉവൈസിയുടെ പാര്‍ട്ടിയുടെ വരവ് തങ്ങളുടെ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തിയെന്നാണ് മഹാസഖ്യ നേതാക്കളുടെ പ്രതികരണം.