‘അക്രമം ഒന്നിനും പരിഹാരമല്ല, നഷ്ടം രാജ്യത്തിന്’; പൊലീസ് അതിക്രമത്തില്‍ പ്രതികരിച്ച് രാഹുല്‍ഗാന്ധി
വിവാദ കാര്‍ഷിക നിയമത്തിനെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന കിസാന്‍ ട്രാക്ടര്‍റാലി സംഘര്‍ഷത്തില്‍ കലാശിച്ച പശ്ചാത്തലത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. അക്രമം ഒന്നിനും പരിഹാരമല്ലെന്നും ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ നഷ്ടം നമ്മുടെ രാജ്യത്തിനാണെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തിന്റെ നന്മക്കായി കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കിസാന്‍ ട്രാക്ടര്‍ റാലിക്ക് ഐക്യപ്പെട്ട് രാഹുല്‍ നേരത്തേയും രംഗത്തെത്തിയരുന്നു.’ രാജ്യത്തെ വിധി നിര്‍ണ്ണയിക്കുന്നത് ഇവിടുത്തെ ഓരോ പൗരന്മാരുമാണ്. അതൊരു സത്യാഗ്രഹിയാണെങ്കിലും കര്‍ഷകനാണെങ്കിലും തൊഴിലാളിയാണെങ്കിലും ചെറുകിട, ഇടത്തരം വ്യാപാരികളാണെങ്കിലും […]

വിവാദ കാര്‍ഷിക നിയമത്തിനെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന കിസാന്‍ ട്രാക്ടര്‍റാലി സംഘര്‍ഷത്തില്‍ കലാശിച്ച പശ്ചാത്തലത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. അക്രമം ഒന്നിനും പരിഹാരമല്ലെന്നും ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ നഷ്ടം നമ്മുടെ രാജ്യത്തിനാണെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തിന്റെ നന്മക്കായി കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
കിസാന്‍ ട്രാക്ടര്‍ റാലിക്ക് ഐക്യപ്പെട്ട് രാഹുല്‍ നേരത്തേയും രംഗത്തെത്തിയരുന്നു.’ രാജ്യത്തെ വിധി നിര്‍ണ്ണയിക്കുന്നത് ഇവിടുത്തെ ഓരോ പൗരന്മാരുമാണ്. അതൊരു സത്യാഗ്രഹിയാണെങ്കിലും കര്‍ഷകനാണെങ്കിലും തൊഴിലാളിയാണെങ്കിലും ചെറുകിട, ഇടത്തരം വ്യാപാരികളാണെങ്കിലും തൊഴിലന്വേഷകരാണെങ്കിലും നാണ്യപെരുപ്പം മൂലം കഷ്ടപ്പെടുന്ന വീട്ടമ്മമാരാണെങ്കിലും അവരാണ് ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്നത്. റിപബ്ലിക്ക് നിങ്ങളില്‍ നിന്നാണ് വരുന്നത്. റിപബ്ലിക്ക് നിങ്ങളുടേതാണ്.’ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുട് ട്വീറ്റ്.
‘ജയ് ജവാന് ജയ് കിസാന്‍’ എന്നാണ് പ്രിയങ്കാഗാന്ധി വാദ്ര റിപബ്ലിക് ദിനത്തില്‍ ട്വിറ്ററില്‍ കുറിച്ചത്. ട്രാക്ടറില്‍ കാല്‍നടയുമായി ചെങ്കോട്ടയിലെത്തിയ കര്‍ഷകര്‍ ചെങ്കോട്ടക്ക് മുകളില്‍ കയറി പതാക ഉയര്‍ത്തിയിരിക്കുകയാണ്.
ഇരുപതോളം ട്രാക്ടറുകളാണ് കര്‍ഷകര്‍ ചെങ്കോട്ടയിലേക്ക് പ്രവേശിച്ചിരിക്കുന്നത്. കര്‍ഷകര്‍ക്കെതിരെ പൊലീസ് വ്യാപക അതിക്രമമാണ് അഴിച്ചുവിട്ടിരിക്കുന്നത്. ഇതിനെയെല്ലാം പ്രതിരോധിച്ചാണ് കര്‍ഷകരുടെ മുന്നേറ്റം.
പ്രതിഷേധം നടക്കുന്ന പലയിടത്തും പൊലീസ് ലാത്തി വീശി. കര്‍ഷകരുടെ ട്രാക്ടറുകളുടെ ടയറിന്റെ കാറ്റ് പൊലീസ് അഴിച്ചുവിട്ടു. നിര്‍ത്തിയിട്ടിരിക്കുന്ന എല്ലാ ട്രാക്ടറുകളുടെയും കാറ്റ് അഴിച്ചുവിടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കര്‍ഷകര്‍ക്ക് നേരെ കണ്ണീര് വാതകം പ്രയോഗിച്ചു. പലയിടത്തും കര്‍ഷകര്‍ക്കും പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഡല്‍ഹിയില്‍ പലയിടത്തും പൊലീസിന്റെ ഭാഗത്തുനിന്നും സംഘര്‍ഷം തുടരുകയാണ്.
പൊലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ത്താണ് അതിര്‍ത്തില്‍നിന്നും കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രവേശിച്ചത്. ആയിരക്കണക്കിന് കര്‍ഷകരാണ് ട്രാക്ടറുകളിലും മറ്റുമായി കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നത്. പൊലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ത്താണ് കര്‍ഷകരുടെ മുന്നേറ്റം. പൊലീസ് വാഹനങ്ങള്‍ കര്‍ഷകര്‍ നീക്കി മാറ്റി. ബാരിക്കേഡുകളും ക്രെയിനുകളും തള്ളി നീക്കി.