കര്‍ഷക പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ ഒരുങ്ങി കിസാന്‍ മോര്‍ച്ച; ‘വര്‍ഷകാല സമ്മേളനത്തില്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിക്കും’
കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് തുടരുന്ന പ്രക്ഷോഭം പാര്‍ലമെന്റിന് മുന്നിലേക്ക് മാറ്റുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിക്കും വരെ പാര്‍ലമെന്റിന് പുറത്ത് സമരം നടത്തുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു. വര്‍ഷകാല സമ്മേളനം നടക്കുന്ന ജൂലൈ 19 മുതല്‍ ആഗസ്റ്റ് 13 വരെ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിക്കാനൊരുങ്ങുകയാണെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ നേതാക്കള്‍ വ്യക്തമാക്കി.40 കര്‍ഷക സംഘടനകളില്‍ നിന്നും അഞ്ച് പേര്‍ വീതമാണ് ഓരോ ദിവസവും പാര്‍ലമെന്റിന് മുന്നില്‍ സമരത്തില്‍ അണിചേരുക. ജൂലൈ […]
4 July 2021 10:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് തുടരുന്ന പ്രക്ഷോഭം പാര്‍ലമെന്റിന് മുന്നിലേക്ക് മാറ്റുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിക്കും വരെ പാര്‍ലമെന്റിന് പുറത്ത് സമരം നടത്തുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു.
വര്‍ഷകാല സമ്മേളനം നടക്കുന്ന ജൂലൈ 19 മുതല്‍ ആഗസ്റ്റ് 13 വരെ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിക്കാനൊരുങ്ങുകയാണെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ നേതാക്കള്‍ വ്യക്തമാക്കി.
40 കര്‍ഷക സംഘടനകളില്‍ നിന്നും അഞ്ച് പേര്‍ വീതമാണ് ഓരോ ദിവസവും പാര്‍ലമെന്റിന് മുന്നില്‍ സമരത്തില്‍ അണിചേരുക. ജൂലൈ എട്ടിന് ഇന്ധന വിലവര്‍ധനക്കെതിരെ സമരത്തിനും സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തിട്ടുണ്ട്.
പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിന് മുന്നിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കര്‍ഷകര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും കൊവിഡ് സാഹചര്യത്തില്‍ മാറ്റിവെച്ചിരുന്നു. ആറ് മാസം പിന്നിട്ട പ്രക്ഷോഭം കേന്ദ്ര സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്ന സാഹചര്യത്തിലാണ് പാര്‍ലമെന്റിന് മുന്നില്‍ സമരം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ ഉറച്ച തീരുമാനം. അതേസമയം, നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും ആവശ്യമെങ്കില്‍ ഭേദഗതിയാകാമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. നേരത്തെ, നിരവധി തവണ കര്‍ഷകരും കേന്ദ്രവും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും ഇതുവരെയും ഒരു സമവായ നീക്കം ഉണ്ടായിട്ടില്ല.