Top

പ്രേക്ഷകരെ മരവിപ്പിച്ച കിം കി ഡുക്കിന്റെ ‘ഹ്യൂമണ്‍ സ്‌പേസ് ആന്റ് ടൈം ആന്റ് ഹ്യൂമണ്‍’

വിഖ്യാത ചലച്ചിത്രകാരന്‍ കിം കി ഡുക്കിന്റെ മരണം തീരാ നഷ്ടമാണ് സിനിമാ ലോകത്തിന് സമ്മാനിച്ചിരിക്കുന്നത്. അവസാനകാലഘട്ടത്തിലെ സിനിമയായ ഹ്യൂമണ്‍, സ്‌പേസ്, ടൈം ആന്റ് ഹ്യൂമണ്‍ എന്ന സിനിമ കിം കി ഡുക്കിന്റെ കടുത്ത ആരാധകരെപോലും ഒരു നിമിഷം വിറങ്ങലിപ്പിച്ചിരുന്നു. 2018 ല്‍ ഒട്ടേറ മേളകളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ചിത്രത്തിനെതിരെ അന്ന് വിമര്‍ശനങ്ങളും വന്നിരുന്നു. ലൈംഗികതയും വയലന്‍സിന്റെയും അതിപ്രസരം കിം കി ഡുക്കിന്റെ എല്ലാ ചിത്രങ്ങളിലും ഉണ്ടായിരുന്നെങ്കിലും ഇത്തവണ കുറച്ച് കൂടിപ്പോയെന്നായിരുന്നു ഒരു വിഭാഗം അന്ന് പറഞ്ഞത്. ഒരു കൂട്ടം […]

11 Dec 2020 7:03 AM GMT

പ്രേക്ഷകരെ മരവിപ്പിച്ച കിം കി ഡുക്കിന്റെ ‘ഹ്യൂമണ്‍ സ്‌പേസ് ആന്റ് ടൈം ആന്റ് ഹ്യൂമണ്‍’
X

വിഖ്യാത ചലച്ചിത്രകാരന്‍ കിം കി ഡുക്കിന്റെ മരണം തീരാ നഷ്ടമാണ് സിനിമാ ലോകത്തിന് സമ്മാനിച്ചിരിക്കുന്നത്. അവസാനകാലഘട്ടത്തിലെ സിനിമയായ ഹ്യൂമണ്‍, സ്‌പേസ്, ടൈം ആന്റ് ഹ്യൂമണ്‍ എന്ന സിനിമ കിം കി ഡുക്കിന്റെ കടുത്ത ആരാധകരെപോലും ഒരു നിമിഷം വിറങ്ങലിപ്പിച്ചിരുന്നു. 2018 ല്‍ ഒട്ടേറ മേളകളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ചിത്രത്തിനെതിരെ അന്ന് വിമര്‍ശനങ്ങളും വന്നിരുന്നു. ലൈംഗികതയും വയലന്‍സിന്റെയും അതിപ്രസരം കിം കി ഡുക്കിന്റെ എല്ലാ ചിത്രങ്ങളിലും ഉണ്ടായിരുന്നെങ്കിലും ഇത്തവണ കുറച്ച് കൂടിപ്പോയെന്നായിരുന്നു ഒരു വിഭാഗം അന്ന് പറഞ്ഞത്.

ഒരു കൂട്ടം യാത്രക്കാരുടെ കപ്പല്‍ യാത്രയായിരുന്നു സിനിമയുടെ പശ്ചാത്തലം. കപ്പല്‍ ഒറ്റപ്പെട്ടു പോവുന്നതോടെ സിനിമ പിന്നീട് ക്രൂര ദൃശ്യങ്ങളിലേക്കാണ് കടക്കുന്നത്. ഭക്ഷണത്തിനായി പരസ്പരം പോരടിക്കുന്നതോടെ ജീവന്‍ നിലനിര്‍ത്താനായി ആ യാത്രക്കാര്‍ പെടാപ്പാടു പെടുന്നതും ഭക്ഷണം തീരാതിരിക്കാന്‍ യാത്രക്കാരെ കൊന്നു തീര്‍ക്കുന്നതുമെല്ലാം പ്രേക്ഷകരെ ആകെ വിറങ്ങലിപ്പിച്ചു. ഒടുവില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം വെട്ടി മുറിച്ചാണ് കഥയിലെ നായിക വിശപ്പടക്കുന്നത്.

കപ്പല്‍ യാത്രക്കിടെയാണ് നായിക ഗര്‍ഭിണിയാവുന്നത്. കപ്പലില്‍ വെച്ച് ബലാത്സംഗത്തിനിരയായതിനാല്‍ കുഞ്ഞ് ആരുടേതാണെന്ന് ഇവര്‍ക്കറിയില്ല. തന്റെ പങ്കാളിയുടേതാണ് കുഞ്ഞ് എന്ന് വിശ്വസിച്ച് ഗര്‍ഭം ഇല്ലാതാക്കുന്നതില്‍ നിന്നും ഇവര്‍ പിന്തിരിയുന്നു. കുട്ടി ജനിക്കുന്ന രംഗമൊക്കെ ശ്വാസമടക്കി പിടിച്ചാണ് ഐഎഫ്എഫ്‌കെ ചലച്ചിത്ര മേളയില്‍ കാഴ്ചക്കാര്‍ കണ്ടത്.

പിന്നീട് 17 വര്‍ഷത്തിനു ശേഷമുള്ള രംഗത്തിലാണ് ചിത്രം അവസാനിക്കുന്നത്. കൗമാരത്തില്‍ നിന്നും യൗവനത്തിലെത്തിയ നായികയുടെ മകനും അവസാന രംഗത്തില്‍ വന്യതയുടെ പാതയിലേക്ക് പോവുന്നു. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടെ തന്റെ അമ്മയെ മകന്‍ ആക്രമിക്കാനൊരുങ്ങുന്നു. തെന്നി മാറി കാട്ടിലോക്കോടുകയാണ് അമ്മ. പിന്നാലെ ആക്രമിക്കാനായി മകന്‍. അമ്മയുടെ നിലവിളിയിലാണ് ചിത്രം അവസാനിക്കുന്നത്.

Next Story