‘എന്തിനാണ് ഇങ്ങോട്ട് തലയിട്ടിരിക്കുന്നത്, ഇഡിയറ്റ്സ്;’ രോഷത്തോടെ കിമ്മിന്റെ സഹോദരി
ദക്ഷിണ കൊറിയന്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തരകൊറിയന്‍ ഭരണധികാരി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്. ഉത്തരകൊറിയയില്‍ നടക്കാനിരിക്കുന്ന വന്‍ സൈനിക പരേഡിനെക്കുറിച്ചുള്ള വിവരങ്ങളില്‍ ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ താല്പര്യം കാണിച്ചതിലാണ് കിം യോ ജോങ് രോഷം പൂണ്ടത്. ‘ തലസ്ഥാനനഗരയില്‍ ഒരു മിലിട്ടറി പരേഡ് മാത്രമാണ് നമ്മള് നടത്തുന്നത്. ആരെയെങ്കിലും ഉന്നം വെച്ചുകൊണ്ട് സൈനിക പദ്ധതികളോ എന്തെങ്കിലും ലോഞ്ച് ചെയ്യുകയോ അല്ല. വടക്കന്‍ ഭാഗത്ത് എന്നാണ് സംഭവിക്കുന്നതെന്നറിയാന്‍ എന്തിനാണ് ഇങ്ങോട്ട് തലയിട്ടിരുന്ന് അപകടം […]

ദക്ഷിണ കൊറിയന്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തരകൊറിയന്‍ ഭരണധികാരി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്. ഉത്തരകൊറിയയില്‍ നടക്കാനിരിക്കുന്ന വന്‍ സൈനിക പരേഡിനെക്കുറിച്ചുള്ള വിവരങ്ങളില്‍ ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ താല്പര്യം കാണിച്ചതിലാണ് കിം യോ ജോങ് രോഷം പൂണ്ടത്.
‘ തലസ്ഥാനനഗരയില്‍ ഒരു മിലിട്ടറി പരേഡ് മാത്രമാണ് നമ്മള് നടത്തുന്നത്. ആരെയെങ്കിലും ഉന്നം വെച്ചുകൊണ്ട് സൈനിക പദ്ധതികളോ എന്തെങ്കിലും ലോഞ്ച് ചെയ്യുകയോ അല്ല. വടക്കന്‍ ഭാഗത്ത് എന്നാണ് സംഭവിക്കുന്നതെന്നറിയാന്‍ എന്തിനാണ് ഇങ്ങോട്ട് തലയിട്ടിരുന്ന് അപകടം വിളിച്ചുവരുത്തുന്നത്,’ കിം യോ ജോങ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
‘ തെക്കന്ജനത തീര്‍ത്തും വൃത്തികെട്ട ഗ്രൂപ്പാണ്. മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ടുള്ളവര്‍,’ പ്രസ്താവനയില്‍ പറയുന്നു.
രാജ്യത്ത് കഴിഞ്ഞ ദിവസം അടിയന്തരമായി ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തിനു പിന്നാലെയാണ് വന്‍ സൈനിക പരേഡ് നടക്കുന്നത്. അഞ്ചു വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇത്തരമൊരു അടിയന്തര കോണ്‍ഗ്രസ് യോഗം ഉത്തരകൊറിയയില്‍ ചേരുന്നത്. രാജ്യത്തിന്റെ സൈനിക ശക്തി ഊട്ടിഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് പരേഡ് എന്നാണ് സൂചന.
ഉത്തരകൊറിയയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ സമയമായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവെന്ന് ഭരണാധികാരി കിം ജോങ് ഉന്‍ യോഗത്തില്‍ പറഞ്ഞിരുന്നു. രാ്യത്തെ എല്ലാ മേഖലകളിലും വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്ന് കിം ജോങ് ഉന്‍ തുറന്നു സമ്മതിച്ചു.
അടിയന്തിര ഘട്ടങ്ങളില്‍ മാത്രം വിളിച്ചു ചേര്‍ക്കുന്ന കോണ്‍ഗ്രസ് യോഗം ഇത്തവണ വിളിച്ചത് രാജ്യത്തിന്റെ ഗുരുരതാവസ്ഥ വ്യക്തമാക്കുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയെയും ജനങ്ങളെയും ഒരുമിച്ച് നിര്‍ത്താനും ജനങ്ങളുടെ വിശ്വാസ്യത ചേര്‍ന്നു പോവാതിരിക്കാനുമാണ് ഇത്തരമൊരു യോഗം ചേര്‍ന്നതെന്ന് നിരീക്ഷകര്‍ പറയുന്നു. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ജൊ ബൈഡന് എത്തുന്നതും ഉത്തരകൊറിയയുടെ പരിഗണനാ വിഷയമാണ്.