Top

മുന്നറിയിപ്പ് നല്‍കി കിം ജോങ് ഉന്‍; ഉത്തരകൊറിയയില്‍ സ്ഥിതി ഗുരുതരം

ഉത്തരകൊറിയ അടുത്ത കാലത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോവുന്നതെന്ന് സൂചന. പ്രതിസന്ധി ഘട്ടത്തിനെതിരെ കരുതിയിരിക്കണമെന്നാണ് രാജ്യത്തെ ജനങ്ങളോട് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പാര്‍ട്ടി കോണ്‍ഫറന്‍സില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. രാജ്യത്തെ പിടിച്ചു കുലുക്കിയ 1990 ലെ ക്ഷാമവുമായാണ് ഇപ്പോഴത്തെ പ്രതിസന്ധിയെ കിം താരമത്യം ചെയ്തത്. അപ്രതീക്ഷിതമായ പ്രതിസന്ധികള്‍ മൂലം രാജ്യം മുമ്പെങ്ങും നേരിടാത്ത ബുദ്ധുമുട്ടികളെയാണ് അഭിമുഖീകരിക്കുന്നതെന്ന് കഴിഞ്ഞയാഴ്ച കിം പറഞ്ഞിരുന്നു. ഉത്തരകൊറിയ സാമ്പത്തികമായി വലിയ പ്രതിസന്ധിയുടെയാണ് കടന്നു പോവുന്നതെന്ന് മാസങ്ങളായി അന്താരാഷ്ട്ര തലത്തില്‍ നിന്നും […]

9 April 2021 12:30 AM GMT

മുന്നറിയിപ്പ് നല്‍കി കിം ജോങ് ഉന്‍; ഉത്തരകൊറിയയില്‍ സ്ഥിതി ഗുരുതരം
X

ഉത്തരകൊറിയ അടുത്ത കാലത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോവുന്നതെന്ന് സൂചന. പ്രതിസന്ധി ഘട്ടത്തിനെതിരെ കരുതിയിരിക്കണമെന്നാണ് രാജ്യത്തെ ജനങ്ങളോട് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പാര്‍ട്ടി കോണ്‍ഫറന്‍സില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. രാജ്യത്തെ പിടിച്ചു കുലുക്കിയ 1990 ലെ ക്ഷാമവുമായാണ് ഇപ്പോഴത്തെ പ്രതിസന്ധിയെ കിം താരമത്യം ചെയ്തത്. അപ്രതീക്ഷിതമായ പ്രതിസന്ധികള്‍ മൂലം രാജ്യം മുമ്പെങ്ങും നേരിടാത്ത ബുദ്ധുമുട്ടികളെയാണ് അഭിമുഖീകരിക്കുന്നതെന്ന് കഴിഞ്ഞയാഴ്ച കിം പറഞ്ഞിരുന്നു.

ഉത്തരകൊറിയ സാമ്പത്തികമായി വലിയ പ്രതിസന്ധിയുടെയാണ് കടന്നു പോവുന്നതെന്ന് മാസങ്ങളായി അന്താരാഷ്ട്ര തലത്തില്‍ നിന്നും സൂചനകള്‍ പുറത്തു വന്നിരുന്നു. കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന രാജ്യത്ത് ഭക്ഷ്യധാന്യങ്ങള്‍ക്ക് വിലക്കയറ്റം രൂക്ഷമാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

അന്താരാഷ്ട്ര തലത്തില്‍ നിലനില്‍ക്കുന്ന വിലക്കുകള്‍ മൂലം അയല്‍രാജ്യമായ ചൈനയാണ് ഉത്തരകൊറിയയുടെ പ്രധാന ആശ്രയം. ഭക്ഷ്യവസ്തുക്കള്‍ക്കുള്‍പ്പെടയുള്ള വ്യാപാരം ചൈനയുമായാണ് ഉത്തരകൊറിയ നടത്തുന്നത്. എന്നാല്‍ കൊവിഡിനു പിന്നാലെ അതിര്‍ത്തികള്‍ അടച്ചത് ഈ വ്യാപാരത്തെ ബാധിച്ചു. കഴിഞ്ഞ രണ്ടുമാസമായി ചൈനയില്‍ നിന്നും ഒരു ഭക്ഷ്യവസ്തുക്കളും ഉത്തരകൊറിയയിലേക്ക് കയറ്റുമതി ചെയ്യുന്നില്ലെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകനായ ലിന യൂണ്‍ ബിബിസിയോട് പ്രതികരിച്ചത്.

ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന കൊറിയന്‍ നഗരത്തില്‍ പരക്കെ ഭിക്ഷക്കാരുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. ‘ പട്ടിണി മൂലമുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുടുംബത്തില്‍ നിന്നും സഹായം ലഭിക്കാത്തതിനാല്‍ ഭിക്ഷാടനത്തിനിരിക്കുന്ന കുട്ടികളുടെയും വയോധികരുടെയും എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്,’ ലിന യൂണ്‍ പറഞ്ഞു.

കൊവിഡില്‍ ഉണ്ടായ പ്രതിസന്ധികളാണ് രാജ്യത്തെ ഇത്ര ഗുരുതര സ്ഥിതിയിലേക്ക് നയിച്ചത്. കൊവിഡ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ രാജ്യത്ത് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും പാടേ തകര്‍ന്ന ആരോഗ്യ മേഖലയ്ക്ക് ഇത് ഇരട്ടി ഭാരമുണ്ടാക്കുന്നുണ്ടെന്നും അന്താരാഷ്ട്ര തലത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു.

ലോകവ്യാപകമായി കൊവിഡ് വ്യാപിച്ചപ്പോള്‍ ഉത്തരകൊറിയ അതിര്‍ത്തികളെല്ലാം അടച്ചു പൂട്ടിയിരുന്നു. രോഗവ്യാപനം തടയാനായിരുന്നു ഇത്തരമൊരു നടപടിയെങ്കിലും അടുത്ത ബന്ധമുള്ള ചൈനയുമായി അതിര്‍ത്തി അടച്ചത് രാജ്യത്തേക്കുള്ള ഇറക്കുമതിയെ ബാധിച്ചു. അമേരിക്കയുടെ വിലക്ക് മറ്റൊരു തിരിച്ചടിയായി. ഇതിനു പുറമെ കൊവിഡ് പ്രതിസന്ധിയില്‍ ലോകം വിറങ്ങലിച്ച് നില്‍ക്കവെ നിരവധി മിസൈല്‍ പരീക്ഷണങ്ങളാണ് 2020 മുതല്‍ ഇതുവരെ ഉത്തരകൊറിയയില്‍ നടന്നത്. മിസൈല്‍ വിക്ഷേപണത്തിനുള്ള വലിയ സാമ്പത്തിക ചെലവും ഉത്തരകൊറിയന്‍ ജനജീവിതത്തെ ഞെരുക്കി.

മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുള്ളതിനാല്‍ രാജ്യത്തെ സാമ്പത്തിക, കൊവിഡ്, ഭരണ സ്ഥിതിയെന്താണെന്ന് ആര്‍ക്കും കൃത്യമായി അറിയില്ല. കര്‍ശന സോഷ്യല്‍ മീഡിയ ചട്ടങ്ങളുള്ളതിനാല്‍ രാജ്യത്തെ യഥാര്‍ത്ഥി സ്ഥിതിഗതികള്‍ സബന്ധിച്ച് ഒരു ഫോട്ടോ പോലും പുറത്തു വരുന്നില്ല.

Next Story