‘ഏറ്റവും മോശമായ സ്ഥിതി’; തുറന്നു പറഞ്ഞ് കിം; ഉത്തരകൊറിയയുടെ നില ഗുരുതരമെന്ന് നിരീക്ഷണം
ഉത്തരകൊറിയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ സമയമായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവെന്ന് ഭരണാധികാരി കിം ജോങ് ഉന്‍. രാജ്യത്തെ എല്ലാ മേഖലകളിലും വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്ന് കിം ജോങ് ഉന്‍ തുറന്നു സമ്മതിച്ചു. കിമ്മിന്റെ വര്‍ക്കേര്‍സ് പാര്‍ട്ടി വിളിച്ചു ചേര്‍ത്ത കോണ്‍ഗ്രസ് യോഗത്തിലാണ് കിമ്മിന്റെ തുറന്നു പറച്ചില്. അഞ്ചു വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇത്തരമൊരു അടിയന്തര കോണ്‍ഗ്രസ് യോഗം ഉത്തരകൊറിയയില്‍ ചേരുന്നത്. ‘ ഇപ്പോള്‍ നേരിടുന്ന ഒന്നിലധികം വെല്ലുവിളികളെ നേരിടാനുള്ള ഏറ്റവും ശക്തവും വേഗമേറിയതുമായ മാര്‍ഗം നമ്മുടെ സ്വന്തം ആശ്രയ […]

ഉത്തരകൊറിയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ സമയമായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവെന്ന് ഭരണാധികാരി കിം ജോങ് ഉന്‍. രാജ്യത്തെ എല്ലാ മേഖലകളിലും വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്ന് കിം ജോങ് ഉന്‍ തുറന്നു സമ്മതിച്ചു. കിമ്മിന്റെ വര്‍ക്കേര്‍സ് പാര്‍ട്ടി വിളിച്ചു ചേര്‍ത്ത കോണ്‍ഗ്രസ് യോഗത്തിലാണ് കിമ്മിന്റെ തുറന്നു പറച്ചില്. അഞ്ചു വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇത്തരമൊരു അടിയന്തര കോണ്‍ഗ്രസ് യോഗം ഉത്തരകൊറിയയില്‍ ചേരുന്നത്.
‘ ഇപ്പോള്‍ നേരിടുന്ന ഒന്നിലധികം വെല്ലുവിളികളെ നേരിടാനുള്ള ഏറ്റവും ശക്തവും വേഗമേറിയതുമായ മാര്‍ഗം നമ്മുടെ സ്വന്തം ആശ്രയ ശേഷിയും ശക്തിപ്പെടുത്തുന്നതിന് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുക എന്നതാണ്,’ കിം ജോംങ് ഉന്‍ പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സാമ്പത്തിക പദ്ധതികള്‍ എല്ലാ മേഖലയിലും പരാജയമായെന്ന് കിം യോഗത്തില്‍ വിലയിരുത്തി.
ഇത്തരമൊരു തുറന്നു സമ്മതിക്കല്‍ കിമ്മില്‍ നിന്നു പ്രതീക്ഷിക്കാത്തതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. കഴിഞ്ഞ മാസങ്ങളിലായി കിം ഇത്തരത്തില്‍ രാജ്യത്തിന്റെ നിലവിലെ സ്ഥിതി തുറന്ന് സമ്മതിക്കുന്നുണ്ട്. കൊവിഡ് മൂലമുണ്ടായ ആഗോള പ്രതിസന്ധി ഉത്തരകൊറിയയെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം രാജ്യത്ത് രാജ്യത്തെ പഴയനിലയിലെത്തിക്കാന്‍ കഠിനാധ്വാനം ചെയ്യുമെന്ന് കിം പറഞ്ഞിരുന്നു. ഇതിനു മുമ്പ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കിം പരസ്യമായി കരയുകയും ചെയ്തു. ഭരണത്തില്‍ സംഭവിച്ച തിരിച്ചടികള്‍ക്ക് മാപ്പ് പറയുന്നു എന്ന് വര്‍ക്കേര്‍സ് പാര്‍ട്ടിയുടെ 75ാമത് വാര്‍ഷിക ദിനത്തില്‍ കിം പറഞ്ഞത്. കണ്ണട ഊരി കണ്ണുനീര് തുടയ്ക്കുന്ന കിമ്മിന്റെ ചിത്രം അന്ന് വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. ആണവ പ്രവര്‍ത്തന വിലക്കുകള്‍ക്കൊപ്പം കൊവിഡ് പ്രതിസന്ധി കൂടി വന്നത് ഉത്തരകൊറിയയെ സാരമായി ബാധിച്ചിട്ടുണ്ട്.
കൊവിഡ് കേസുകള്‍ രാജ്യത്തിതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ കൊവിഡ് രാജ്യത്തെത്താതിരിക്കാനായി അതിര്‍ത്തികളെല്ലാം അടച്ചത് രാജ്യത്തിന് പ്രതിസന്ധിയുണ്ടാക്കി. ഉത്തരകൊറിയയുടെ പ്രധാന വാണിജ്യ സഹകരണ രാജ്യങ്ങളിലൊന്നായ ചൈനയുമായും ഉത്തരകൊറിയ അതിര്‍ത്തി അടച്ചിരുന്നു.
ചൊവ്വാഴ്ച ഉത്തരകൊറിയന്‍ തലസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ 7000 ഔദ്യോഗിക പ്രതിനിധികളാണ് പങ്കെടുത്തത്. പുറത്തുവന്ന ചിത്രങ്ങള്‍ പ്രകാരം ഇവരിലാരും മാസ്ക് ധരിച്ചിരുന്നില്ല. കൊവിഡ് വ്യാപനം രാജ്യത്ത് കാര്യമായില്ല എന്ന സൂചയാണ് ഈ ചിത്രം നല്‍കുന്നത്.
അമേരിക്കയുമായുള്ള ആണവകരാറുകളില്‍ ധാരണായാവാഞ്ഞതിനു പുറമെ കൊവിഡ് മൂലം അതിര്‍ത്തികളെല്ലാം അടച്ചത് രാജ്യത്തെ കൂടുതല്‍ ഒറ്റപ്പെടുത്തുകയും സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു.
അടിയന്തിര ഘട്ടങ്ങളില്‍ മാത്രം വിളിച്ചു ചേര്‍ക്കുന്ന കോണ്‍ഗ്രസ് യോഗം ഇത്തവണ വിളിച്ചത് രാജ്യത്തിന്റെ ഗുരുരതാവസ്ഥ വ്യക്തമാക്കുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയെയും ജനങ്ങളെയും ഒരുമിച്ച് നിര്‍ത്താനും ജനങ്ങളുടെ വിശ്വാസ്യത ചേര്‍ന്നു പോവാതിരിക്കാനുമാണ് ഇത്തരമൊരു യോഗം ചേര്‍ന്നതെന്ന് നിരീക്ഷകര്‍ പറയുന്നു. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ജൊ ബൈഡന് എത്തുന്നതും ഉത്തരകൊറിയയുടെ പരിഗണനാ വിഷയമാണ്.
- TAGS:
- North Korea