Top

കിലാവിയ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു; ലാവാപ്രവാഹത്തില്‍ നൂറോളം വീടുകള്‍ തകര്‍ന്നു

ഹവായി ദ്വീപിലുള്ള കിലാവിയ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു. ഞായറാഴ്ച്ച രാത്രിയോടെ ആയിരുന്നു സംഭവം.

22 Dec 2020 2:17 AM GMT

കിലാവിയ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു; ലാവാപ്രവാഹത്തില്‍ നൂറോളം വീടുകള്‍ തകര്‍ന്നു
X

ഹവായി ദ്വീപിലുള്ള കിലാവിയ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു. ഞായറാഴ്ച്ച രാത്രിയോടെ ആയിരുന്നു സംഭവം. ഇതേ തുടര്‍ന്ന് അഗ്നി പര്‍വ്വതത്തിന്റെ തെക്കേ കരയുടെ ഭാഗത്തായി ഭുകമ്പമുണ്ടായി എന്നാണ് യുഎസിന്റെ ജിയോളജിക്കല്‍ സര്‍വ്വേ പറയുന്നത്.

പുക മൂടുന്ന അന്തരീക്ഷം ഉള്ളതിനാലും ചാരം വിഴുന്ന അവസ്ഥ നിലനില്‍ക്കുന്നതിലനായും പ്രദേശവാസികളോട് വീടുകളില്‍ തന്നെ തുടരാനാണ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

റിക്ടര്‍ സ്‌കെയില്‍ 4.4 തീവ്രതയില്‍ ഭൂകമ്പമുണ്ടായതായാണ് ഹവ്വായിയന്‍ അഗ്നിപര്‍വ്വ നിരിക്ഷണ കേന്ദ്രം റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്. 2018ന് ശേഷം റിപ്പേര്‍ട്ട് ചെയ്യുന്ന അതി തീവ്രമായ ഭൂകമ്പമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചുണ്ടായ ലാവാ പ്രവാഹത്തെ തുടര്‍ന്ന് നൂറോളം വീടുകളാണ് തകര്‍ന്നത്.

അതേസമയം അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കുന്ന വീഡിയോ ഹവായ് പ്രതിരോധ വകുപ്പ് ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. തിങ്കളാഴ്ച്ചയാണ് മന്ത്രാലയം ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.

Next Story