കിഫ്ബി കേസ്: മാനേജിംഗ് ഡയറക്ടര്‍ ഇന്ന് ഹാജരായേക്കില്ല; സമയം ആവശ്യപ്പെട്ടേക്കും
വിദേശനാണയ പരിപാലനചട്ടലംഘനം ആരോപിച്ച് കിഫ്ബിക്കെതിരെ എടുത്ത കേസില്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ വിക്രം ജിത് സിംഗ് ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരായേക്കില്ല. ഹാജരാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കും. മൊഴിയെടുക്കലിന് ഹാജരാക്കുന്നതിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കിഫ്ബി സിഇഒ കെഎം ഇബ്രാഹിമിനും ഡെപ്യൂട്ടി മാനേജിംഗ് ജയറക്ടര്‍ വിക്രം ജിത് സിങ്ങിനും നോട്ടീസ് നല്‍കിയിരുന്നു. വിക്രം ജിത് സിംഗ് ഇന്ന് രാവിലെ പത്തിന് ഹാജരാകണമെന്നും സിഇഒ കെഎ എബ്രഹാമിനോട് വെള്ളിയാഴ്ച്ച ഹാജരാകാനും അറിയിച്ചുകൊണ്ടായിരുന്നു നോട്ടീസ്. ആക്സിസ് ബാങ്ക് ഹോള്‍സെയില്‍ മേധാവിയോടും ഹാജരാകാന്‍ […]

വിദേശനാണയ പരിപാലനചട്ടലംഘനം ആരോപിച്ച് കിഫ്ബിക്കെതിരെ എടുത്ത കേസില്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ വിക്രം ജിത് സിംഗ് ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരായേക്കില്ല. ഹാജരാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കും. മൊഴിയെടുക്കലിന് ഹാജരാക്കുന്നതിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കിഫ്ബി സിഇഒ കെഎം ഇബ്രാഹിമിനും ഡെപ്യൂട്ടി മാനേജിംഗ് ജയറക്ടര്‍ വിക്രം ജിത് സിങ്ങിനും നോട്ടീസ് നല്‍കിയിരുന്നു.
വിക്രം ജിത് സിംഗ് ഇന്ന് രാവിലെ പത്തിന് ഹാജരാകണമെന്നും സിഇഒ കെഎ എബ്രഹാമിനോട് വെള്ളിയാഴ്ച്ച ഹാജരാകാനും അറിയിച്ചുകൊണ്ടായിരുന്നു നോട്ടീസ്. ആക്സിസ് ബാങ്ക് ഹോള്‍സെയില്‍ മേധാവിയോടും ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. കിഫ്ബി പാര്‍ട്ണര്‍ ബാങ്കാണ് ആക്സിസ്. ബാങ്കിനെ അംഗീകൃത ഡീലറാക്കിയാണ് ക്ിഫ്ബി മസാല ബോണ്ടിറക്കിയതെന്നും ഇതും വ്യവസ്ഥാപിതമല്ലെന്നും ആരോപണം ഉണ്ട്.
കിഫ്ബിക്കെതിരായ ഇഡി നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തിയിരുന്നു. അന്വേഷണ ഏജന്‍സികളേയും ഉദ്യോഗസ്ഥരേയും രാഷ്ട്രീയ ലക്ഷ്യത്തൊടെ കേന്ദ്രം ഉപയോഗിക്കുകയാണെന്നും കിഫ്ബി എന്താണെന്നറിയാത്ത കോമാളികളാണ് ഇഡിയില്‍ ഉള്ളതെന്നും തോമസ് ഐസക് വിമര്‍ശിച്ചു.
നിയമവും ചട്ടവും അറിയാത്ത അന്വേഷണ ഉദ്യോഗസ്ഥര്‍ വിഡ്ഡിത്തങ്ങള് എഴുന്നള്ളിക്കുകയാണ്. ഉദ്യോഗസ്ഥരെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് കേന്ദ്ര ധനമന്ത്രി. അവരുടെ നിര്‍ദ്ദേശമനുസരിച്ച് കേരളത്തിനെതിരെ നടപടിയെടുക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥരെന്നും ഐസക് പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.