Top

കിഫ്ബിയില്‍ സിഎജി റിപ്പോര്‍ട്ട് അന്തിമമാണോയെന്നതല്ല, വിഷയം വികസനത്തെ ബാധിക്കുമോയെന്നതാണെന്ന് തോമസ് ഐസക്

തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട പ്രശ്‌നം സിഎജി ഓഡിറ്റ് റിപ്പോര്‍ട്ട് അന്തിമമാണോ കരടാണോയെന്നതല്ലെന്ന് ധനമന്ത്രി തോമസ് ഐസക്.റിപ്പോര്‍ട്ടിലെ വാദങ്ങള്‍ കേരള വികസനത്തെ എങ്ങനെ ബാധിക്കും എന്നതാണ് വിഷയം. ഇതിന് മറുപടി പറയാന്‍ യുഡിഎഫ് തയ്യാറായിട്ടില്ല പല കാര്യങ്ങള്‍ ഉന്നയിച്ച് യുഡിഎഫ് പുകമറ സൃഷ്ടിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു. കിഫ്ബി വായ്പകള്‍ ഓഫ് ബജറ്റല്ല. ഓണ്‍ ബജറ്റാണ്. കിഫ്ബി വഴി ഏറ്റെടുക്കുന്ന പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിക്കുന്നവയാണ്. നിയമപ്രകാരം കൊടുക്കേണ്ട പണവും ബജറ്റില്‍ വകകൊള്ളിച്ചു നല്‍കുന്നതാണ്. കിഫ്ബി വായ്പകള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യക്ഷ […]

17 Nov 2020 2:02 AM GMT

കിഫ്ബിയില്‍ സിഎജി റിപ്പോര്‍ട്ട് അന്തിമമാണോയെന്നതല്ല, വിഷയം വികസനത്തെ ബാധിക്കുമോയെന്നതാണെന്ന് തോമസ് ഐസക്
X

തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട പ്രശ്‌നം സിഎജി ഓഡിറ്റ് റിപ്പോര്‍ട്ട് അന്തിമമാണോ കരടാണോയെന്നതല്ലെന്ന് ധനമന്ത്രി തോമസ് ഐസക്.
റിപ്പോര്‍ട്ടിലെ വാദങ്ങള്‍ കേരള വികസനത്തെ എങ്ങനെ ബാധിക്കും എന്നതാണ് വിഷയം. ഇതിന് മറുപടി പറയാന്‍ യുഡിഎഫ് തയ്യാറായിട്ടില്ല പല കാര്യങ്ങള്‍ ഉന്നയിച്ച് യുഡിഎഫ് പുകമറ സൃഷ്ടിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു.

കിഫ്ബി വായ്പകള്‍ ഓഫ് ബജറ്റല്ല. ഓണ്‍ ബജറ്റാണ്. കിഫ്ബി വഴി ഏറ്റെടുക്കുന്ന പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിക്കുന്നവയാണ്. നിയമപ്രകാരം കൊടുക്കേണ്ട പണവും ബജറ്റില്‍ വകകൊള്ളിച്ചു നല്‍കുന്നതാണ്. കിഫ്ബി വായ്പകള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യക്ഷ ബാധ്യതകള്‍ അല്ല. കണ്ടിജെന്റ് ബാധ്യതകള്‍ മാത്രമാണെന്നും ധനമന്ത്രി പറഞ്ഞു.സിഎജി ഓഡിറ്റ് നടക്കുമ്പോള്‍ കിഫ്ബി വായ്പ 3000 ല്‍ പരം കോടി രൂപയാണ്. അതിനേക്കാള്‍ കൂടുതല്‍ തുക സര്‍ക്കാര്‍ നികുതി വിഹിതമായി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ നല്‍കിയ 2500 കോടിയുടെ കോര്‍പസ് ഫണ്ട് കൂടി ചേര്‍ത്താല്‍ 5871 കോടി രൂപ കി ഫ്ബിക്ക് ബജറ്റ് രേഖ പ്രകാരം നല്‍കിയിട്ടുണ്ടെന്നും തോമസ് ഐസക് വ്യക്തമാക്കി.

പിന്നെ ഇത് എങ്ങനെ ഭാവിയുടെ ബാധ്യതയായി മാറുമെന്നും തോമസ് ഐസക് ചോദിക്കുന്നു. കോര്‍പറേറ്റ് ബോഡിയായ കിഫ്ബി മസാല ബോണ്ട് ഇറക്കുന്നതിന് റിസര്‍വ് ബാങ്ക് വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ട്. നേരത്തെ കണ്ട സിഎജി റിപ്പോര്‍ട്ടില്‍ ഇപ്പോഴത്തെ വാദങ്ങള്‍ കണ്ടിട്ടില്ല.

ഇതില്‍ വലിയ ഗൂഢാലോചനകള്‍ നടന്നു. ദില്ലിയില്‍ നിന്നും റിപ്പോര്‍ട്ടില്‍ കൂട്ടി ചേര്‍ക്കലുകള്‍ നടന്നിട്ടുണ്ടെന്നും തോമസ് ഐസക് ആരോപിച്ചു. കഴിഞ്ഞ 4,5 ദിവസമായി ഇതിനുള്ള മറുപടി തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. പക്ഷെ ഇത് ഒരു പ്രൊസീജിയറിന്റെ മാത്രം പ്രശ്‌നമല്ല. കേരളത്തിന്റെ വികസനത്തിന്റെ പ്രശ്‌നമാണ്. പല തര്‍ക്കങ്ങളും ഉണ്ടാവുമെന്നും തോമസ് ഐസക് പറഞ്ഞു.

Next Story